കോവിഡ് സമയത്ത് ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും ഇതൊക്കെയാണ്


By ഡോ.സൗമ്യ സത്യൻ

3 min read
Read later
Print
Share

മെഡിക്കൽ ഷോപ്പിൽ നിന്ന് സ്വന്തമായി മരുന്ന് വാങ്ങി കഴിക്കരുത്

Representative Image| Photo: GettyImages

കോവിഡ് സമയത്ത് ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും, റിയേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്.

ഞാൻ രോഗലക്ഷണങ്ങളില്ലാതെ പോസിറ്റീവ് ആയി. എന്തെല്ലാം മരുന്ന് കഴിക്കണം?

 • ഡോക്ടർ പരിശോധന നടത്താൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ റിസൾട്ട് അവരെ അറിയിക്കുക.
 • സ്വയം ടെസ്റ്റ് ചെയ്തതാണെങ്കിൽ ചുവടെയുള്ള നിർദ്ദേശങ്ങൾ പാലിക്കുക അല്ലെങ്കിൽ സർക്കാർ സഹായ നമ്പറിലേക്കോ നിങ്ങളുടെ പ്രാദേശിക ആരോഗ്യ പരിപാലന പ്രവർത്തകനെയോ അറിയിക്കുക.
 • മെഡിക്കൽ ഷോപ്പിൽ നിന്ന് സ്വന്തമായി വാങ്ങി മെഡിസിൻ കഴിക്കരുത്.
 • ഒരു ഡോക്ടർ നിങ്ങൾക്ക് നിർദേശിക്കുന്നത് വരെ നിങ്ങൾ അസിത്രോമൈസിൻ, ഡോക്സി സൈക്ലിൻ എന്നീ ഗുളിക കഴിക്കേണ്ടതില്ലെന്ന് ഓർക്കുക. അതുപോലെ തന്നെയാണ് റെമിഡിസിവിർ, ഫാവിപ്രാവിർ, എന്നീ മരുന്നുകളും. ഇവയൊക്കെ അധികം രോഗം ഉള്ളവർക്ക് പരിശോധിച്ച ശേഷം ഡോക്ടറുടെ നിർദേശപ്രകാരം കൊടുക്കേണ്ടവയാണ്.
 • നിങ്ങൾ തിരക്കിട്ട് ആശുപത്രിയിൽ അഡ്മിറ്റ് ആ വേണ്ട ആവശ്യമില്ല. ആ ബെഡ് അസുഖം കൂടുതലുള്ള രോഗിക്ക് ഉപയോഗപ്രദമാവട്ടെ .
 • ഓക്സിജൻ അളവ്, ഹൃദയമിടിപ്പ് ,ശ്വസന നിരക്ക്, താപനില എന്നിവ ശ്രദ്ധിക്കുക.
 • നിങ്ങളുടെ ഡോക്ടറുടെ ഉപദേശം പിന്തുടരുക. പല ആശുപത്രികളും ഓൺലൈൻ ക്ലിനിക്ക് ആരംഭിച്ചു. നിങ്ങൾക്ക് അത് ഉപയോഗിക്കാം.
എപ്പോഴാണ് ഞാൻ ആശുപത്രിയിൽ എത്തേണ്ടത് ?

 • ഓക്സിജന്റ അളവ് വിശ്രമിക്കുന്ന സമയത്ത് 94 ൽ താഴെയാണെങ്കിലോ സാധാരണ വേഗതയിൽ 6 മിനിറ്റ് നടന്നാൽ 94 ന് താഴെ ആകുന്നുണ്ടെങ്കിൽ.
 • മിനിറ്റിന് 25 ന് മുകളിലുള്ള ശ്വസന നിരക്ക്.
 • ഹൃദയം 90 / മിനിറ്റിന് മുകളിൽ സ്ഥിരമായി സ്പന്ദിക്കുന്നുവെങ്കിൽ.
 • മരുന്ന് കഴിച്ചാലും കുറയാത്ത പനി, ശരീരത്തിന്റെ ഒരു ഭാഗത്ത് തളർച്ച, നെഞ്ചുവേദന, കണ്ണിൽ ഇരുട്ടുകയറൽ, അപസ്മാരം, തലകറക്കം, വെറുതെ ഇരിക്കുമ്പോഴും ശ്വാസതടസ്സം എന്നിവ ഉണ്ടെങ്കിൽ.
ഒരു പ്രത്യേക മരുന്നിന് അലർജി, പ്രത്യേക ഭക്ഷ്യവസ്തുക്കളോട് അലർജി ഉണ്ട്. എനിക്ക് വാക്സിൻ എടുക്കാൻ കഴിയുമോ?

 • ആശുപത്രിപ്രവേശനം ആവശ്യമായിരുന്ന വിധത്തിൽ മുൻകാലങ്ങളിൽ കടുത്ത അലർജി മാത്രമാണ് വാക്സിനേഷന് തടസ്സം.
 • പ്രത്യേക മരുന്ന് അലർജികൾ അല്ലെങ്കിൽ ഒരു പ്രത്യേക ഭക്ഷണ ഇനത്തിന് അലർജി, നിസ്സാരമായ ചൊറിച്ചിൽ എന്നിവ വാക്സിൻ എടുക്കുന്നതിനുള്ള തടസ്സങ്ങൾ അല്ല.
ഞാൻ ഗർഭിണിയാണ്/ മുലയൂട്ടുന്ന അമ്മയാണ്. എനിക്ക് വാക്സിൻ എടുക്കാമോ?

ഏറ്റവും പുതിയ എഫ്.ഒ.ജി.എസ്. ഐ. (FOGSI) മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം ഗർഭിണികൾക്ക് നാലാം മാസം മുതലും മുലയൂട്ടുന്ന സ്ത്രീകൾ‌ക്കും കോവിഡ് വാക്സിൻ‌ എടുക്കാൻ‌ കഴിയും. കാരണം കോവിഷീൽ‌ഡും കോവാക്സിനും ലൈവ് വാക്സിനുകളല്ല, മറ്റ് വാക്സിനുകളിൽ‌ നടത്തിയ മുൻ‌ പഠനങ്ങൾ‌ പ്രകാരം ഇത് ഒരു ദോഷവും വരുത്തുകയില്ല. റിസ്ക് ബെനിഫിറ്റ് റേഷ്യോ നോക്കി ഈ തീരുമാനം എഫ്.ഒ.ജി.എസ്. ഐ. എടുത്തതാണ്.

എന്റെ ആർത്തവ ദിവസങ്ങളിൽ എനിക്ക് വാക്സിൻ എടുക്കാമോ?

എടുക്കാം. കോവിഡ് വാക്സിനും ആർത്തവ സമയവും തമ്മിൽ യാതൊരു ബന്ധവുമില്ല.

ഞാൻ ഇപ്പോൾ കോവിഡ് പോസിറ്റീവ് ആണ്/ മുൻപ് കോവിഡ് പോസിറ്റീവ് ആയിരുന്നു. എനിക്ക് വാക്സിൻ എടുക്കാമോ?

 • കോവിഡ് നെഗറ്റീവ് ആയി 28 ദിവസത്തിനുശേഷം വാക്സിൻ എടുക്കാം.
 • നിങ്ങൾ ഒരു ഡോസ് വാക്സിൻ എടുത്തിട്ടുണ്ടെങ്കിൽ മുകളിൽ സൂചിപ്പിച്ചതുപോലെ നിങ്ങൾക്ക് രണ്ടാമത്തെ ഡോസ് എടുക്കാം.
എന്റെ അമ്മ/ അച്ഛൻ കീമോതെറാപ്പി എടുക്കുന്നു/ സന്ധിവേദനയ്ക്ക് മരുന്ന് കഴിക്കുന്നു. വാക്സിൻ എടുക്കാമോ?

എടുക്കാം.എന്നാൽ നിർദിഷ്ട മരുന്നുകൾ നിർത്തുന്നത്, കീമോതെറാപ്പിയുടെ സമയ ക്രമീകരണം ചെയ്യൽ, വാക്സിനേഷൻ സമയം എന്നിവ സംബന്ധിച്ച് നിങ്ങളുടെ ചികിത്സിക്കുന്ന ഡോക്ടറുമായി ബന്ധപ്പെടുക. ഈ രോഗങ്ങൾക്ക് പ്രത്യേക മാർ​ഗനിർദേശങ്ങൾ ലഭ്യമാണ്.

വാർഫറിൻ, അസിട്രോം, ഡാബിഗാത്രൻ, റിവറോക്സാബാൻ (രക്തം കട്ടപിടിക്കുന്നതിനെ തടയുന്നവ) തുടങ്ങിയ മരുന്നുകൾ കഴിക്കുന്നുണ്ട്. എനിക്ക് വാക്സിൻ എടുക്കാമോ?

എടുക്കാം. വാക്സിനേഷൻ സൈറ്റിൽ നിന്ന് രക്തസ്രാവം ഉണ്ടാകാതിരിക്കാൻ അവിടെ അധിക സമ്മർദ്ദം നൽകേണ്ടിവരുമെന്നതിനാൽ വാക്സിനേഷൻ സെന്ററിൽ അറിയിക്കുക. കൂടുതൽ മുൻകരുതൽ എടുക്കുന്നതിന് നിങ്ങളുടെ ചികിത്സിക്കുന്ന ഡോക്ടറെ സമീപിക്കുക.നിങ്ങളുടെ INR ലെവലുകൾ പരിശോധിച്ച് നിങ്ങൾക്ക് വേണ്ട ഉപദേശം നൽകാൻ അവർക്ക് സാധിക്കും.

(പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ കൺസൾട്ടന്റ് ഫിസിഷ്യൻ ആണ് ലേഖിക)

Content Highlights: Dos and don'ts during Covid19 Corona Virus pandemic, Health, Covid19, Corona Virus, Covid Vaccine

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram