അത്യാവശ്യം വന്നാല്‍ സാനിറ്ററി പാഡിനു പകരം ടിഷ്യൂ പേപ്പര്‍ മതിയോ?


2 min read
Read later
Print
Share

വിപണിയില്‍ പലതരം ടിഷ്യുപേപ്പറുകള്‍ ലഭ്യമാണ്. ഇവയിലോരോന്നിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കളും വ്യത്യസ്തമായിരിക്കും.

തിയോ!? അത്യാവശ്യം വന്നാല്‍ മറ്റൊരു വഴിയും ഇല്ലാതാവുമ്പോള്‍ താല്‍ക്കാലിക ആശ്വാസത്തിനെങ്കിലും ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ചാല്‍ എന്താ എന്ന ചോദ്യം ചിലരെങ്കിലും ചോദിച്ചേക്കാം, എന്നാല്‍ വെറുതെ പോലും സാനിറ്ററി പാഡിനു പകരം ടിഷ്യൂ പേപ്പറിനെ കുറിച്ച് ചിന്തിക്കരുത് എന്നാണ് വിദഗ്ധ പഠനങ്ങള്‍ പറയുന്നത്. ഈ താല്‍ക്കാലിക ആശ്വാസം ഭാവിയില്‍ ജീവന് വരെ ഭീഷണിയാവുന്ന മാരക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം എന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ദൂരയാത്രയില്‍ ആര്‍ത്തവദിനത്തില്‍ പാഡിനു പകരം ടിഷ്യുപേപ്പര്‍ ഉപയോഗിച്ചതിനു ശേഷം കടുത്ത അണുബാധയുണ്ടായ അനുഭവം അടുത്തിടെ ഒരാള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ടിഷ്യൂപേപ്പര്‍ ഉപയോഗിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ കുറിച്ച് ജാനകി കുറിച്ചിട്ടുണ്ട്.

ആര്‍ത്തവ സമയത്ത് ടിഷ്യു പേപ്പര്‍ ഉപയോഗിക്കുന്നതിനെ പറ്റി നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉപയോഗിക്കരുത് എന്നാണ് എല്ലാ പഠനങ്ങളും നിര്‍ദേശിക്കുന്നത്. ചില ടിഷ്യു പേപ്പറുകള്‍ മാലിന്യ പേപ്പറിന്റെ ഉല്‍പ്പന്നങ്ങളാണ്. അത്തരം ടിഷ്യു പേപ്പറുകള്‍ ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്നത് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് നൈജീരിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ഇമ്മ്യൂണോളജി ആന്‍ഡ് വാക്‌സിനോളജി പുറത്തുവിട്ട പഠനം പറയുന്നു.

എന്തെല്ലാം സംഭവിക്കാം ?

നിരന്തരമായി ടിഷ്യുപേപ്പറുകള്‍ ഉപയോഗിക്കുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് ചിലപ്പോള്‍ അണുബാധ ഉണ്ടായേക്കാം. ഇത് യോനിയിലൂടെ കടന്നു രക്തപ്രവാഹത്തില്‍ പ്രവേശിക്കുകയും ദൂരവ്യാപകമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ്, വന്ധ്യത തുടങ്ങി പ്രത്യുല്‍പാദന അവയവങ്ങളെ ബാധിക്കുന്നതടക്കമുള്ള പ്രശ്‌നങ്ങളിലേക്കാണ് ഇത് നയിക്കുക.

വിപണിയില്‍ പലതരം ടിഷ്യുപേപ്പറുകള്‍ ലഭ്യമാണ്. ഇവയിലോരോന്നിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കളും വ്യത്യസ്തമായിരിക്കും. അതിനനുസരിച്ച് ടിഷ്യുപേപ്പറിന്റെ അപകടസാധ്യതകളും പലതരമായിരിക്കും. ഒന്ന് മനസിലാക്കുക, ടിഷ്യുപേപ്പര്‍ ഒരിക്കലും ആര്‍ത്തവ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി ഉണ്ടാക്കപ്പെട്ടതല്ല. ഒരുതവണ ഉപയോഗിച്ച ശേഷം കളയേണ്ടവയാണ് അവ. നമ്മുടെ സ്വകാര്യഭാഗങ്ങള്‍ വളരെ ലോലവും മൃദുവുമാണ്, അവിടെ വൃത്തിയോടെ സൂക്ഷിക്കുക. ഒരിക്കലും നാപ്കിന് പകരം ടിഷ്യു പേപ്പര്‍ ഉപയോഗിക്കരുത്.

അവലംബം: ഐഎംഎ ലൈവ്

Content Highlight: use of tissue paper during menstrual period,Menstrual period hygieneSanitary Napkin and Tissue paper

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

7 min

ആ ദിവസങ്ങളില്‍ അവള്‍ക്ക് എന്തുപറ്റുന്നു?

Dec 7, 2018


mathrubhumi

3 min

സൗന്ദര്യം സ്വന്തമാക്കാം; വെറും 9 ദിനം കൊണ്ട്‌

Jan 7, 2017