ശുചീകരണത്തിന് റോബോട്ടുകളും; രോഗപ്രതിരോധത്തിന് വരുന്നു പുത്തന്‍ സ്റ്റാര്‍ട്ട്അപ്പ് ആശയങ്ങള്‍


കെ.പി. പ്രവിത

1 min read
Read later
Print
Share

ആശയങ്ങളില്‍നിന്ന് 130 എണ്ണം തിരഞ്ഞെടുത്തിട്ടുണ്ട്. ഇവരുമായി ചര്‍ച്ചകള്‍ തുടങ്ങി.

Photo: Pixabay

കൊറോണ വൈറസ് ബാധിതരെ താമസിപ്പിക്കുന്ന സ്ഥലങ്ങളില്‍ അണുനശീകരണം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. രോഗപ്പകര്‍ച്ച ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം. ശുചീകരണത്തിന് റോബോട്ടുകളെ ഉപയോഗിച്ചാലോ... ടെന്‍ഷന്‍ ഒഴിവായിക്കിട്ടും. രോഗി താമസിക്കുന്ന മുറി മാത്രമല്ല, ഒരു കെട്ടിടം മുഴുവന്‍ വൃത്തിയാക്കാനും നിമിഷങ്ങള്‍ മാത്രം മതിയാകും.

രോഗപ്രതിരോധത്തിന് ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് സൗകര്യങ്ങള്‍ ഏറെയാണ്. ഇത് റോബോട്ടില്‍ മാത്രം ഒതുങ്ങുന്നില്ലെന്ന് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സാക്ഷ്യപ്പെടുത്തും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ പുത്തന്‍ ആശയങ്ങള്‍ തേടിയിരുന്നു. 1900 ആശയങ്ങളാണ് ലഭിച്ചത്. ഇതില്‍ 300 എണ്ണം ഈ സമയത്ത് ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളാണ്. രോഗബാധിതര്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കുമുള്ള പോര്‍ട്ടബിള്‍ താമസസൗകര്യങ്ങള്‍ മുതല്‍ രോഗപരിശോധനയ്ക്കും തുടര്‍ വിലയിരുത്തലുകള്‍ക്കുമുള്ള ഹൈടെക് മാര്‍ഗങ്ങള്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍.

ആശയങ്ങളില്‍നിന്ന് 130 എണ്ണം തിരഞ്ഞെടുത്തിട്ടുണ്ട്. ഇവരുമായി ചര്‍ച്ചകള്‍ തുടങ്ങി. റോബോട്ട് ഉള്‍പ്പെടെയുള്ള 35 ഉത്പന്നങ്ങളും നടപ്പാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ആരോഗ്യം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ഉത്പന്നങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ഇത് അതത് വകുപ്പുകള്‍ക്ക് കൈമാറുമെന്ന് സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ അധികൃതര്‍ പറഞ്ഞു.

രോഗബാധ സംശയിക്കുന്നവരെ നിരീക്ഷിക്കാനുള്ള സംവിധാനം, ടെലി കണ്‍സള്‍ട്ടേഷന്‍, ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും ഏറെ ലഭിച്ചിട്ടുണ്ടെന്ന് സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ അധികൃതര്‍ പറഞ്ഞു. സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ മേല്‍നോട്ടത്തിലാണ് ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കുക.

Content Highlights: Covid19 related cleaning ideas by Startups, Health

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram