കര്‍ബല ട്രസ്റ്റ് തിരഞ്ഞെടുപ്പ്: നിയമനടപടിക്ക് മുന്‍ സെക്രട്ടറിയും കൂട്ടരും

Posted on: 03 May 2015കൊല്ലം: കര്‍ബല ട്രസ്റ്റില്‍ നടന്ന തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെന്നും കോടതി അലക്ഷ്യത്തിന് കേസ് കൊടുക്കുമെന്നും മുന്‍ സെക്രട്ടറി കായിക്കര ഷംസുദീന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ട്രസ്റ്റില്‍ നടന്നൂയെന്ന് പറയുന്ന തിരഞ്ഞടുപ്പിലെ ബോര്‍ഡ് അംഗങ്ങള്‍ ചുമതലയേല്‍ക്കുന്നതും ട്രസ്റ്റ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതും നിരോധിച്ച് കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജി കഴിഞ്ഞ 28ന് ഉത്തരവിട്ടതാണ്. വോട്ടര്‍ പട്ടികയ്ക്ക് കോടതിയുടെ അംഗീകാരമില്ലെന്നും റിട്ടേണിങ് ഓഫീസറെ അംഗീകരിക്കാനുള്ള അപേക്ഷ 27നാണ് കോടതിയില്‍നിന്ന് നല്‍കിയതെന്നും പറയുന്നു.
കോടതിവിധികളെ മറികടന്നാണ് നടപടികള്‍ എന്നാണ് ആരോപണം. വൈസ് പ്രസിഡന്റ് അഡ്വ. എ.ഷാനവാസ്ഖാനും കൂട്ടര്‍ക്കുമെതിരെയാണ് നിയമനടപടിയെന്ന് കായിക്കര പറഞ്ഞു. കുരുമ്പേലില്‍ നവാസ് ബാബു, കായിക്കര സലാം, അഡ്വ. എ.ബാരി, വരിഞ്ഞം ഷംസുദീന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam