വെള്ളപോക്ക് മൂലം അസ്വസ്ഥരാണോ നിങ്ങള്‍


1 min read
Read later
Print
Share

ബഹുഭൂരിപക്ഷം സ്ത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ് വെള്ളപ്പോക്ക്. ഇത് ഒരു രോഗമാണോ എന്ന ആശങ്കയും സ്ത്രീകള്‍ക്കുണ്ട്. എന്നാല്‍ യോനിയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു സ്രവമാണ് വെള്ളപോക്കായി കാണുന്നത്.

ബഹുഭൂരിപക്ഷം സ്ത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ് വെള്ളപ്പോക്ക്. ഇത് ഒരു രോഗമാണോ എന്ന ആശങ്കയും സ്ത്രീകള്‍ക്കുണ്ട്. എന്നാല്‍ യോനിയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു സ്രവമാണ് വെള്ളപോക്കായി കാണുന്നത്. യോനി, ഗര്‍ഭാശയഗളം, ഗര്‍ഭപാത്രം എന്നിവിടങ്ങളില്‍ നിന്ന് പുറത്തുവരുന്ന സ്രവമാണിത്. ആര്‍ത്തവദിനങ്ങള്‍ക്കനുസരിച്ച് ഈ സ്രവം പുറത്തുവരുന്നതില്‍ മാറ്റങ്ങളുണ്ടാകും. അണ്ഡവിസര്‍ജന സമയത്താണ് ഇത് ഏറ്റവും അധികം ഉണ്ടാവുന്നത്. ഇതൊരു സ്വാഭാവിക കാര്യം മാത്രമാണ്. അതിനാല്‍ ചികിത്സ വേണ്ടിവരില്ല.

എന്നാല്‍ ഈ സ്രവത്തിന് ദുര്‍ഗന്ധം, ചൊറിച്ചില്‍ എന്നിവ കാണുകയാണെങ്കില്‍ അത് അണുബാധയുമായി ബന്ധപ്പെട്ട പ്രശ്‌നമാകാം. ഈ സമയത്ത് ഡോക്ടറെ കാണണം. ഏതുതരം അണുബാധയാണെന്ന് മനസ്സിലാക്കിയ ശേഷം മാത്രമെ മരുന്നുകള്‍ നിര്‍ദേശിക്കാനാവൂ. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണെങ്കില്‍ പങ്കാളിക്കും ചികിത്സ വേണ്ടിവരും. വെള്ളപോക്ക് അല്ലാതെ യോനിയില്‍ ചൊറിച്ചില്‍ ഉണ്ടാവുന്ന അവസ്ഥയിലും ക്ലിനിക്കല്‍ പരിശോധന നടത്തി അണുബാധയുണ്ടോയെന്നും അതിന് കാരണമെന്തെന്നും കണ്ടെത്തണം. പ്രമേഹം ഉള്ളവര്‍, ഫംഗസ് ബാധ ഉള്ളവര്‍, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ക്ക് ഇത്തരത്തില്‍ അണുബാധയുണ്ടാകാം.

വിവരങ്ങള്‍ക്ക് കടപ്പാട്

ഡോ. ലളിതാംബിക കരുണാകരന്‍ എ,
പ്രൊഫസര്‍& എച്ച്.ഒ.ഡി, ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി വിഭാഗം, ഗവ. ടി.ഡി.മെഡിക്കല്‍ കോളേജ്, ആലപ്പുഴ
(ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത് )

content highlights: Vaginal Discharge Causes, Types, Diagnosis and Treatment

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram