വളര്‍ത്തുമൃഗങ്ങളെ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. ഭംഗിക്കും വിനോദത്തിനുമായാണ് ഇവയെ വളര്‍ത്താറ്. എന്നാല്‍, ഈ ഓമനകളെ വളര്‍ത്തുന്നത് ദൈനംദിന ജീവിതത്തിലെ വിവിധ സംഘര്‍ഷങ്ങളെ ലഘൂകരിക്കാനും സഹായിക്കുമെന്നാണ് ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍.
എത്ര മനഃസംഘര്‍ഷങ്ങള്‍ ഉണ്ടെങ്കിലും വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം അല്പസമയം ചെലവഴിക്കുന്നത് വളരെ ആശ്വാസം പകരുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഹെലന്‍ ബ്രൂക്‌സ് പറഞ്ഞു. വിവിധമേഖലകളില്‍ ജോലിചെയ്യുന്ന 54 പേരെ അഭിമുഖം നടത്തിയാണ് ബ്രൂക്‌സും സംഘവും ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.
പഠനത്തോട് സഹകരിച്ച 60 ശതമാനം പേരും മനഃസംഘര്‍ഷമനുഭവിക്കുമ്പോള്‍ വളര്ത്തുമൃഗങ്ങള്‍ക്കൊപ്പം ചെലവഴിക്കാനാണ് താത്പര്യപ്പെടുന്നതെന്നാണ് കണ്ടെത്തല്‍.