ലോക്ക്ഡൗണ്‍ കാലത്ത് ഗെറ്റപ്പ്മാറി; ഗപ്പി പഴയ ഗപ്പിയല്ല


പി.ദീപുകുമാര്‍

2 min read
Read later
Print
Share

ലോക്ഡൗണില്‍ വീട്ടില്‍ തന്നെയായപ്പോള്‍ സാമൂഹികമാധ്യമങ്ങളിലും മറ്റും നീളന്‍ വിശറി പോലെ വാലുള്ള കുഞ്ഞു സുന്ദരന്മാരെക്കണ്ട് പലരും അതിശയപ്പെട്ടു

-

കൊല്ലം: കോവിഡ് അടച്ചിടൽ കാലത്ത് ഗപ്പിയുടെ തലവരതന്നെ മാറിപ്പോയി. കൊതുകിനെത്തിന്നുന്ന ഈ കുഞ്ഞൻ മീൻ, അലങ്കാരമത്സ്യപ്രിയരുടെ സൂപ്പർ സ്റ്റാറാണിപ്പോൾ. ഗപ്പികളെ മാത്രം വളർത്തുന്നത് പുതിയ തരംഗമായി.

ലോക്ഡൗണിൽ വീട്ടിൽ തന്നെയായപ്പോൾ സാമൂഹികമാധ്യമങ്ങളിലും മറ്റും നീളൻ വിശറി പോലെ വാലുള്ള കുഞ്ഞു സുന്ദരന്മാരെക്കണ്ട് പലരും അതിശയപ്പെട്ടു. ഇത് നമ്മുടെ ഗപ്പി തന്നെയോയെന്ന് സംശയം. ഗപ്പിതന്നെ. ജോഡിക്ക് 10 രൂപമുതൽ 10,000 വരെ വില വരുന്നവ.

പിന്നെ എങ്ങനെ വളർത്താമെന്നായി അന്വേഷണം. പൊട്ടിയ വാട്ടർ ടാങ്കോ കേടു വന്ന ഫ്രിഡ്ജോ എന്തു തന്നെയായാലും മതി. ആക്രിക്കടകളിലും ഇലക്ട്രോണിക്സ് കടകളിലും ചോദിച്ചാലറിയാം കേടുവന്ന ഫ്രിഡ്ജിന്റെ ഡിമാൻഡ്. കാരണക്കാരൻ ഗപ്പിതന്നെ. ഇതിന്റെ വാതിൽ ഇളക്കി മാറ്റിയിട്ടാൽ ഒന്നാന്തരം ഗപ്പി ടാങ്കായി.

വ്യത്യസ്തമായ ബ്രീഡുകൾ പക്കലുണ്ടെങ്കിൽ ഗപ്പി പ്രേമികൾ എവിടെനിന്ന് വേണമെങ്കിലുമെത്തും. മലപ്പുറത്തുനിന്നും കോഴിക്കോട്ടുനിന്നുമൊക്കെ ഗപ്പി വാങ്ങാനായി മാത്രം കൊല്ലത്തെത്തുന്നവരുണ്ട്. തിരിച്ചും അങ്ങനെ തന്നെ. കൊല്ലം സ്വദേശിയായ രാഗേഷ് തുളസീധരൻ മൂന്ന് വർഷമായി ഗപ്പികളെ വളർത്തുന്നു. കൊറിയർ സംവിധാനം തടസ്സപ്പെട്ടതോടെ െബംഗളൂരുവിൽനിന്നുപോലും ഗപ്പി വാങ്ങാൻ മാത്രമായി ഇവിടെ വരെയെത്തുന്നവരുണ്ടെന്ന് രാഗേഷ് പറയുന്നു.

