പൊടിയന്‍
ശാസ്താംകോട്ട: പോരുവഴി അമ്പലത്തുംഭാഗം ഗീതാജ്ഞലിയില്‍ എ.പൊടിയന്‍(58-വിരമിച്ച കെ.എസ്.ഇ.ബി. ചീഫ് എന്‍ജിനിയര്‍) അന്തരിച്ചു. ഭാര്യ: ഗീത. മക്കള്‍: നീതുപ്രിയ, ഗീതുപ്രിയ. സഞ്ചയനം 5ന് രാവിലെ 8ന്.
 
സുഭാഷ്
കൊല്ലം: കല്ലേലി ഭാഗം കരയനാത്തില്‍ പുത്തന്‍വീട്ടില്‍ തുളസീധരന്റെ മകന്‍ സുഭാഷ്(30) അന്തരിച്ചു. ഭാര്യ: ആര്യ. സഹോദരി: സുജ. സഞ്ചയനം 5ന് രാവിലെ 8ന്.
 
ഇബ്രാഹിംകുട്ടി റാവുത്തര്‍
കാര്യറ: കോട്ടൂര്‍, പുതുവീട്ടില്‍ ഇബ്രാഹിംകുട്ടി റാവുത്തര്‍(62) അന്തരിച്ചു. ഭാര്യ: റബിയത്ത്. മക്കള്‍: നിസ്സാം, നിഷ. മരുമക്കള്‍: മുഹിസിന, ഷെമീര്‍. കബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് 12.00ന് കാര്യറ മുസ്ലിം ജമാഅത്ത് കബര്‍ സ്ഥാനില്‍.
 
മാത്യാസ് ഫെര്‍ണാന്റസ്
ചവറ തെക്കുംഭാഗം: നടുവത്തുചേരി പനമൂട്ടില്‍ മത്യാസ്‌ െഫര്‍ണാന്റസ്(88) അന്തരിച്ചു. മക്കള്‍: യേശുദാസന്‍, ആന്റണി, ടെലസ്ഫര്‍. മരുമക്കള്‍: ലീല യേശുദാസന്‍, ട്രീസ ആന്റണി, സ്റ്റെല്ല ടെലസ്ഫര്‍.
 
മുലപ്പാല്‍ തൊണ്ടയില്‍ക്കുരുങ്ങി മരിച്ചു
ശാസ്താംകോട്ട: അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ക്കുരുങ്ങി മരിച്ചു. ശാസ്താംകോട്ട മനക്കര തെങ്ങുംതുണ്ടില്‍ ജയന്റെയും ഷീബയുടെയും മകന്‍ വിഘ്‌നേയ് (കണ്ണന്‍)ആണ് മരിച്ചത്. തഴവയിലെ അമ്മയുടെ വീട്ടില്‍ വ്യഴാഴ്ച രാത്രിയായിരുന്നു സംഭവമെന്ന് ബന്ധുക്കള്‍ പറഞ്ഞു. പാല്‍ കൊടുത്തശേഷം അമ്മയ്‌ക്കൊപ്പം ഉറങ്ങിയ കുഞ്ഞ് ഉണരാതിരുന്നതിനെ തുടര്‍ന്ന് ശ്രദ്ധിക്കുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സഹോദരി: ആര്‍ദ്ര.
 
മൂന്ന് വയസ്സുകാരന്‍ സ്‌കൂട്ടര്‍ മറിഞ്ഞ് അടിയില്‍പ്പെട്ട് മരിച്ചു
ശാസ്താംകോട്ട: മുത്തച്ഛനൊപ്പം അമ്മ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന മൂന്ന് വയസ്സുകാരന്‍ സ്‌കൂട്ടര്‍ മറിഞ്ഞ് അടിയില്‍പ്പെട്ട് മരിച്ചു. പോരുവഴി അമ്പലത്തുംഭാഗം സുരേഷ്ഭവനില്‍ സതീഷ്‌കുമാറിന്റെയും ശാന്തിനിയുടെയും ഏകമകന്‍ അര്‍ജുനാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കുന്നത്തൂര്‍ മാനാമ്പുഴയിലായിരുന്നു സംഭവം. അമ്പലത്തുംഭാഗത്തെ കുടുംബവീട്ടില്‍നിന്ന് മുത്തച്ഛന്‍ ശിവദാസനൊപ്പം മാനാമ്പുഴയിലെ അമ്മവീട്ടിലേക്ക് പോകുകയായിരുന്നു അര്‍ജുന്‍. പ്രധാന റോഡില്‍നിന്ന് വീട്ടിലേക്ക് തിരിയുന്ന ഇടവഴിയില്‍ സ്‌കൂട്ടര്‍ ബ്രേക്ക് ചെയ്യുമ്പോള്‍ തെന്നിമാറുകയും സ്‌കൂട്ടറിനുമുന്നില്‍ നിന്നിരുന്ന കുട്ടി തെറിച്ച് റോഡ് വക്കിലെ താഴ്ചയിലേക്ക് വീഴുകയുമായിരുന്നു. പിന്നാലെ നിയന്ത്രണം വിട്ട് സ്‌കൂട്ടറും ശിവദാസനും അര്‍ജ്ജുന്റെ മേല്‍ പതിക്കുകയാണുണ്ടായതെന്നും പോലീസ് പറഞ്ഞു. സ്‌കൂട്ടറിന് അടിയില്‍പ്പെട്ട കുട്ടിയെ സമീപവാസികളുടെ സഹായത്തോടെ പുറത്തെടുത്ത് ശാസ്താംകോട്ടയിലെ സ്വകാര്യ ആസ്​പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ശവസംസ്‌കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍.
 
പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി
പുത്തൂര്‍: എസ്.എന്‍.പുരത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. എസ്.എന്‍.പുരം ഷീജാ ഭവനില്‍ പരേതനായ കരുണാകരന്റെ ഭാര്യ തങ്കമ്മയാ(66)ണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീട്ടുമുറ്റത്തിന് സമീപം മൃതദേഹം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. മണ്ണെണ്ണ കന്നാസും തീപ്പെട്ടിയും സമീപത്തുനിന്ന് കണ്ടെത്തിയതായി പുത്തൂര്‍ പോലീസ് പറഞ്ഞു. മക്കള്‍: ഷീജ, ഷിബു. മരുമക്കള്‍: പുഷ്പരാജന്‍, സ്മിത.