കേരളത്തില്‍ കോവിഡ് വാക്‌സിന്‍ ലഭിക്കുന്ന ആശുപത്രികള്‍ ഇവയാണ്


1 min read
Read later
Print
Share

സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമാണ്

Photo: AFP

മാര്‍ച്ച് ഒന്നുമുതല്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 45-59 പ്രായമുള്ള അസുഖങ്ങള്‍ ഉള്ളവര്‍ക്കുമുള്ള വാക്‌സിന്‍ വിതരണം ആരംഭിച്ചിരിക്കുകയാണ്. കോ-വിന്‍ ആപ്പ് പോര്‍ട്ടല്‍ വഴിയാണ് വാക്‌സിന് ബുക്ക് ചെയ്യേണ്ടത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി വാക്‌സിന്‍ ലഭിക്കും. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപയാണ് നല്‍കേണ്ടത്.

വാക്‌സിന്‍ ലഭ്യമാവുന്ന ആശുപത്രികള്‍ ഏതൊക്കെയെന്ന് അറിയാന്‍ താഴെയുള്ള മൂന്ന് ലിങ്കുകള്‍ ക്ലിക്ക് ചെയ്യൂ.

Public COVID Vaccination Centres\ Government Hospitals

Private COVID Vaccination Centres(PMJAY Empaneled)

CGHS COVID Vaccination Centres

തിരിച്ചറിയല്‍ രേഖ വേണം

വാക്‌സിന്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡോ ഫോട്ടോ പതിച്ച മറ്റ് ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡോ കാണിക്കണം. 45-59 പ്രായപരിധിയില്‍ ഉള്ള രോഗങ്ങള്‍ ഉള്ളവര്‍ അംഗീകൃത മെഡിക്കല്‍ ഡോക്ടര്‍ നല്‍കുന്ന കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കേണ്ടതുണ്ട്.

Content Highlights: These are the hospitals in Kerala where Covid vaccine is available, Health, Covid Vaccine

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram