തടയാം മഴക്കാല ചർമരോ​ഗങ്ങൾ


ഡോ. ശാലിനി വി ആർ

3 min read
Read later
Print
Share

മുഖത്തും ശരീരത്തിലും കറുത്ത പാടുകൾ ഉള്ളവർ മഴയാണെന്ന് കരുതി സൺസ്‌ക്രീൻ ധരിക്കുന്നത് നിർത്തരുത്.

Representative Image| Gettyimages.in

ഴക്കാലത്ത് ചർമരോ​ഗങ്ങൾ വളരെ സാധാരണമാണ്. എന്നാൽ ശ്രദ്ധവച്ചാൽ ഇവ ഒരു പരിധി വരെ ഒഴിവാക്കാം.

1. Athlete's foot/ വളംകടി/ പുഴുക്കടി

കാൽ വിരലിന്റെ ഇടയിൽ വെള്ളം കെട്ടിനിന്ന് തൊലി അഴുകി അതുവഴി പൂപ്പൽ ബാധയുണ്ടാകുന്നു. ചൊറിച്ചിലും പുകച്ചിലും ചുവന്ന പാടുകളായോ മൊരിച്ചിൽ അല്ലെങ്കിൽ വിണ്ടുകീറലായോ കാണാം.

പ്രതിവിധി: കാലിൽ ഈർപ്പം തങ്ങിനിൽക്കുന്ന ചെരുപ്പുകൾ ഒഴിവാക്കുക, തുറന്ന ചെരുപ്പുകൾ ഉപയോഗിക്കുക. കാൽ നനഞ്ഞാൽ വൃത്തിയുള്ള വെള്ളത്തിൽ കഴുകി ഉണങ്ങിയ തുണികൊണ്ട് ഒപ്പി, ഉണക്കി വൃത്തിയാക്കി വയ്ക്കുക. നനഞ്ഞ ചെരുപ്പും കഴുകി ഉണക്കി വയ്ക്കുക

2. Onychomycosis / നഖത്തിൽ ഉണ്ടാകുന്ന ഫംഗൽ രോഗം

എപ്പോഴും വെള്ളത്തിൽ നനയുന്ന പ്രവൃത്തി ചെയ്യുന്നവരിൽ സാധാരണയായി കാണുന്നു. പ്രമേഹമുള്ളവരിലും കാണാം.

3. Paronychia / നഖച്ചുറ്റ് പഴുക്കുക / കുഴി നഖം

നഖത്തിൽ ഉണ്ടാകുന്ന ഫംഗൽ രോഗത്തിന്റെ കൂടെയോ അതില്ലാതെയോ നഖത്തിന് ചുറ്റുമുള്ള ഭാഗം പഴുത്തു വരാം.
കഴിവതും ദീർഘനേരം വെള്ളത്തിൽ ജോലി ചെയ്യുമ്പോൾ, കൈ മുടി കിടക്കുന്ന ഗ്ലൗസ് ഇട്ട് വെള്ളം അതിനകത്ത് പ്രവേശിക്കാതെ ഭദ്രമാക്കി വെയ്ക്കുവാൻ ശ്രദ്ധിക്കുക. രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സിക്കുക.

4. Ring worm Infection / വട്ടച്ചൊറി

ശരീരത്തിന്റെ മടക്കുകളിൽ ഈർപ്പം തങ്ങി നിൽക്കുമ്പോൾ ഉണ്ടാകുന്ന ഫംഗൽ ഇൻഫെക്ഷൻ. തുടയുടെ വശങ്ങളിൽ, കക്ഷത്തിൽ, മാറിടത്തിന്റെ അടിയിൽ ഒക്കെ വരാം. ചൊറിച്ചിൽ, വട്ടം വട്ടമായി കാണുന്ന ചുവന്ന മൊരിച്ചിലോടു കൂടിയ പാടുകൾ.

