കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും എടുത്തവര്‍ മൂന്നാമതൊരു ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതുണ്ടോ?


ഡോ. രാജീവ് ജയദേവന്‍

5 min read
Read later
Print
Share

മൂന്നാമത് ഒരു ഡോസ് കൊടുത്താല്‍ താല്‍കാലികമായി ആന്റിബോഡികളുടെ അളവു കൂട്ടുന്നതിനപ്പുറം ഒന്നും നേടാനില്ല

Photo: PTI

മേരിക്ക, ഇസ്രായേല്‍ മുതലായ രാജ്യ ങ്ങള്‍ അടുത്തയിടെ ബൂസ്റ്റര്‍ ഡോസ് കൊടുക്കുന്നതിനെ പറ്റി വാര്‍ത്തകള്‍ വന്നു. ഇതു കേട്ട പലര്‍ക്കും ആശങ്കയുണ്ട്, രണ്ടു ഡോസ് പര്യാപ്തമോ?
ഉത്തരം ഒറ്റവാക്കില്‍: രണ്ടു ഡോസ് മതി, മൂന്നാമത്തെ ഡോസ് വേണ്ട.

ഇതിന്റെ ശാസ്ത്രീയമായ വശങ്ങള്‍ പ്ര തിപാദിക്കുന്നതിനു മുന്‍പ് ഒരു കാര്യം ചുണ്ടിക്കാണിക്കട്ടെ: മേല്‍പ്പറഞ്ഞ രാജ്യ ങ്ങള്‍ കോവിഡ് മഹാമാരിയെ പറ്റി മുന്‍പ് എടുത്ത പല സുപ്രധാന തീരുമാനങ്ങളും തെറ്റായിരുന്നു എന്ന് ഇന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല അത്തരം തീരുമാനങ്ങള്‍ നിരവധി ജനങ്ങളെ വഴി തെറ്റിക്കുകയും ചെയ്തു. അതിനാല്‍, മറ്റു രാജ്യങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം അന്ധമായി ഉള്‍ക്കൊള്ളുന്നത് ബുദ്ധിശൂന്യതയാണ് എന്ന് പറയേണ്ടതില്ലല്ലോ.

വാക്‌സിനുകള്‍ എല്ലാം നമുക്കു തരുന്ന ഉറപ്പ് ഒന്നു തന്നെയാണ്: അഥവാ വൈറസ് മൂക്കിലോ തൊണ്ടയിലോ വരാനിടയായാലും, അത് ശ്വാസകോശത്തെ ബാധിക്കാതെ, ഗുരുതര രോഗം, മരണം ഇവ വരുത്താതെയിരിക്കാന്‍ ദീര്‍ഘകാലത്തേക്ക് നമ്മുടെ ഇമ്മ്യൂണ്‍ സിസ്റ്റത്തെ (പ്രതിരോധ നിര) പ്രാപ്തരാക്കുകയാണ് ഇവ ചെയ്യുന്നത്. അതിന് രണ്ടു ഡോസ് വേണം. അത്ര മാത്രം.
വൈറസ് മൂക്കിലും മറ്റും ഒട്ടും കയറാതിരിക്കാനുള്ള അത്രയും മെച്ചപ്പെട്ട ഫലപ്രാപ്തി ഇപ്പോഴുള്ള വാക്‌സിനുകള്‍ക്കില്ല. കാരണം, മ്യുക്കോസല്‍ ഇമ്മ്യൂണിറ്റി അവ അധികം ജനിപ്പിക്കുന്നില്ല. അതുകൊണ്ടാണ് വാക്‌സിന്‍ എടുത്ത പലരിലും ചിലപ്പോള്‍ നിസ്സാരമായ വൈറസ് ബാധ പില്‍ക്കാലത്തു കണ്ടുവരുന്നത്, പ്രത്യേകിച്ചും ശ്രദ്ധക്കുറവു ണ്ടാകുമ്പോള്‍. ഇതിനെ ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍ എന്നു പറയും. മിക്കപ്പോഴും ഇത് ഗുരുതരമാകാറില്ല. കാരണം, പ്രധാനപ്പെട്ട ആന്തരിക അവയവങ്ങളെ സംരക്ഷിക്കുന്ന തരം സിസ്റ്റമിക് ഇമ്മ്യൂണിറ്റി ആണ് വാക്‌സിനുകള്‍ എല്ലാം പ്രദാനം ചെയ്യുന്നത്.

ഒരിക്കല്‍ വൈറസ് വന്നു പോയവരില്‍ ഒരു ഡോസ് വാക്‌സിന്‍ ചെല്ലുമ്പോഴും ഇതു പോലെയുള്ള ഇമ്മ്യൂണിറ്റി ജനി പ്പിക്കപ്പെടുന്നു. അതായത് വൈറസുമായോ അഥവാ അതിന്റെ കണങ്ങള്‍ അടങ്ങിയ വാക്‌സിനുമായോ രണ്ട് ഏറ്റുമുട്ടല്‍ വേണം എന്നര്‍ഥം.

എന്തിനാണ് രണ്ടു തവണ ഏറ്റുമുട്ടുന്നത്? ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പോരേ?

ആദ്യത്തെ ഡോസ് അഥവാ ഏറ്റുമുട്ടലില്‍ നിരവധി ശ്രേണികളില്‍ ഇമ്മ്യൂണ്‍ സിസ്റ്റം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. നാം എപ്പോഴും കേള്‍ക്കാറുള്ള ആന്റിബോഡികള്‍ അവയില്‍ ഒരംശം മാത്രം.

ഇപ്രകാരം ഉല്‍പാദിപ്പിക്കപ്പെടുന്ന ഇമ്മ്യൂണ്‍ കോശങ്ങളില്‍ ഒരു പ്രധാനിയാണ് മെമ്മറി സെല്‍സ്. ഇവ വര്‍ഷങ്ങളോളം ശരീരത്തില്‍ നിലനില്‍ക്കുന്നു; രോഗാണുവിന്റെ കാര്യവിവരങ്ങള്‍ വിശദമായി എഴുതപ്പെട്ടിട്ടുള്ള ഒരു ഗ്രനഥശാലയായി ഇവയെ കാണാവുന്നതാണ്.
പിന്നീട് ഒരു ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ ഇവ ഉടന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കും, ആന്റിബോഡികള്‍ ഞൊടിയിടയില്‍ ഉത്പാദിപ്പിക്കുന്ന പ്ലാസ്മബ്ലാസ്റ്റുകള്‍ ഉണ്ടാക്കുന്നു. ആദ്യം ഉണ്ടായിരുന്ന പരിചയക്കുറവ് രണ്ടാമൂഴത്തില്‍ ഉണ്ടാവുന്നില്ല. മാത്രവുമല്ല, രണ്ടാമത്തെ പ്രതികരണം ആദ്യത്തേതില്‍ നിന്നും പ തിന്മടങ് വലുതാണ്. അതിനെ അനാംനെസ്റ്റിക് റെസ്‌പോണ്‍സ്(anamnestic response) എന്നാണ് ഇമ്മ്യൂണോളജിയില്‍ പറയാറ്.

മാത്രവുമല്ല, വാക്‌സിന്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച വൈറസ് പിന്നീട് ''വേഷം മാറി'' വന്നാല്‍ പോലും, ശരീരത്തെ സംരക്ഷിക്കാന്‍ ഇവയ്ക്ക് (മെമ്മറി സെല്‍) കഴിവുണ്ട്. ഇതിന് അഫിനിറ്റി മച്ചുറേഷന്‍ എന്ന് പറയുന്നു. അതായത് വൈറസ് വരുത്താനിടയുള്ള ജനിതക മാറ്റങ്ങളെ മുന്‍കൂറായി കണക്കു കൂട്ടാനുള്ള കഴിവ് നമ്മുടെ ഇമ്മ്യൂണ്‍ സിസ്റ്റത്തിനുണ്ട്. അതുകൊണ്ടാണ് ഈ വര്‍ഷം അനവധി പുതിയ ജനിതക മാറ്റങ്ങളോടു കൂടി ഡെല്‍റ്റാ വേരിയന്റ് വന്നിട്ടും, കഴിഞ്ഞ വര്‍ഷം വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഗുരുതര രോഗം, മരണം ഇവ തടയുന്നതില്‍ 90 ശതമാനത്തില്‍ അധികം ഫലപ്രാപ്തി കാണിക്കുന്നത്. വൈറസ് സ്മാര്‍ട്ടാണെങ്കില്‍ നമ്മുടെ ഇമ്മ്യൂണ്‍ സിസ്റ്റം ''അതിസ്മാര്‍ട്ട്'' ആണ് എന്നര്‍ഥം.

