രാവിലെ മുതല്‍ ചുറ്റി നടന്നിട്ടും ഒട്ടകക്കുട്ടന് തിന്നാനൊന്നും കിട്ടിയില്ല.ഒടുവില്‍ മരുഭൂമിയിലെചൂടുകാറ്റേറ്റ് ഒട്ടകക്കുട്ടന്‍ മയങ്ങിപ്പോയി.അപ്പോഴാണ് നടന്നു തളര്‍ന്ന് ഒരു അപ്പൂപ്പന്‍ തൊട്ടടുത്ത് വന്നിരുന്നത്.അപ്പൂപ്പന്റെ ഉറക്കെയുള്ള ചുമ കേട്ട് ഒട്ടകക്കുട്ടന്‍ ഉണര്‍ന്നു.അവന് പാവം തോന്നി.
' അപ്പൂപ്പാ..എന്റെ പുറത്ത് കയറിക്കോളൂ.ഞാന്‍ കൊണ്ടുവിടാം!' ഒട്ടകക്കുട്ടന്‍ പറഞ്ഞു.അപ്പൂപ്പന് സന്തോഷമായി.
തളര്‍ച്ച തോന്നിയെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ ഒട്ടകക്കുട്ടന്‍ അപ്പൂപ്പനെ വീട്ടില്‍ കൊണ്ടുവിട്ടു.അപ്പൂപ്പന്‍ വേഗം തന്റെ സഞ്ചി തുറന്ന് കുറേ ഈന്തപ്പഴവും പച്ചപ്പുല്ലും അവന് കൊടുത്തു.'എന്റെ കഴുതക്ക് വേണ്ടി ഞാന്‍ കരുതിയിരുന്നതാ.യാത്രക്കിടെ അത് ചത്തുപോയി.ഇനി ഇത് നീ എടുത്തോ.'
അപ്പൂപ്പന്‍ പറഞ്ഞു.അപ്പൂപ്പന്‍ കൊടുത്ത പച്ചപ്പുല്ലും ഈന്തപ്പഴവും കഴിച്ച് ഒട്ടകക്കുട്ടന്റെ ക്ഷീണമെല്ലാം പമ്പ കടന്നു.'പരസ്പരം സഹായിക്കുമ്പോള്‍ സന്തോഷമുണ്ടാകും.' അവന് തോന്നി.
Content highlights:short stories for kids,minnaminni, balabhumi