കുട്ടിയുടെ വിവിധ ഭാവങ്ങൾ | Photo: twitter.com|RexChapman|status
ടിക് ടോക്കിന്റെ വരവോടെ ഫോട്ടോ ചാലഞ്ചുകള്‍ വീഡിയോ ചാലഞ്ചുകള്‍ക്ക് വഴിമാറിയ കാഴ്ച നമ്മളെല്ലാവരും കണ്ടതാണ്. ബോട്ടില്‍ ഫ്‌ളിപ് ചാലഞ്ചും ബോട്ടില്‍ ക്യാപ് ചാലഞ്ചും ഡ്യുയറ്റ് ചാലഞ്ചുമുള്‍പ്പെടെയുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ അരങ്ങു തകര്‍ത്തു. അങ്ങനെയൊരു ചാലഞ്ച് വിജയകരമായി പൂര്‍ത്തിയാക്കുന്ന കുരുന്നിന്റെ വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കുന്നത്.
തന്റെ ബോട്ടില്‍ ചാലഞ്ച് വിജയകരമായതില്‍ അതിശയം പ്രകടിപ്പിക്കുന്ന ലൈല റേയെന്ന കുരുന്നാണ് ഈ വീഡിയോയിലെ താരം. നിലത്ത് കളിച്ചുകൊണ്ടിരിക്കുന്ന ലൈലയ്ക്ക് സമീപം കുപ്പി നേരെ നിര്‍ത്താനായി ആരോ ചുഴറ്റിയെറിയാന്‍ ശ്രമിക്കുകയും ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നുണ്ട്. ഇതുകണ്ട ലൈല ചിരിച്ചുകൊണ്ട് ആ കുപ്പിയിലൊന്നു നോക്കുക പോലും ചെയ്യാതെ കുപ്പി ചുഴറ്റിയെറിഞ്ഞ് നേരെ നിര്‍ത്തുന്നത് വീഡിയോയില്‍ കാണാം. താന്‍ അത് ചെയ്‌തെന്ന് തിരിച്ചറിയുമ്പോഴുള്ള കുരുന്നിന്റെ ഭാവമാണ് വീഡിയോയുടെ ഹൈലൈറ്റ്.
കുരുന്നിന്റെ അമ്മയായ റേച്ചല്‍ മേരി ബഹേസ ഏപ്രില്‍ മാസം ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത വീഡിയോയാണ് മുന്‍ അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരം റെക്‌സ് ചാപ്മാന്‍ തന്റെ ട്വിറ്ററിലൂടെ വീണ്ടും പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിന്റെ രസകരമായ ഭാവത്തെ പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. 14 ലക്ഷത്തിലേറെപ്പേരാണ് ആറു മിനിറ്റ് മാത്രമുള്ള ഈ ചെറുവീഡിയോ ട്വിറ്ററില്‍ കണ്ടത്.
Content Highlights: Baby's Reaction After Nailing Bottle Flip Challenge goes viral