ഒഴുക്കില്‍പ്പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടെ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു
അടിമാലി:
ഭാര്യയും ബന്ധുക്കളുമൊത്ത് ഇടമലയാര്‍ ഡാമിന്റെ കൈവരിപുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. മുനിയറ കൊച്ചുമൂട്ടില്‍ ജയിംസ് (40) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജയിംസിന്റെ ഭാര്യവീട് വടാട്ടുപാറയിലാണ്. വ്യാഴാഴ്ച ഭാര്യയോടൊപ്പം ഇവിടെ എത്തിയതാണ്. ശനിയാഴ്ച ഉച്ചയോടെ ബന്ധുക്കളോടൊപ്പം ഇടമലയാര്‍പുഴയുടെ വളവുപടിഭാഗത്ത് കുളിക്കാന്‍ എത്തി. ഈ സമയം കൂടെയുണ്ടായിരുന്ന ബന്ധുവായ കുട്ടി ഒഴുക്കില്‍പ്പെട്ടു. ഈ കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് ജയിംസും ഒഴുക്കില്‍പ്പെട്ടത്. കുട്ടി രക്ഷപ്പെട്ടു. ജയിംസ് നാളുകളായി എറണാകുളത്തെ ട്രാവല്‍ഏജന്‍സിയിലെ ഡ്രൈവറായിരുന്നു. ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ശവസംസ്‌കാരം ഞായറാഴ്ച 2ന് മുനിയറ ആംഗ്ലിക്കന്‍ കത്തീഡ്രല്‍ പള്ളിസെമിത്തേരിയില്‍. ജയിംസിന്റെ ഭാര്യ ഷില്ല മുനിയറ സര്‍ക്കാര്‍ സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയാണ്.
 
ഹമീദ്
തൊടുപുഴ: വാഴത്തോപ്പ് മണിയാറംകുടി മങ്കുഴിയില്‍ ഹമീദ് (85) അന്തരിച്ചു. മണിയാറംകുടി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. ഭാര്യ: സാറാഉമ്മ. മക്കള്‍: ആമിന,ഖദീജ, ജമീല, സത്താര്‍. മരുമക്കള്‍: അസീസ്, കുഞ്ഞിപ്പരീത്, പരേതനായ പരീത്, സല്‍മ.
 
സാബു ടി.ജോണ്‍
നെറ്റിത്തൊഴു: മുരട്ടുപുഖത്തുങ്കല്‍ (കക്കുഴിയില്‍) സാബു ടി.ജോണ്‍ (47) അന്തരിച്ചു. ഭാര്യ:സാലി. മക്കള്‍: നിതിന്‍, ജിബിന്‍. ശവസംസ്‌കാരം നടത്തി.
 
കെ.കെ.കാസിംറാവുത്തര്‍
പെരുവന്താനം: കുളത്തുങ്കല്‍ കെ.കെ.കാസിം റാവുത്തര്‍ (87) അന്തരിച്ചു. ഭാര്യ: പരേതയായ പി.കെ.ജമീല, ഈരാറ്റുപേട്ട വെട്ടിക്കല്‍ കുടുംബാംഗം. മക്കള്‍: ഷംസുദ്ദീന്‍, കബീര്‍, സൈനുദ്ദീന്‍, നൗഷാദ്, സക്കീര്‍ഹുസൈന്‍, ലൈല, നൂര്‍ജഹാന്‍. മരുമക്കള്‍: സൗദ, സൈനബ, സുനിത, ജാന്‍സി, ഷഹന, റിസിലി, പരേതനായ സഫറുള്ള. കബറടക്കം നടത്തി.
 
കെ.ആര്‍.ഗോപിനാഥന്‍നായര്‍
തൊടുപുഴ: കാഞ്ഞിരമറ്റം കോണത്തുവീട്ടില്‍ (ബിജു ഭവന്‍) കെ.ആര്‍.ഗോപിനാഥന്‍നായര്‍ (80) അന്തരിച്ചു. ഭാര്യ: സുമതിക്കുട്ടിയമ്മ. മക്കള്‍: ബിജു, ബിജി. മരുമക്കള്‍: ജയന്‍, ഉമ. ശവസംസ്‌കാരം നടത്തി.
 
ഐ.എന്‍.ടി.യു.സി. നേതാവ് അപകടത്തില്‍ മരിച്ചു
തൊടുപുഴ:
ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ ഒളമറ്റം കാട്ടാന്പള്ളില്‍ കെ.കെ.വിജയകുമാര്‍ (55) വാഹനാപകടത്തില്‍ മരിച്ചു. വ്യാഴാഴ്ചരാത്രി ഉഴവൂരിലെ ഭാര്യവീട്ടിലേക്കുള്ള യാത്രാമധ്യേ വിജയകുമാര്‍ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. അപകടം നടന്നയുടന്‍ സമീപവാസികള്‍ ആസ്​പത്രിയിലേക്ക്‌ െകാണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഉഴവൂരിലെ ഭാര്യവീട്ടിലും തുടര്‍ന്ന് തൊടുപുഴയിലെ കോണ്‍ഗ്രസ് ഓഫീസിലും പൊതുദര്‍ശനത്തിനുവച്ചു.
കോണ്‍ഗ്രസ് മുനിസിപ്പല്‍ വൈസ് കമ്മിറ്റി പ്രസിഡന്റും ലോട്ടറിത്തൊഴിലാളി യൂണിയന്‍, നിര്‍മാണത്തൊഴിലാളി യൂണിയന്‍, ചുമട്ടുതൊഴിലാളി യൂണിയന്‍ എന്നിവയുടെ ഭാരവാഹിയും ആയിരുന്നു. ഭാര്യ: ഹേമ. അച്ഛന്‍: കരുണാകരന്‍പിള്ള.