മുടിയുടെ സൗന്ദര്യം കൃത്യമായ സംരക്ഷണത്തിലൂടെ മാത്രമേ നിലനിര്‍ത്താന്‍ കഴിയു. പുറത്തുപോകുമ്പോള്‍ പൊടിപടലങ്ങള്‍ മുടിയിലൊട്ടിപ്പിടിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. ഇത്തരത്തില്‍ പൊടി മുടിയില്‍ ഉണ്ടെങ്കില്‍ കഴുകികളയാന്‍ ശ്രദ്ധിക്കണം. ഷാംമ്പു ഉപയോഗിച്ച് മുടികഴുകാം അല്ലെങ്കില്‍ മുടികഴുകാന്‍ താളിയോ, ചെമ്പരത്തി ഇല അരച്ചതോ ഉപയോഗിക്കാം.
ഷാമ്പു ഉപയോഗിക്കുമ്പോള്‍ തലയില്‍ പതനില്‍ക്കാത്തതരത്തില്‍ മുഴുവനായും കഴുകി കളയണം. ഒരുകപ്പ് വെള്ളത്തില്‍ ഒരുസ്പൂണ്‍ വിനാഗരി ചേര്‍ത്ത് മുടികഴുകുന്നതും നന്നായിരിക്കും. വിനാഗരി ചേര്‍ത്തവെള്ളം തലയിലൊഴിച്ചാല്‍ പിന്നെ മുടിയധികം ഇളക്കാതെ വെയ്ക്കണം. ഉണങ്ങിയ ടവ്വല്‍കൊണ്ട് കെട്ടി സാധാരണപോലെ ഇടുക. നനഞ്ഞമുടി ചീകാതിരിക്കുന്നതും നല്ലതാണ്. താരനില്ലാതെ മുടി സംരക്ഷിക്കാന്‍ ഇത് ഉത്തമമാണ്.
ഹെയര്‍സ്‌റ്റൈല്‍ മാറ്റുകയാണെങ്കില്‍ വെട്ടിയ മുടിയെ സെറ്റില്‍ ചെയ്യാന്‍ അനുവദിക്കണം. കളറിങ്ങ്, ഹൈലൈറ്റിങ്ങ്, സ്ട്രൈറ്റനിങ്ങ് എന്നിവയും ചെയ്യാം. ഹെയര്‍ ബ്രഷ്, ഹെയര്‍ ഡ്രയര്‍ എന്നിവ വാങ്ങി മേക്കപ്പ് കിറ്റില്‍ സൂക്ഷിക്കുന്നതും നല്ലതാണ്. പെട്ടെന്നുള്ള പാര്‍ട്ടികള്‍ക്ക് പോകുമ്പോള്‍ ബ്യൂട്ടി പാര്‍ലറിലേക്ക് ഓടാതെ സ്വന്തമായിതന്നെ മുടിചുരുട്ടുകയും സ്ട്രെയ്റ്റ് ചെയ്യുകയും ചെയ്യാം.
വീട്ടിലിരുന്നും കണ്ടീഷനര്‍ പാക്ക് തയ്യാറാക്കാം
കാല്‍കപ്പ് മൈലാഞ്ചിപൊടി ഇളംചൂട് വെള്ളത്തില്‍ കുഴച്ച് കുഴമ്പ് പരുവത്തിലാക്കുക. രണ്ട് മുട്ടയുടെ മഞ്ഞക്കരുവും കാല്‍ കപ്പ് ഉഴുന്ന്പൊടിയും ഒരുചെറുനാരങ്ങയുടെ നീരും ഇതിലേക്ക് ചേര്‍ത്ത് സെറ്റ് ചെയ്തശേഷം തലയോട്ടിയില്‍ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം വീര്യംകുറഞ്ഞ ഷാംമ്പു ഉപയോഗിച്ച് കഴുകാം.
സവാളയുടെ നീര് തലയോട്ടിയില്‍ പുരട്ടുന്നത് നല്ലതാണ്. സവാള അരിഞ്ഞ് മിക്സിയില്‍ അരച്ച് എടുത്ത്പുരട്ടാം. ശേഷം നല്ലതുപോലെ മസാജ് ചെയ്യണം. പിന്നീട് ചൂടുവെള്ളത്തില്‍ ടവല്‍ മുക്കിപ്പിഴിഞ്ഞ് തലയില്‍ പൊതിഞ്ഞ് വയ്ക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് മുടികഴുകാം. തലയില്‍ തേയ്ക്കുന്ന എണ്ണയും സവാളനീരും ചേര്‍ത്ത് മുടിയില്‍ പുരട്ടുന്നത് നല്ല ഹെയര്‍ പായ്ക്കാണ്.