വീഡിയോ ദൃശ്യത്തിൽ നിന്ന് | Screengrab: twitter.com|HopkinsBRFC|status|
കുട്ടികൾക്കൊപ്പമുള്ള കളികളിൽ ഏർപ്പെടാൻ വളർത്തുമൃഗങ്ങൾക്ക് വലിയ ആവേശമാണ്. കുട്ടികളും വളർത്തുമൃഗങ്ങളുമായുള്ള ബന്ധം വ്യക്തമാക്കുന്ന രസകരമായ പല വീഡിയോകളും നമ്മൾ കണ്ടിട്ടുമുണ്ട്. അത്തരമൊരു വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാകുന്നത്.
പിങ്ക് നിറത്തിലുള്ള യൂണികോൺ തൊപ്പി ധരിച്ച കുരുന്നും വളർത്തുനായയുമാണ് 22 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിലെ താരങ്ങൾ. തൊപ്പിയൊക്കെ ധരിച്ച് ഒരു കളിപ്പാട്ട വണ്ടിയിൽ ഇരിക്കുകയാണ് രണ്ടാളും. മുന്നിൽ നിന്ന് ആരോ വണ്ടി വലിക്കുന്നതും വീഡിയോയിൽ കാണാം. വണ്ടി നീങ്ങുന്നതനുസരിച്ച് ഒരു യാത്ര പോകുന്നതിന്റെ ആവേശം രണ്ടുപേരിലുമുണ്ട്. റോഡിലൂടെ വണ്ടി നീങ്ങുമ്പോൾ നായയെ മുറുകെ കെട്ടിപ്പിടിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ട് കുരുന്ന്.
— ⚽ Simon BRFC Hopkins ⚽ (@HopkinsBRFC) October 12, 2020
Content Highlights: Baby enjoys a ride in toy cart with her pet dog viral video