കണ്ണിന്റെ ആരോഗ്യത്തിന് നല്ല പോഷണമുള്ള ഭക്ഷണം ആവശ്യമാണ്. ജീവിതശൈലിമൂലം യുവാക്കള്‍ക്ക് കാഴ്ചശക്തിയില്‍ കുറവ് വരുന്നുണ്ട്. കമ്പ്യൂട്ടറും മൊബൈലുമാണ് പ്രധാന വില്ലന്‍മാര്‍. കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ചില എളുപ്പ മാര്‍ഗങ്ങളുണ്ട്.
ലൂട്ടെയ്ന്‍
ലൂട്ടെയ്ന്‍ അടങ്ങിയ ഭക്ഷണം കണ്ണിന്റെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതാണ്. ചീര, കാബേജ്,ബ്രൊക്കോളി എന്നിവയില്‍ ഇത് അടങ്ങിയിട്ടുണ്ട്. ലൂട്ടെയ്ന്‍ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും തിമിരത്തെ പ്രതിരോധിക്കുകയും ചെയ്യും.
ആന്റി ഓക്‌സിഡന്റ്‌സ്
ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കാഴ്ചശക്തി കുറഞ്ഞു പോകാതെ സൂക്ഷിക്കും. ബില്‍ബെറി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണമാണ്.
ടോറിന്‍
കടല്‍ മത്സ്യങ്ങളിലാണ് ടോറിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിരിക്കുന്നത്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.
യുഫ്രോസിയ
കണ്ണിനുണ്ടാകുന്ന തളര്‍ച്ച, വേദന, കാഴ്ചമങ്ങല്‍, തലവേദന എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.
ഒമേഗ 3 ഫാറ്റി ആസിഡ്
മത്സ്യത്തില്‍ ധാരളം അടങ്ങിയിരിക്കുന്ന ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. എണ്ണയില്‍ പാകം ചെയ്ത മത്സ്യങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
സെലീനിയം
സെലീനിയം കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. ചെമ്മീന്‍, ചൂര മീന്‍, മത്തി, കരള്‍, മട്ടന്‍, ബീഫ്, ചിക്കന്‍, ഓട്‌സ്, വെളുത്തുള്ളി, മുന്തിരി,കൂണ്‍ എന്നിവയില്‍ സെലനിയം അടങ്ങിയിരിക്കുന്നു.
വൈറ്റമിന്‍ ബി-2
വൈറ്റമിന്‍ ബി 2 തിമിരത്തെ പ്രതിരോധിക്കുന്ന ഒന്നാണ്. കൂണ്‍, ബദാം, ധാന്യങ്ങള്‍, അരി, പാല്‍, തൈര്, ചീര എന്നിവയില്‍ ഇത് അടങ്ങിയിരിക്കുന്നു.