മുലയൂട്ടുന്ന അമ്മമാര്‍ നിര്‍ബന്ധമായും ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം


2 min read
Read later
Print
Share

അമ്മ കഴിക്കുന്ന ഭക്ഷണമാണ് കുഞ്ഞിന്റെ ആരോഗ്യത്തിന്റെ അടിസ്ഥാനം

-

രോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്താന്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണരീതി ആവശ്യമാണ്. മുലയൂട്ടല്‍ സമയത്ത് അമ്മയ്ക്ക് പോഷകങ്ങള്‍ ധാരാളം ആവശ്യമുണ്ട്. അമ്മ എന്ത് കഴിക്കുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാനം.

ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ദിവസവും 300 മുതല്‍ 500 വരെ അധികം കലോറി പ്രതിദിനം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എങ്കില്‍ മാത്രമേ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കൂ. ഇതിനായി ഇവ മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണക്രമത്തില്‍ ഉണ്ടെന്ന് ഉറപ്പാക്കണം.

പ്രോട്ടീന്‍: സാധാരണയില്‍ കൂടുതല്‍ പ്രോട്ടീന്‍ ആവശ്യമുള്ള സമയമാണ് മുലയൂട്ടല്‍ കാലം. അതിനാല്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷ്യവസ്തുക്കളായ മുട്ട, പാല്‍, വെണ്ണ എന്നിവ അമ്മയുടെ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം. ആവശ്യത്തിന് പ്രോട്ടീന്‍ അമ്മയുടെ ഭക്ഷണത്തില്‍ ഇല്ലെങ്കില്‍ പാലില്‍ കസീനിന്റെ അളവ് കുറയും. മുലപ്പാലിലെ ഒരു പ്രധാന ഘടകമാണിത്. കുഞ്ഞിന് കാത്സ്യവും ഫോസ്‌ഫേറ്റും ലഭിക്കാന്‍ സഹായിക്കുന്ന ഘടകമാണ് കസീന്‍.

ഫോളിക് ആസിഡ്: കുഞ്ഞിന്റെ മസ്തിഷ്‌കത്തിന്റെയും സുഷുമ്‌നാ നാഡിയുടെയും വികാസത്തിന് ഏറ്റവും അത്യാവശ്യമായ ഘടകമാണ് ഫോളിക് ആസിഡ്. ചുവന്ന രക്താണുക്കള്‍, ശ്വേത രക്താണുക്കള്‍ എന്നിവയുടെ ഉത്പാദനത്തിന് ഫോളിക് ആസിഡ് സഹായിക്കും. പച്ചനിറത്തിലുള്ള ഇലവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ബീന്‍സ്, നട്‌സ്, സിട്രസ് പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവയെല്ലാം പ്രോട്ടീന്റെ മികച്ച സ്രോതസ്സുകളാണ്.

വിറ്റാമിന്‍ എ: കുഞ്ഞിന്റെ ഹൃദയം, കണ്ണുകള്‍, പ്രതിരോധ സംവിധാനം എന്നിവയുടെ വികാസത്തിന് സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിന്‍ എ. വിറ്റാമിന്‍ എ കുറഞ്ഞാലും അമിതമായാലും കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കും. വിറ്റാമിന്‍ എയുടെ കുറവ് മറികടക്കാന്‍ കാരറ്റ്, മധുരക്കിഴങ്ങ്, കടുംപച്ചനിറത്തിലുള്ള പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

വിറ്റാമിന്‍ ബി12: കുഞ്ഞിന്റെ ശരീരത്തില്‍ ചുവന്ന രക്താണുക്കള്‍ ഉണ്ടാകാനും മസ്തിഷ്‌കത്തിന്റെ വികാസത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും വിറ്റാമിന്‍ ബി 12 അത്യാവശ്യമാണ്. മത്സ്യം, മാംസം, മുട്ട, പാല്‍ തുടങ്ങിയവയാണ് വിറ്റാമിന്‍ ബി 12 ന്റെ പ്രധാന സ്രോതസ്സുകള്‍.

വിറ്റാമിന്‍ ബി6: കുഞ്ഞിന്റെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നതാണ് വിറ്റാമിന്‍ ബി6. പ്രോട്ടീന്‍, ഫാറ്റ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ വിഘടനത്തിനും വിറ്റാമിന്‍ ബി6 അത്യാവശ്യമാണ്. മത്സ്യം, മുഴുധാന്യങ്ങള്‍, നേന്ത്രപ്പഴം, പക്ഷിമാംസം തുടങ്ങിയവയൊക്കെ വിറ്റാമിന്‍ ബി6 ന്റെ സ്രോതസ്സുകളാണ്.

വിറ്റാമിന്‍ ഡി: ശരീരത്തില്‍ നിന്ന് കാത്സ്യം ആഗിരണം ചെയ്ത് എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലമുണ്ടാകാന്‍ ഏറ്റവും അവശ്യം വേണ്ട വിറ്റാമിനാണ് ഇത്. പാല്‍, മുട്ട തുടങ്ങിയവയിലെല്ലാം വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ സി: പേശികളുടെ വളര്‍ച്ചയ്ക്കും പല്ലുകളുടെയും എല്ലുകളുടെയും വികാസത്തിനും ഏറ്റവും പ്രധാനപ്പെട്ടതാണ് വിറ്റാമിന്‍ സി. ശരീരത്തില്‍ നിന്നും ഇരുമ്പിനെ ആഗിരണം ചെയ്യാനും വിറ്റാമിന്‍ സി സഹായിക്കുന്നു. ബ്രൊക്കോളി, തക്കാളി, സിട്രസ് പഴങ്ങള്‍ തുടങ്ങിയവയിലെല്ലാം വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.

Content highlights: World Breastfeeding Week 2020, seven essential nutrients for breastfeeding mother and kid, Health

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram