ഇവര്‍ വെള്ളത്തിലാശാന്മാരാണേ!


2 min read
Read later
Print
Share

കടല്‍, കായല്‍, പുഴ, തോട് തുടങ്ങിയ വിവിധ ജലസ്രോതസ്സുകളാണ് ഇവയുടെ വാസസ്ഥലം. കടലിന്റെ അടിത്തട്ടില്‍ത്തുടങ്ങി ജലപ്പരപ്പിന് മുകളിലൂടെ തുള്ളിച്ചാടിപ്പോകുന്ന മീനുകള്‍ വരെയുണ്ട്. ചില മത്സ്യങ്ങള്‍ സസ്യഭുക്കുകളാണെങ്കില്‍ ചിലത് മാംസഭുക്കുകളാണ്

-

ക്ഷണത്തിനായും അലങ്കാരത്തിനായുമെല്ലാം ഉപയോഗിക്കപ്പെടുന്ന മത്സ്യങ്ങൾ മനുഷ്യ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. പല നിറത്തിൽ, വലുപ്പത്തിൽ നമ്മുടെ സ്വീകരണ മുറികളിലും അടുക്കളയിലും വിരുന്നെത്തുന്ന മത്സ്യങ്ങളെക്കുറിച്ച് ചില വിവരങ്ങളറിയാം.

* ലോകത്താകമാനം 30,000-ലധികം മത്സ്യ വർഗങ്ങളുണ്ടെന്നാണ് കണക്ക്. ഇവ ഓരോന്നും രൂപത്തിലും ഭാവത്തിലും വ്യത്യസ്തരായിരിക്കുമെങ്കിലും അടിസ്ഥാനമായി ചില സമാനതകളുണ്ടാകും. അത്തരമൊന്നാണ് ചെകിളകൾ. വെള്ളത്തിൽ നിന്ന് ഓക്സിജനെ വലിച്ചെടുക്കാൻ കഴിയുന്ന ചെകിളകളിലൂടെയാണ് മത്സ്യങ്ങൾ ശ്വസിക്കുന്നത്. ഇതിനു പുറമേ മത്സ്യങ്ങളുടെ ശരീരത്തിൽക്കാണപ്പെടുന്ന ചെതുമ്പൽ (ശല്കപത്രം) വെള്ളത്തിലൂടെ തെന്നിന്നീങ്ങാൻ ഇവയെ സഹായിക്കുന്നു. ശരീരത്തിന്റെ ഇരുവശങ്ങളിലുമുള്ള ചിറകുകളുടെ സാന്നിദ്ധ്യത്താൽ വേഗത്തിൽ നീന്താനും ഇവർക്ക് കഴിയും.

* കടൽ, കായൽ, പുഴ, തോട് തുടങ്ങിയ വിവിധ ജലസ്രോതസ്സുകളാണ് ഇവയുടെ വാസസ്ഥലം. കടലിന്റെ അടിത്തട്ടിൽത്തുടങ്ങി ജലപ്പരപ്പിന് മുകളിലൂടെ തുള്ളിച്ചാടിപ്പോകുന്ന മീനുകൾ വരെയുണ്ട്. ചില മത്സ്യങ്ങൾ സസ്യഭുക്കുകളാണെങ്കിൽ ചിലത് മാംസഭുക്കുകളാണ്. കടലിനടിയിലെ ചെറുചെടികളും ആൽഗകളുമാണ് സസ്യഭുക്കുകളുടെ ആഹാരമെങ്കിൽ മാംസഭുക്കുകൾ അകത്താക്കുന്നത് ചെറിയ മീനുകളേയും ഞണ്ടുകളേയുമൊക്കെയാകും. ഇതു രണ്ടും കഴിക്കുന്ന മിശ്രഭുക്കുകളായ മീനുകളുമുണ്ട്.