പ്രതിവിധി: ശരീരം വിയർക്കുകയോ നനയുകയോ ചെയ്താൽ ഡ്രസ്സ് മാറുക, രണ്ട് നേരം കുളിക്കുക പക്ഷേ കഴിവതും സോപ്പ് ഉപയോഗിക്കാതെ നോക്കുക, ഇല്ലെങ്കിൽ വരൾച്ച ഉണ്ടാകാത്ത സോപ്പ് ഉപയോഗിക്കുക. മോയിസ്ചറൈസിങ് ലോഷൻ ഇടുക, കാറ്റ് കൊള്ളിക്കുക, പൗഡർ ധരിക്കുക (Allergy / Asthma എന്നിവ ഉള്ളവർ ശ്രദ്ധിച്ച് മാത്രം പൗഡർ ഉപയോഗിക്കുക) സ്റ്റിറോയിഡ് ഉള്ള മരുന്നുകൾ ഉപയോഗിക്കാതിരിക്കുക. എപ്പോഴും ഫംഗൽ ഇൻഫെക്ഷൻ ഉണ്ടെങ്കിൽ തൈറോയ്‌ഡും ഷുഗർ ലെവലും പരിശോധിക്കുക.

ബാക്ടീരിയൽ ഇൻഫക്ഷൻസ്

1. Impetigo

സാധാരണയായി കുട്ടികളിൽ കാണുന്ന ബാക്ടീരിയൽ ഇൻഫക്ഷനാണ് ഇത്. തേൻ ഉണങ്ങിപിടിച്ച പോലെയുള്ള പറ്റലുകളുമായി കാണുന്ന ചുവന്ന വട്ടത്തിലുള്ള erosions അഥവാ മുറിവുകൾ ആയി കാണുന്നു അല്ലെങ്കിൽ കുമിളകളായി വന്ന് പൊട്ടി മുറിവ് ആകുന്നു. ഇത് പകരുന്ന അസുഖമാണ് ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സിക്കുക.

2. Folliculitis

വിയർക്കുന്ന മൂലവും ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്ന മൂലവും ഈർപ്പം തങ്ങിനിൽക്കുന്ന ഭാഗങ്ങളിൽ രോമ കൂപത്തിൽ അണുബാധ ഉണ്ടാകുന്നു.

പ്രതിവിധി:

  • നനഞ്ഞ വസ്ത്രം ധരിക്കുന്നത് ഒഴിവാക്കാം. വ്യായാമങ്ങൾ ചെയ്യുമ്പോൾ ഉപയോ​ഗിക്കുന്ന വസ്ത്രങ്ങൾ കൃത്യമായി വൃത്തിയാക്കുകയും എല്ലാ ദിവസവും മാറ്റുകയും ചെയ്യുക.
  • ഇടയ്ക്കിടെ അണുബാധ വരുന്നവർ ആന്റിബയോട്ടിക് സോപ്പ് ഉപയോഗിക്കുക, മോയിസ്ചറൈസർ ഉപയോഗിക്കുക, മറ്റ് രോഗങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുക.
ഇനി നമ്മൾ അറിയേണ്ടത് ഈർപ്പം മൂലം ത്വക്ക് രോഗങ്ങളിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ്. മഴക്കാലത്ത് ഉള്ള അധികം ചൂടും തണുപ്പും അല്ലാത്ത കാലാവസ്ഥ മിക്ക ചർമരോഗങ്ങൾ ഉള്ളവരിലും നല്ല മാറ്റം ആണ് കാണിക്കുന്നത്. പ്രത്യേകിച്ചും സോറിയായിസ് പോലുള്ള അസുഖങ്ങളുള്ള രോഗികളിൽ. എന്നാൽ ചില അസുഖങ്ങൾ ഹ്യുമിഡിറ്റി / അന്തരീക്ഷ ഈർപ്പം കൊണ്ട് വഷളാകുന്നു.

1. Eczema
ഈർപ്പം തൊലിയുടെ സെൻസിറ്റിവിറ്റി കൂട്ടുകയും പുറമെ നിന്നുള്ള അലർജികൾക്ക് കാരണമാകുന്ന വസ്തുക്കളെ കടത്തിവിടുകയും ചെയ്യുന്നതിനാൽ രോഗം വഷളാകുന്നു. ശരീരം അധികനേരം നനഞ്ഞിരിക്കുന്നത് ചൊറിച്ചിൽ കൂട്ടാം.

പ്രതിവിധി:
നനഞ്ഞ വസ്ത്രം ഉടനെ മാറ്റുക, കുളിക്കുക, ചൊറിച്ചിൽ തുടങ്ങുമ്പോൾ തന്നെ അതിന് നിർദ്ദേശിക്കപ്പെട്ട മരുന്നുകൾ കഴിക്കുക.

2. Acne / മുഖക്കുരുകൾ

ഹ്യുമിഡിറ്റി ഓയിൽ സെക്രീഷൻ കൂട്ടുന്നു. പഴുത്ത കുരുക്കൾ വരാനും കുരുക്കളുടെ എണ്ണം കൂടാനും കാരണമാകുന്നു. അധികം ഡ്രൈ ആകുന്ന ഫേസ് വാഷ് ഉപയോഗിക്കരുത്. ഹെവിമേക്കപ്പ് ധരിക്കരുത്. ജെൽ രൂപത്തിലുള്ള സൺസ്ക്രീൻ ധരിക്കണം.

3. Pigmentary disease

മുഖത്തും ശരീരത്തിലും കറുത്ത പാടുകൾ ഉള്ളവർ മഴയാണെന്ന് കരുതി സൺസ്ക്രീൻ ധരിക്കുന്നത് നിർത്തരുത്. അത് പി​ഗ്മെന്റേഷൻ കൂട്ടും

4. Dandruff/താരൻ

ഏത് കാലാവസ്ഥയിലും താരൻ വരാമെങ്കിലും ഈർപ്പം തങ്ങി നിൽക്കുന്നതും നനഞ്ഞ മുടി കെട്ടി വയ്ക്കുന്നതും ഫംഗൽ ഇൻഫെക്ഷൻ വരുത്താനും, താരൻ വഷളാക്കാനും കാരണമാകുന്നു.

5. പ്രാണികൾ മൂലമുള്ള അണുബാധ

മഴക്കാലത്ത് കൊതുകുകളും പ്രാണികളും മുട്ടയിട്ട് പെരുകുന്നതിനാൽ അവ കടിച്ച് ഉണ്ടാകുന്ന ഇൻസക്ട് ബൈറ്റ് റിയാക്ഷൻ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇപ്പോൾ കേരളത്തിൽ അധികമായി കാണുന്ന ഒരു പ്രാണിയാണ് ബ്ലിസ്റ്റർ ബീറ്റിൽ. ഇവ ഉണ്ടാക്കുന്ന കെമിക്കൽ ദ്രാവകം ശരീരത്തിൽ ആസിഡ് വീണ് പൊള്ളൽ പോലെ blisters (കുമിളകളും) അത് പൊട്ടി മുറിവുകളും ഉണ്ടാക്കുന്നു. പുകച്ചിലും ചൊറിച്ചിലും ഉണ്ടാക്കും.

പ്രതിവിധി:
പൊന്ത ചെടികൾ വെട്ടി വൃത്തിയാക്കി വയ്ക്കുക. ജനലുകളിൽ നെറ്റ് അടിക്കുക. ശരീരം മറഞ്ഞുകിടക്കുന്ന അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. കട്ടിലും സോഫയും ഉപയോഗിക്കുമ്പോൾ കുടഞ്ഞ് / തട്ടി വൃത്തിയാക്കുക.

(പട്ടം എസ്യുടി ഹോസ്പിറ്റലിലെ ചർമരോ​ഗ വിദ​ഗ്ധയാണ് ലേഖിക)

Content Highlights:Types Of Moonsoon Skin Allergies and How To Prevent Them

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
beach

3 min

മഴക്കാലത്ത് ഇടയ്ക്ക് വെയില്‍ വരുമ്പോള്‍ ചില പ്രശ്‌നങ്ങളുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Aug 27, 2021


mathrubhumi

2 min

വിളർച്ച വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Apr 4, 2018


mathrubhumi

1 min

പുഷ് അപ്പ് ചെയ്ത് ദീർഘായുസ്സ് നേടാം

Nov 7, 2017