ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് പ്രസവശേഷം ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം


1 min read
Read later
Print
Share

ആണ്‍കുട്ടികളുണ്ടാകുന്ന അമ്മമാര്‍ക്ക് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് അപേക്ഷിച്ച് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടാകാനുള്ള സാധ്യത 79 ശതമാനം കൂടുതലാണെന്ന് ഇവര്‍ പറയുന്നു.

ണ്‍കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷന്‍ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 71 മുതല്‍ 79 ശതമാനം വരെ കൂടുതലാണെന്ന് പഠനം. കൂടാതെ ഗര്‍ഭകാലത്ത് ശാരീരികമായി കൂടുതല്‍ സങ്കീര്‍ണതകള്‍ അനുഭവപ്പെടുന്ന സ്ത്രീകള്‍ക്ക് സങ്കീര്‍ണതകള്‍ കുറഞ്ഞ സ്ത്രീകളെ അപേക്ഷിച്ച് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടാകാനുള്ള സാധ്യത 174 ശതമാനം കൂടുതലായിരിക്കും. യൂണിവേഴ്‌സിറ്റി ഓഫ് കെന്റ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ.

ആണ്‍കുട്ടികളുണ്ടാകുന്ന സ്ത്രീകൾക്ക് പെണ്‍കുട്ടികള്‍ ഉണ്ടാകുന്ന സ്ത്രീകളെ അപേക്ഷിച്ച് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടാകാനുള്ള സാധ്യത 79 ശതമാനം കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. കൂടാതെ മുന്‍കാലങ്ങളില്‍ വിഷാദത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നവര്‍ക്കും ടെന്‍ഷന്‍, മാനസികസമ്മര്‍ദം, എന്നിവ ഉണ്ടായിരുന്നവര്‍ക്കും പ്രസവശേഷം വിഷാദം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെയുള്ളവരെ കണ്ടെത്തി പ്രസവശേഷം ആദ്യ ആഴ്ചകളില്‍ തന്നെ കൂടുതല്‍ കരുതലും പരിചരണവും നല്‍കിയാല്‍ ഒരു പരിധിവരെ ഡിപ്രഷന്‍ തടയാന്‍ കഴിയുമെന്ന് ഈ ഗവേഷണം പറയുന്നു. ജേണല്‍ ഓഫ് സോഷ്യല്‍ സയന്‍സ് ആന്റ് മെഡിസിനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍

പ്രസവാനന്തരം ഏതാനും ആഴ്ചകൾക്കുള്ളിൽ ചെറിയൊരു വിഭാഗം സ്ത്രീകളെ ബാധിക്കുന്ന കടുത്ത വിഷാദമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. വിഷാദാവസ്ഥ, അകാരണമായ ഉത്കണ്ഠ, ആശങ്ക, ഉറക്കക്കുറവ്, ഓര്‍മക്കുറവ്, ശ്രദ്ധക്കുറവ്, മറ്റുള്ളവരുമായി സംസാരിക്കാതെ അകന്നുനില്‍ക്കുക, കുട്ടിയെ പരിചരിക്കാന്‍ താല്‍പര്യം കുറയുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. പ്രസവിച്ച് രണ്ടു ദിവസങ്ങള്‍ക്കുശേഷം തുടങ്ങുന്ന മാനസികാവസ്ഥ രണ്ടാഴ്ചയോളം തുടരും.

Content highlight: Women Who Give Birth To Boys More Likely To Suffer From Depression

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

7 min

ആ ദിവസങ്ങളില്‍ അവള്‍ക്ക് എന്തുപറ്റുന്നു?

Dec 7, 2018


mathrubhumi

3 min

സൗന്ദര്യം സ്വന്തമാക്കാം; വെറും 9 ദിനം കൊണ്ട്‌

Jan 7, 2017