ഈ പുഷ്പം സന്തോഷിപ്പിക്കും സംസാരിക്കും പക്ഷേ അത്ര പാവമല്ല!


1 min read
Read later
Print
Share

പൂച്ചട്ടിയില്‍ വീടിനകത്ത് വളര്‍ത്താന്‍ പറ്റുന്ന ഈ ചെടിയോട് മനുഷ്യര്‍ക്ക് സംസാരിക്കാന്‍ കഴിയും.

-

ജോയുടെ അമ്മ ആലീസിന് പുതിയതരം ചെടികള്‍ നിര്‍മിക്കുന്ന കമ്പനിയിലാണ് ജോലി. മനുഷ്യരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പൂച്ചെടികളും കമ്പനിയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ആയിടയ്ക്കാണ് കമ്പനിയില്‍ ഒരു ചുവന്ന പുഷ്പം സൃഷ്ടിച്ചെടുത്തത്. പൂച്ചട്ടിയില്‍ വീടിനകത്ത് വളര്‍ത്താന്‍ പറ്റുന്ന ഈ ചെടിയോട് സംസാരിക്കാന്‍ കഴിയും. ചുവന്ന പുഷ്പത്തെ നോക്കി സംസാരിച്ചാല്‍ ചെടി കാര്യങ്ങള്‍ മനസ്സിലാക്കും. മനുഷ്യര്‍ക്ക് സന്തോഷം നല്‍കാനും ചെടിക്ക് സാധിക്കും.

മകന് സമ്മാനമായി നല്‍കാന്‍ ആലീസ് ആരും കാണാതെ ഒരു ചെടി വീട്ടിലേക്ക് എടുത്തുകൊണ്ടുവന്നു. അമ്മയുടെ നിര്‍ദേശപ്രകാരം ജോ ചെടി വളര്‍ത്താന്‍ തുടങ്ങി. നാളുകള്‍ കഴിയുംതോറും ആലീസിന് ഒരു കാര്യം മനസിലായി. പുതിയ ചെടിയിലെ ചുവന്ന പുഷ്പം കരുതിയതുപോലെ നിഷ്‌കളങ്കമല്ല.

ജസീക്ക ഹോസ്റ്റര്‍ സംവിധാനം ചെയ്യുന്ന ലിറ്റില്‍ ജോ, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ത്രില്ലര്‍ സിനിമയാണ്. ജോയുടെ വേഷത്തില്‍ കിറ്റ് കോണോറും ആലീസായി എമിലി ബീച്ചാലും അഭിനയിക്കുന്ന ലിറ്റില്‍ ജോ ഇന്ത്യയില്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തും.

Content Highlights: new film little joe to hit theatres in india soon

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram