ഒരു മഴക്കാലവും ഒരു പനിക്കാലവും കൂടി എത്തിപ്പോയി. ഈ പനിക്കാലത്തെ നേരിടാന്‍ എന്തൊക്കെ മുന്‍കരുതല്‍ സ്വീകരിക്കണം? അറിയാം പനിയെക്കുറിച്ച് ഒത്തിരി കാര്യങ്ങള്‍;
- പനി ഒരു രോഗമല്ല, രോഗലക്ഷണമാണ്.
- പനിയെ ഭയപ്പെടേണ്ട.രോഗിയെ ജാഗ്രതയോടെ പരിചരിക്കണം.
- പനികള്‍ പൊതുവെ വൈറല്‍ പനികളാണ്. അവയ്ക്ക് മിക്കപ്പോഴും പലതരം പരിശോധനകളും നിരവധി ഔഷധങ്ങളും വേണ്ട
- സാധാരണ വൈറല്‍ പനികള്‍ സുഖമാകാന്‍ മൂന്ന് മുതല്‍ അഞ്ചു ദിവസം വരെ വേണ്ടി വരാം
- പനിക്കെതിരെയുളള എല്ലാ മരുന്നുകളും ഏറ്റവും ലളിതമായ പാരസെറ്റമോള്‍ പോലും ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിക്കുന്നതാണ് നല്ലത്.
- ആശുപത്രിയിലായാലും വീട്ടിലായാലും ശരീരത്തിന് വേണ്ടത്ര ശ്രദ്ധയും പരിചരണവും നല്‍കേണ്ടതാണ്. രോഗം വേഗം മാറാനും പനിവിട്ടുപോയശേഷമുളള ക്ഷീണം കുറയ്ക്കാനും താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യുക;
- ചൂടുളള പാനീയങ്ങള്‍ ക്രമമായി നിരന്തരം കുടിയ്ക്കുക. ഉപ്പുചേര്‍ത്ത കട്ടിയുളള കഞ്ഞിവെള്ളം, നാരങ്ങാവെളളം, ഇളനീര്‍ എന്നിവ കട്ടന്‍ചായ, വെറും ചൂടുവെള്ളം എന്നിവയേക്കാള്‍ നല്ലതാണ്.
- നന്നായി വേവിച്ച മൃദുവായ പോഷക പ്രധാനമായ ഭക്ഷണവും ചുററുവട്ടത്ത് ലഭ്യമായ പഴങ്ങളും ചെറിയ അളവില്‍ ഇടവിട്ട് തുടര്‍ച്ചയായി കഴിക്കുക
- പനി പൂര്‍ണ്ണമായി മാറും വരെ വിശ്രമിക്കുക. രോഗം വേഗം വിട്ടൊഴിയാന്‍ അതു സഹായിക്കും. ഇത് പനി പകരുന്നത് തടയുകയും ചെയ്യും
- കുത്തിവെപ്പിനുവേണ്ടിയും ഡ്രിപ്പിനുവേണ്ടിയും ഡോക്ടര്‍മാരെ നിര്‍ബന്ധിക്കാതിരിക്കുക. മിക്കപ്പോഴും അവ ആവശ്യമില്ല. ചിലപ്പോള്‍ അവ വിറയല്‍, വേദന, മനംപിരട്ടല്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം. ഇവ പക്ഷേ ഗുരുതരമായി തീരുകയും ചെയ്യാം
- കഴിക്കുന്ന പാരസെറ്റമോള്‍ ഗുളികകളെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടരീതിയിലും വേഗത്തിലും കുത്തിവെയ്പ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നറിയുക
- പ്രതീക്ഷിച്ച സമയം കൊണ്ട് പനി ഭേദമാകുന്നില്ല
- നല്ല ചികിത്സയും പരിചരണവും ലഭിച്ച ശേഷവും പനി മൂര്‍ച്ഛിക്കുന്നു
- ശരീരത്തില്‍ പാടുകള്‍, തിണര്‍പ്പുകള്‍, രക്തസ്രാവം, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറയുക, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട്, പെരുമാറ്റ വ്യതിയാനം എന്നിങ്ങനെ സാധാരണമല്ലാത്ത ലക്ഷണങ്ങള്‍ ഉണ്ടാവുന്നു.
- ഭക്ഷണം കഴിക്കാന്‍ വയ്യാതാകുന്നു
തുമ്മുമ്പോഴും ചീറ്റുമ്പോഴും മൂക്കും വായും പൊത്തുക. സോപ്പും വെളളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക. വൈറല്‍ പനികള്‍ പടര്‍ന്നു പിടിക്കുന്നത് തടയാനും ശ്വാസകോശ രോഗങ്ങള്‍ വീട്ടിലെ മറ്റുളളവരിലേക്ക് പകരാതെ സൂക്ഷിക്കാനും ഈ ശീലം സഹായിക്കും.
സ്വയം ചികിത്സ അപകടകരമായ ഒരു ശീലമാണ്. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മരുന്ന് വാങ്ങി കഴിക്കുന്നത് ഒഴിവാക്കുക.