മൂന്നാമത് ഒരു ഡോസ് കൊടുക്കുമ്പോള്‍ മെമ്മറി കോശ ങ്ങളിലോ മറ്റു പ്രധാന ശ്രേണികളിലോ കാര്യമായ വര്‍ധനവ് ഉണ്ടാവുന്നില്ല. താത്കാലികമായി ആന്റി ബോഡി ഉല്‍പാദനം കൂടും, (അതും രോഗ മില്ലാത്ത അവസ്ഥയില്‍) അവ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ താനേ കുറയുകയും ചെയ്യും. എന്നുവെച്ചാല്‍, ആന്റിബോഡികള്‍ കുറയും എന്നു ള്ളത് ശരീരത്തിന്റെ രീതിയാണ്. ആവശ്യമുള്ളപ്പോള്‍ കൂടുതല്‍ ഉത്പാദിപ്പിച്ചാല്‍ പോരേ? അല്ലാതെ ശ്രതുവിനെ കീഴ്‌പ്പെടുത്തിയ ശേഷവും എന്തിനാണ് തുടര്‍ച്ചയായി ആന്റിബോഡികള്‍ ഉയര്‍ന്ന അളവില്‍ നിലനിര്‍ത്തുന്നത്? ഇത് ഒരു പക്ഷേ നമ്മെക്കാളും ഇക്കാര്യം നമ്മുടെ ശരീരത്തിന് നന്നായറിയാം.

മാത്രവുമല്ല കോവിഡിന്റെ കാരൃത്തില്‍, ഒരാളുടെ രക്തത്തില്‍ കാണപ്പെടുന്ന 'ബൈന്‍ഡിങ്' ആന്റിബോഡികളുടെ അളവ് ആ വ്യക്തിക്ക് ഗുരുതര രോഗം വരുന്നതില്‍ നിന്നും എത്രത്തോളം സംരക്ഷണം ഉണ്ട് എന്ന് ഒരു സൂചനയും നമുക്ക് തരുന്നില്ല. (സാധാരണ ലാബുകളില്‍ പരിശോധിക്കുന്നത് ഇത്തരം ബൈന്‍ഡിങ് ആന്റിബോഡികളാണ്)

അതായത് ബൈന്‍ഡിങ് ആന്റിബോ ഡികള്‍ ഉയര്‍ന്ന അളവുണ്ടെന്നു വെച്ച് ഗുരുതര രോഗം ഉണ്ടാവാന്‍ പാടില്ല എന്ന് യാതൊരു നിയമവും ഈ വൈറസിന്റെ കാര്യത്തില്‍ ഇല്ല. അളവ് കുറഞ്ഞു പോയാല്‍ പ്രതിരോധം കുറവാണെന്നും അര്‍ഥമില്ല. (അല്പം കൂടി സൂക്ഷ്മമായ ന്യൂട്രലൈസിങ് ആന്റിബോഡികള്‍ സാധാരണ ലാബുകളില്‍ പരിശോധിക്കാന്‍ സാധിക്കുകയുമില്ല)

മറ്റു ചില വൈറസുകളുടെ കാര്യത്തില്‍ (ഉദാഹരണത്തിന് ഇന്‍ഫ്‌ളുവന്‍സ, ഹെപ്പറ്റൈറ്റിസ് ബി) ആന്റിബോഡി ലെവല്‍ അല്പം കൂടി രോഗവുമായി ബന്ധമുള്ളതാണ്, നിര്‍ഭാഗ്യവശാല്‍ കോവിഡ് അങ്ങനെയല്ല. എന്തുകൊണ്ടെ ന്നാല്‍, ഓരോ വൈറസും അവയെ ശരീരം നേരിടുന്ന രീതിയും വൃത്യസ്തമാണ്.