* ഭൂമിയിൽ ഇന്ന് ജീവിക്കുന്ന ജീവികളിൽ ഏറ്റവുമാദ്യം രൂപപ്പെട്ട ജീവിവർഗമാണ് ശീതരക്ത ജീവികളായ മത്സ്യങ്ങൾ. ഏതാണ്ട് 50 കോടി വർഷങ്ങളായി ഇവ ഭൂമിയിൽ ജീവിച്ചു വരുന്നുണ്ടെന്നാണ് കണക്ക്. ഇവയുടെ ശരീരത്തെ അപേക്ഷിച്ച് ചെറിയ തലച്ചോറാണ് ഇവയ്ക്കുള്ളത്. മുട്ടയിട്ടാണ് ഇവ പ്രജനനം നടത്തുന്നത്. എന്നാൽ സ്രാവുകൾ പ്രസവിക്കുകയാണ് പതിവ്. കാഴ്ച ശക്തി, സ്പർശം തിരിച്ചറിയാനുള്ള കഴിവ്, രുചിയറിയാനുള്ള കഴിവ് എന്നിവ മൽസ്യങ്ങളുടെ പ്രത്യേകതയാണ്. ചില മൽസ്യങ്ങൾക്ക് മികച്ച ഘ്രാണ ശേഷിയും കേൾവിശക്തിയുമുണ്ടാകാറുണ്ട്.

* പൊതുവെ മൽസ്യങ്ങളിലെ ആൺ-പെൺ വർഗങ്ങളെ തിരിച്ചറിയുക അത്ര എളുപ്പമല്ല. എന്നാൽ ചില മൽസ്യ വർഗങ്ങളിലെ ആൺ-പെൺ വിഭാഗങ്ങളെ അവയുടെ നിറം കൊണ്ടും വലിപ്പം കൊണ്ടും തിരിച്ചറിയാം. ഇവയുടെ ഉടലിന്റെ അടിഭാഗത്തായുള്ള 'ലാറ്ററൽ ലൈൻ' എന്ന പ്രത്യേക സംവിധാനം ഒരു റഡാറിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്. അതിന്റെ സഹായത്താൽ കലക്കവെള്ളത്തിലൂടെ പോയാലും ഇവയ്ക്ക് വഴി തെറ്റില്ല. ചൂര മീനിന് മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. മീനുകളുടെ ശരീരത്തിലെ മൃതകോശങ്ങളെയും പരാദജീവികളെയും അകറ്റി നിർത്താൻ മറ്റു മീനുകൾ സഹായിക്കാറുണ്ട്. അത്തരം മൃതകോശങ്ങളെ അവ ഭക്ഷണമാക്കി മാറ്റുകയാണ് പതിവ്.

* ഭക്ഷണത്തിനായും അലങ്കാരത്തിനായുമെല്ലാം മനുഷ്യൻ വ്യാപകമായി മീനുകളെ ഉപയോഗിക്കുന്നുണ്ട്. എന്നാൽ അമിത ഉപയോഗം കാരണം പലതും വംശനാശത്തിന്റെ ഭീഷണിയിലാണ്. ഓരോ വർഗത്തിനുമനുസരിച്ച് മീനുകളുടെ ആയുസ്, മുട്ടകളുടെ എണ്ണം, അത് വിരിയാനെടുക്കുന്ന സമയം എന്നിവയിൽ മാറ്റം വരാം. ജെല്ലി ഫിഷ്, സ്റ്റാർ ഫിഷ് തുടങ്ങിയ ജീവികളുടെ പേരിന്റെ അവസാനം ഫിഷ് എന്നുണ്ടെങ്കിലും അവ യഥാർഥത്തിൽ മീനുകളല്ല.

Content Highlights: Fish facts for kids

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
അടിമവ്യാപാരത്തിനെതിരെ ശബ്ദമുയര്‍ത്താനൊരു ദിനം

3 min

അടിമവ്യാപാരത്തിനെതിരെ ശബ്ദമുയര്‍ത്താനൊരു ദിനം

Aug 27, 2020


മനുഷ്യരെക്കാള്‍ ബുദ്ധി, ഭക്ഷണമില്ലാതെ മാസങ്ങളോളം ഉറങ്ങും; അറിയാം കരടികളെക്കുറിച്ച്

2 min

മനുഷ്യരെക്കാള്‍ ബുദ്ധി, ഭക്ഷണമില്ലാതെ മാസങ്ങളോളം ഉറങ്ങും; അറിയാം കരടികളെക്കുറിച്ച്

Aug 17, 2020