ബ്രീഡ് ചെയ്യിക്കുകയാണുദ്ദേശ്യമെങ്കിൽ ഇണ ചേരാത്ത ഗപ്പികളെ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു തവണ ഇണചേർന്നാൽ പെൺ ഗപ്പിയിൽ എട്ട് മാസംവരെ ആൺ ഗപ്പിയുടെ ബീജമുണ്ടാകും. ഇക്കാലയളവിൽ മറ്റൊരു ഇനത്തിൽപ്പെട്ട ഗപ്പിയെക്കൊണ്ട് ഇണ ചേർത്താലും പെൺ ഗപ്പി പ്രസവിക്കുക ആദ്യ ഇണ ചേരലിലുണ്ടായ കുഞ്ഞുങ്ങളെയാകും. ഇതാണ് ഗപ്പി പ്രേമകളെ വലയ്ക്കുന്നത്.

നിറംപോലെ ഇനവും പലത്

വാലിന്റെ പ്രത്യേകത കൊണ്ടും നിറം കൊണ്ടുമാണ് ഗപ്പികളെ തരംതിരിച്ചിരിക്കുന്നത്. എലിഫന്റ് ഇയർ, സിൽവർ റാഡോ, ജർമൻ റെഡ്, റെഡ് ചില്ലി, ഡമ്പോ ഇയർ, ഗോൾഡൻ കളർ, ഫുൾ ബ്ലാക്ക്, ഫുൾ റെഡ്, ആൽബിനോ കൊയ്, ആൽബിനോ റെഡ് ഐ, കിങ്, ബ്രസീൽ റെഡ് തുടങ്ങിയ ഹൈബ്രിഡ് ഇനങ്ങൾക്കാണ് പ്രിയം കൂടുതൽ.

പ്രസവിക്കുന്ന മത്സ്യമെന്നാണ് ഗപ്പികളെ കരുതുന്നതെങ്കിലും തള്ളമത്സ്യത്തിന്റെ വയറ്റിൽനിന്ന് മുട്ടവിരിഞ്ഞാണ് ഗപ്പിക്കുഞ്ഞുങ്ങൾ പുറത്തു വരുന്നത്.

കൊതുക് നശീകരണത്തിന് മാത്രം ഉപയോഗിച്ചിരുന്ന തനിക്ക് കഴിക്കാനായി കൂത്താടികളെ വളർത്തിക്കുന്നതു വരെയെത്തിയിരിക്കുന്നു ഈ കുഞ്ഞുമീനിന്റെ ഹീറോയിസം.

കൂട്ടായ്മകൾ

ഗപ്പിപ്രേമികൾക്കായി മാത്രം ഗപ്പി ബ്രീഡേഴ്സ് കേരള, കേരള ഗപ്പി വളർത്തൽ കൂട്ടം എന്നിങ്ങനെ വിവിധ വാട്സാപ്പ് കൂട്ടായ്മകളുമുണ്ട്. ഇതിലെല്ലാം സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളമുള്ള അംഗങ്ങളുമുണ്ട്.

ബ്രീഡർമാർ ഗ്രൂപ്പുകളിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കും. ആവശ്യക്കാരുണ്ടെങ്കിൽ കൊറിയർ ചെയ്തു കൊടുക്കും. കൊറിയറെത്തുമ്പോഴേക്കും മീൻ ചത്തുപോയാൽ മുഴുവൻ പണവും തിരികെ നൽകും. രണ്ട് ദിവസങ്ങൾക്കുള്ളിലാണ് ചാവുന്നതെങ്കിൽ 40 ശതമാനംവരെ തുക തിരികെ ലഭിക്കും.

Content Highlights: Guppy fish is now widely used as an ornamental fish

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
അടിമവ്യാപാരത്തിനെതിരെ ശബ്ദമുയര്‍ത്താനൊരു ദിനം

3 min

അടിമവ്യാപാരത്തിനെതിരെ ശബ്ദമുയര്‍ത്താനൊരു ദിനം

Aug 27, 2020


മനുഷ്യരെക്കാള്‍ ബുദ്ധി, ഭക്ഷണമില്ലാതെ മാസങ്ങളോളം ഉറങ്ങും; അറിയാം കരടികളെക്കുറിച്ച്

2 min

മനുഷ്യരെക്കാള്‍ ബുദ്ധി, ഭക്ഷണമില്ലാതെ മാസങ്ങളോളം ഉറങ്ങും; അറിയാം കരടികളെക്കുറിച്ച്

Aug 17, 2020