ഇതൊന്നും അറിയാതെ പലരും ''അയ്യോ എന്റെ ആന്റിബോഡികള്‍ കൂട്ടാന്‍ സമയമായി, ഞാന്‍ ഒരു ബൂസ്റ്റര്‍ എടുക്കട്ടെ എന്നും പറഞ്ഞ് ഓടുന്ന കാഴ്ചയാണ് അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. പരമാവധി പേര്‍ക്ക് ബൂസ്റ്റര്‍ കൊടുക്കാന്‍ വാക്‌സിന്‍ നിര്‍മാതാക്കള്‍ ആ രാജ്യങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദം കൊടുക്കുന്നത് വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മൂന്നാം ഡോസ് വേണോ, വേണ്ടേ എന്നു തീരുമാനിക്കേണ്ടത് ഈ വിഷയങ്ങളിലെല്ലാം തുല്യമായ, അഗാധമായ അറിവുള്ള ഡോക്ടര്‍മാരാണ് അല്ലാതെ വാക്‌സിന്‍ ഉണ്ടാക്കുന്ന കമ്പനികളല്ല.

അതായത് മൂന്നാമത് ഒരു ഡോസ് കൊടുത്താല്‍ താല്‍കാലികമായി ആന്റിബോഡികളുടെ അളവു കൂട്ടുന്നതിനപ്പുറം ഒന്നും നേടാനില്ല എന്നുള്ളതാണ് വാസ്തവം. ആന്റിബോഡി കൂടാതെ നിരവധി ഘടകങ്ങള്‍ നമ്മുടെ പ്രതിരോധനിരയില്‍ ഉണ്ട്; ഇവയെല്ലാം അളക്കാന്‍ സാധിക്കുന്നതല്ല.

ഇതേ അഭിപ്രായം അമേരിക്കയിലെ തന്നെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ ഒരു പാനല്‍ പറഞ്ഞിരുന്നു. ഇവര്‍ എഫ്.ഡി.എയുടെ ഉപദേശകസമിതിയാണ്, അവര്‍ ''ബൂസ്റ്റര്‍ എല്ലവര്‍ക്കും വേണ്ടാ'' എന്ന് 16, 2 ക്രമത്തില്‍ വോട്ട് ചെയ്തു റിജെക്റ്റ് ചെയ്തിട്ടും ആ രാജ്യത്തെ ചില ഭരണാധികാരികള്‍ ''അതുക്കും മേലെ'' തീരുമാനിക്കുകയാണ് ഉണ്ടായത്.

നമ്മുടെ നാട്ടില്‍ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരില്‍ ഗുരുതരമായ രോഗം, മരണം എന്നിവ അതീവ വിരളം. മറ്റു രാജ്യങ്ങളിലും ഇതേ നിരീക്ഷണമുണ്ട്. അതിനാല്‍ ധൈര്യ മായിരിക്കാം. കാന്‍സര്‍, വൃക്ക രോഗം മുതലായ അവസ്ഥകള്‍ ഉള്ളവരില്‍ രണ്ടു ഡോസ് കൊടുത്തിട്ടും പ്രതിരോധം കുറവായതിനാല്‍ മൂന്നുഡോസ് എടുക്കാം എന്ന്
അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

കോവിഡ് ഏറ്റവും കൂടുതല്‍ ഗുരുതര രോഗം ഉണ്ടാക്കുന്നത് അറുപതു വയസിനു മീതെയുള്ളവരിലാണ്. എന്നാല്‍, അവരില്‍ പോലും രണ്ടില്‍ കൂടുതല്‍ ഡോസ് കൊടുത്താല്‍ സംരക്ഷണം കൂടും എന്ന് യാതൊരു തെളിവും ഇന്നു വരെ ഇല്ല.
മാസ്‌ക്, മറ്റു നിയ്രന്തണങ്ങള്‍ എന്നിവ ദീര്‍ഘകാലം പാലിച്ചാല്‍ മാത്രമേ നമുക്ക് റിസ്‌ക് കുറയ്ക്കാന്‍ സാധിക്കൂ. എന്നാല്‍ ഇതിലൊന്നും ശ്രദ്ധിക്കാതെ ഇടയ്ക്കിടയ്ക്ക് കൂടുതല്‍ ഡോസുകള്‍ എടുക്കുന്നത് ഭോഷത്തരം എന്നേ പറയാന്‍ പറ്റൂ, നിലവിലുള്ള അറിവിനെ അടിസ്ഥാനമാക്കി.

