ജോര്‍ജ്
വെള്ളരിക്കുണ്ട്: ആനമഞ്ഞളിലെ കാഞ്ഞിരംകുഴിയില്‍ ജോര്‍ജ് (60) അന്തരിച്ചു. ഭാര്യ: സലോമി. മക്കള്‍: ഷൈജു, ഷൈനി. മരുമക്കള്‍: റെജി ചെറുകരക്കുന്നേല്‍, ദിവ്യ പുത്തന്‍പുരയ്ക്കല്‍. ശവസംസ്‌കാരം ഞായറാഴ്ച രണ്ടിന് മാലോം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.
 
കെ.തമ്പായി
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ കടപ്പുറത്തെ കെ.തമ്പായി (60) അന്തരിച്ചു. മാടക്കാലിലെ പരേതനായ കരുണാകരന്റെ ഭാര്യയാണ്. പരേതനായ കുഞ്ഞിരാമന്റെയും യശോദയുടെയും മകളാണ്. സഹോദരങ്ങള്‍: ഭവാനി (കുന്നരു), സുശീല (വലിയപറമ്പ്), സുധാകരന്‍ (ഇടയിലക്കാട്), വിമല (തൃക്കരിപ്പൂര്‍), ഷീജ (തൃക്കരിപ്പൂര്‍ കടപ്പുറം).
 
ഭരതന്‍
ആഡൂര്‍: വാസന്തി നിവാസില്‍ ഭരതന്‍ (റിട്ട. മിലിട്ടറി-80) അന്തരിച്ചു. ഭാര്യ: വാസന്തി. മകള്‍: ദീപ്തി. മരുമകന്‍: പദ്മസുന്ദരന്‍. സഹോദരങ്ങള്‍: ലക്ഷ്മണന്‍ (കാക്കയങ്ങാട്), സരസ്വതി (ധര്‍മടം), രമ (ബെംഗളൂരു), വിലാസിനി, സരള (മുഴക്കുന്ന്). ശവസംസ്‌കാരം ഞായറാഴ്ച രാവിലെ 10 ന് മുഴപ്പിലങ്ങാട് ശ്മശാനത്തില്‍.
 
കേളന്‍
ചെറുവത്തൂര്‍: കാരിയിലെ പി.കേളന്‍ (85) അന്തരിച്ചു. ഭാര്യ: ചിരുതകുഞ്ഞി. മക്കള്‍: തങ്കമണി, ബേബി, മധു, മനോജ്കുമാര്‍. മരുമക്കള്‍: കൃഷ്ണന്‍ (ഒഴിഞ്ഞവളപ്പ്), രാജന്‍ (മാണിയാട്ട്), പുഷ്പ (മാണിയാട്ട്), ശൈലജ (പതിക്കാല്‍). സഹോദരങ്ങള്‍: പി.കുഞ്ഞിക്കണ്ണന്‍, രാമകൃഷ്ണന്‍, പരേതരായ കുഞ്ഞമ്പാടി, കുഞ്ഞിരാമന്‍, മാധവി, ജാനകി.
 
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരിച്ചു
പെരിയ: വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരിച്ചു. കല്ല്യോട്ട് ആറംപള്ളത്തെ ടി.കൃഷ്ണന്‍ (42) ആണ് മരിച്ചത്. മൂന്നുവര്‍ഷംമുമ്പ് വൃക്കമാറ്റിവെച്ചതാണ്. പനിബാധിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു. കല്ല്യോട്ടെ ടി.അപ്പുവിന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: പ്രസന്ന. മക്കള്‍: ആദിത്യകൃഷ്ണന്‍, ആദ്യലക്ഷ്മി. സഹോദരങ്ങള്‍: ടി.നാരായണന്‍, സതീശന്‍, തങ്കമണി, ലക്ഷ്മി, പുഷ്പ.
 
ടിപ്പര്‍ലോറിയിടിച്ച് മരിച്ചു
കാഞ്ഞങ്ങാട്: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ആള്‍ ടിപ്പര്‍ലോറിയിടിച്ച് മരിച്ചു. പുതുക്കൈ മോനാച്ചയിലെ ബമ്മണക്കോടന്‍ വീട്ടില്‍ തമ്പാനാണ് (55) അപകടത്തില്‍ മരിച്ചത്. കൂലിത്തൊഴിലാളിയാണ്. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ ദേശീയപാതയില്‍ ആറങ്ങാടിയിലാണ് അപകടം നടന്നത്. ഭാര്യ: ചന്ദ്രാവതി. മക്കള്‍: നിധീഷ്, നിജേഷ് (ഇരുവരും ഗള്‍ഫ്). മരുമകള്‍: സുചിത്ര. സഹോദരങ്ങള്‍: രാമചന്ദ്രന്‍, സുബ്രഹ്മണ്യന്‍, സുധാകരന്‍.
 
