ഗിറ്റാറിന് മുകളിൽ കിടന്ന് സംഗീതമാസ്വദിക്കുന്ന കുരുന്ന് | Screengrab: twitter.com|HopkinsBRFC|status|
പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വൃദ്ധരായവർ വരെ പ്രായഭേദമന്യേ ആസ്വദിക്കുന്ന കലയാണ് സംഗീതം. നമുക്കേറ്റവും പ്രിയപ്പെട്ടവരാണ് അത് അവതരിപ്പിക്കുന്നതെങ്കിൽപ്പിന്നെ ആസ്വാദനം കൂടുമെന്ന കാര്യത്തിൽ സംശയം വേണ്ട. അങ്ങനെ സ്വന്തം പിതാവിന്റെ ഗിറ്റാർ വായനയിൽ മുഴുകിയിരിക്കുന്ന ഒരു കുരുന്നിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഗിറ്റാർ വായിക്കുന്ന അച്ഛനേയും ആ ഗിറ്റാറിന് മുകളിൽ സംഗീതമാസ്വദിച്ച് കിടക്കുന്ന കുരുന്നിനേയും വീഡിയോയിൽ കാണാം. നീല നിറത്തിലുള്ള കമ്പിളിയുടുപ്പും വെള്ളത്തൊപ്പിയുമാണ് കുരുന്ന് ധരിച്ചിരിക്കുന്നത്. അച്ഛൻ ഗിറ്റാർ വായിക്കുന്ന നേരം തന്റെ കുഞ്ഞിക്കൈകൊണ്ട് ഗിറ്റാറിന്റെ കമ്പികളിൽ വിരലോടിക്കാൻ ശ്രമിക്കുകയാണ്കുരുന്ന്.
— ⚽ Simon BRFC Hopkins ⚽ (@HopkinsBRFC) October 4, 2020
Content Highlights: Father plays guitar with his newborn video goes viral