ബേഡിയുടെ അപ്പേ... അമ്മേ... കുഞ്ഞിക്കിളിയെ തുറന്നു വിട്ടിട്ടുണ്ട്, സോറി; കിളിയെ കൂട്ടിലിട്ടതിന് മാപ്പ് പറഞ്ഞ് മൂന്നുവയസ്സുകാരന്‍


2 min read
Read later
Print
Share

ഒരു ദിവസം തനിക്ക് വീണുകിട്ടിയ മൈനക്കുഞ്ഞിനെ ഏറെ സ്‌നേഹത്തോടെയാണ് മാത്യുവെന്ന മൂന്നുവയസ്സുകാരന്‍ പരിചരിച്ചത്. അവന്റെ കൊതിമാറുമ്പോള്‍ ആ കിളിയെ പറത്തിവിട്ടേക്കമെന്ന് അച്ഛനും അമ്മയുമുള്‍പ്പെടെയുള്ള മുതിര്‍ന്നവര്‍ വിചാരിച്ചെങ്കിലും കുരുന്ന് അതിന് ഒരുക്കമായിരുന്നില്ല

കിളിക്കുഞ്ഞിനെ തുറന്നുവിടുന്ന മാത്യു | Screengrab: youtube.com|watch?v=qRXT5oxXykI

ക്ഷികളോടും മൃഗങ്ങളോടുമെല്ലാം കുഞ്ഞുകുട്ടികൾക്ക് ഏറെ ഇഷ്ടമാണുള്ളത്. അവയ്ക്കൊപ്പം കളിക്കാനും അവരെ പരിപാലിക്കാനുമെല്ലാം എന്നും മുൻപന്തിയിലുണ്ടാകുമിവർ. പക്ഷേ ഒരു ദിവസം പെട്ടെന്ന് അവയെ പിരിഞ്ഞിരിക്കണ്ടേി വന്നാലോ? കുട്ടികൾക്കത് ഏറെ സങ്കടമാണ്. അങ്ങനെയൊരു കുരുന്നിന്റെ വീഡിയോയാണിത്. ഒരു ദിവസം തനിക്ക് വീണുകിട്ടിയ മൈനക്കുഞ്ഞിനെ ഏറെ സ്നേഹത്തോടെയാണ് മാത്യുവെന്ന മൂന്നുവയസ്സുകാരൻ പരിചരിച്ചത്.

അവന്റെ കൊതിമാറുമ്പോൾ ആ കിളിയെ പറത്തിവിട്ടേക്കമെന്ന് അച്ഛനും അമ്മയുമുൾപ്പെടെയുള്ള മുതിർന്നവർ വിചാരിച്ചെങ്കിലും കുരുന്ന് അതിന് ഒരുക്കമായിരുന്നില്ല. പക്ഷേ താൻ കിളിക്കുഞ്ഞിനെ കൂട്ടിലടച്ചാൽ അതിന്റെ അപ്പനും അമ്മയ്ക്കും സങ്കടമാകുമെന്നു മനസ്സിലാക്കിയ മാത്യു, അതിനെ തുറന്നു വിടുന്നത് വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് താഴെ കുരുന്നിന്റെ അച്ഛൻ പങ്കുവെച്ച അടികുറിപ്പിൽ നിന്ന് മനസ്സിലാക്കാം, ആ കുഞ്ഞുമനസ്സിലെ സ്നേഹത്തിന്റെ ആഴം.

വീഡിയോയുടെ അടിക്കുറിപ്പ്

ഞങ്ങൾക്കൊരു കുഞ്ഞി മൈനയെക്കിട്ടി..

പറക്കാൻ പഠിച്ചുകൊണ്ടിരുന്നപ്പോഴോ മറ്റോ വീണുപോയ അതിനെ ഞാനും മകനും കൂടി ഓടിച്ചിട്ടു പിടിച്ച് കൂട്ടിലിട്ടു. കൊച്ചിന്റെ കൊതിമാറുമ്പോ പറത്തിവിട്ടെക്കാം എന്ന് കരുതിയ ഞങ്ങൾ കാരണവന്മാർ അതിനായി പലപ്പോഴും ശ്രമിച്ചു, പക്ഷേ അവൻ സമ്മതിച്ചില്ല.

ഒരു വൈകുന്നേരം അപ്പുറത്തെ മരത്തിലിരുന്ന് കരയുന്ന കുരുവികളെ ചൂണ്ടി ഞാൻ കൊച്ചിനോട് പറഞ്ഞു 'മോനേ നമ്മൾ പിടിച്ച ബേഡിയുടെ അപ്പനും അമ്മയും ആണ് ആ കരയുന്നത്' - പിന്നീടുണ്ടായ ഭാവ മാറ്റം അതിശയിപ്പിക്കുന്നതായിരുന്നു തല കുനിച്ചു, സങ്കടപ്പെട്ട്, സ്വരമിടറിയ ആ മൂന്നുവയസ്സുകാരന്റെ കുഞ്ഞി വികാരങ്ങളുടെ തുടക്കം റെക്കോർഡ് ചെയ്യാൻ പറ്റിയില്ല, പക്ഷേ സ്നേഹത്തിന്റെയും മനസ്സിലാക്കലിന്റെയും മാപ്പുപറച്ചിലിന്റെയും ശുഭാന്ത്യം ക്യാമറയിൽ പതിഞ്ഞു.. Love it...??

Really glad to see that our little Mathew is growing as a good human being.....
Hope it will stay the same in the coming years too...
I can really feel the pain when he said sorry to those birdies... love..??

Note: വൈകിട്ട് ഇരുട്ട് വീണ് തുടങ്ങിയപ്പോഴുള്ള വീഡിയോയാണ്.
At Home, 31st August 2020, 6.12pm. Melbourne, Australia

Content Highlights: video of a three year old kid mathew releasing a bird

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
rhino

ആളും തരവും നോക്കി കളിച്ചില്ലെങ്കിൽ ഇതാ... ഈ കണ്ടാമൃഗത്തിന്റെ ഗതിയാവും | Viral Video

Oct 22, 2020


കുട്ടികളറിയണം, എത്ര ലളിതമീ ജീവിതമെന്ന്

2 min

കുട്ടികളറിയണം, എത്ര ലളിതമീ ജീവിതമെന്ന്

Aug 14, 2020


മരുഭൂമിയിലെ ഒട്ടകം ആളൊരു സംഭവമാ!

2 min

മരുഭൂമിയിലെ ഒട്ടകം ആളൊരു സംഭവമാ!

Jul 15, 2020