കുഞ്ഞമ്പു
ചീമേനി: ആനിക്കാടിയിലെ പി.ടി.കുഞ്ഞമ്പു (63) അന്തരിച്ചു. ഭാര്യ: തങ്കമണി. മക്കള്‍: ചന്ദ്രബാബു (െബംളൂരു), ധന്യ, രമ്യ. മരുമക്കള്‍: രാജേഷ് (കെ.എസ്.ആര്‍.ടി.സി., പയ്യന്നൂര്‍), വിനോദ് (കെ.എസ്.ഇ.ബി., കയ്യൂര്‍), ശ്രുതി. സഹോദരങ്ങള്‍: കുത്തൂര്‍ ബാലകൃഷ്ണന്‍, ദാമോദരന്‍, ദേവകി, കരുണാകരന്‍, കൃഷ്ണന്‍, ബാലാമണി.
 
കുഞ്ഞിപ്പാത്തു
പടന്ന: പടന്ന തെക്കേപ്പുറത്തെ ടി.കെ.കുഞ്ഞിപ്പാത്തു (67) അന്തരിച്ചു. ഭര്‍ത്താവ്: എ.പി.അബ്ദുല്‍കരീം ഹാജി (തുരുത്തി).
മക്കള്‍: അഹമ്മദ്, സാഹിറലി ,യൂനുസ്, കുഞ്ഞബ്ദുല്ല, സമീറ, മന്‍സൂര്‍. മരുമക്കള്‍: സുഹറ, ഫര്‍സാന, സറീന, നൂറുന്നിസ, മഖ്‌സൂദലി, ശഫീറ. സഹോദരങ്ങള്‍: സാറുമ്മ, പരേതരായ ടി.കെ.മുഹമ്മദ്കഞ്ഞി ഹാജി, അബ്ദുല്‍റഹ്മാന്‍, ഖാലിദ്, കാവുഞ്ഞി, കുഞ്ഞൂട്ടി.
 
യു.കെ.ബാവ
കുമ്പള: മൊഗ്രാല്‍ നടപ്പള്ളം യു.കെ.ഹൗസിലെ യു.കെ.ബാവ (68) അന്തരിച്ചു. മത്സ്യത്തൊഴിലാളിയാണ്. ഭാര്യ: ബീഫാത്തിമ. മക്കള്‍: മുസ്തഫ (ഗള്‍ഫ്), ആയിഷ, ഇബ്രാഹിം, റഹിം (ഗള്‍ഫ്), മിസ്രിയ, ഇല്യാസ്. മരുമക്കള്‍: ൈഖറുന്നീസ, മറിയുമ്മ, ഹസീന, ഹാരിസ്, മുര്‍ഷിദ. സഹോദരങ്ങള്‍: മുഹമ്മദ്, നഫീസ.
 
എം.സി.ഉദയവര്‍മ രാജ
മടിക്കൈ: നീലേശ്വരം രാജവംശത്തിലെ മൂന്നാംകൂര്‍ രാജാവ് മടിക്കൈ കക്കാട്ട് കോവിലകത്തെ എം.സി.ഉദയവര്‍മ രാജ (84) അന്തരിച്ചു. റിട്ട. കായികാധ്യാപകനാണ്. ഭാര്യ: പരേതയായ സുഭദ്ര തമ്പുരാട്ടി. മക്കള്‍: എ.സി.നന്ദകുമാര്‍ (അധ്യാപകന്‍, കാഞ്ഞിരപ്പൊയില്‍ ഗവ. ഹൈസ്‌കൂള്‍), ഇന്ദു ശേഖരന്‍ (ബഹ്‌റൈന്‍), സന്തോഷ്‌കുമാര്‍ (ഗോവ), ശ്രീരേഖ (ബഹ്‌റൈന്‍). മരുമക്കള്‍: ഭാഗ്യപ്രഭ (അധ്യാപിക, രാജാസ് എ.എല്‍.പി. സ്‌കൂള്‍), രജനി വര്‍മ (ബഹ്‌റൈന്‍), മഞ്ജുഷ (േഗാവ), രാജേഷ് വര്‍മ (ബഹ്‌റൈന്‍). സഹോദരങ്ങള്‍: രാമവര്‍മ രാജ, കേരളവര്‍മ രാജ, പരേതരായ രവിവര്‍മ രാജ, കൃഷ്ണവര്‍മ രാജ.