നിറഞ്ഞ ഗ്ലാസിലേക്ക് കൂടുതല്‍ വെള്ളം ഒഴിച്ച് സമാധാനിക്കുന്നതു പോലെയാണിത്. ''എന്തൊക്കെയോ ചെയ്തു'' എന്ന് ഒരാശ്വാസം കിട്ടും എന്നല്ലാതെ പ്രതിരോധത്തില്‍ വര്‍ധനവ് ഉണ്ടാവില്ല എന്ന് ഇന്നു വരയുള്ള പഠനങ്ങള്‍ തെളിയിക്കുന്നു.

ഈ വാസ്തവം ചൂണ്ടിക്കാട്ടി കഴഞ്ഞ ആഴ്ച ലാന്‍സെറ്റില്‍ പ്രശസ്ത ശാസ്ത ജ്ഞര്‍ പബ്ലിഷ് ചെയ്തിരുന്നു. എന്നിട്ടും അമേരിക്കക്കാര്‍ പലരും ഏകദേശം കളി പ്പാട്ടം വാഗ്ദാനം ചെയ്യപ്പെട്ട കുട്ടിയെപ്പോലെ ''ഞങ്ങള്‍ക്ക് എങ്ങനെയും ബൂുസ്റ്റര്‍ കിട്ടിയേ മതിയാവൂ'' എന്നു വാശി പിടിക്കുന്നു.

അവിടത്തെ സര്‍ക്കാര്‍ തന്നെയാണ് ''നിങ്ങള്‍ക്ക് ഞങ്ങള്‍ കളിപ്പാട്ടം വാങ്ങി ത്തരാം' എന്ന രീതിയില്‍ ''എല്ലാവര്‍ക്കും ബൂസ്റ്റര്‍' എന്ന് ഏകപക്ഷീയമായി ആദ്യം വിളംബരം ചെയ്തത്. വിദഗ്ധ സമിതിയോടു പോലും ചോദിക്കുന്നത് അതിനു ശേഷമാണ്. അപ്പോള്‍ പിന്നെ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാവും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

മാത്രവുമല്ല മൂന്നാം ഡോസിനെ ന്യായീ കരിക്കുന്നതിനായി നിരത്തപ്പെട്ട പഠനങ്ങള്‍ കുറ്റമറ്റതുമല്ല.

ഒരു കാര്യം കൂടി ഈ വിഷയത്തില്‍ പ റയാതെ വയ്യ. അമേരിക്കയിലെ ഇപ്പോഴുള്ള ത്രീരവമായ നാലാം തരംഗത്തില്‍ ഭൂരിപക്ഷം രോഗവും മരണവും നടക്കുന്നത് ബൂസ്റ്റര്‍ ഡോസ് എടുക്കാത്തതു കൊണ്ടല്ല, മറിച്ച് ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാന്‍ വിസമ്മതിച്ചവരില്‍ ആണ് എന്നുള്ളത് ദൗര്‍ഭാഗ്യകരം തന്നെ. മുപ്പതു ശതമാനം പേരും ഞങ്ങള്‍ക്ക് വാക്‌സിന്‍ വേണ്ടാ എന്ന് തറപ്പിച്ചു പറയുന്നു, ആ രാജ്യത്ത് നിലവിലുള്ള കടുത്ത വാക്‌സിന്‍ വിമുഖത മൂലമാണ് ഇത്. അവിടെ മരണങ്ങള്‍ കുറയ്ക്കണമെങ്കില്‍ ചെയ്യേണ്ടത് ഇക്കൂട്ടരെ പറഞ്ഞു മനസിലാക്കി രണ്ടു ഡോസ് വാക്‌സിന്‍ കൊടുക്കുകയാണ് വേണ്ടത് അല്ലാതെ കിട്ടിയവരില്‍ തന്നെ മൂന്നാമതും നാലാമതും കുത്തിവയ്ക്കുകയല്ല.

അമേരിക്കയുടെ വിചിത്രമായ ഈ രീതി കണ്ട് മറ്റു രാജ്യങ്ങള്‍ക്കും നിര്‍ഭാഗ്യവശാല്‍ ഇക്കാര്യത്തില്‍ ആശങ്ക തുടങ്ങിയിട്ടുണ്ട്.

നിഷ്പക്ഷമായ, അസന്നിഗ്ധമായ, തെളിവിന് അധിഷ്ഠിതമായി വേണം ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍. വെറും ഊഹത്തിന്റെ പേരില്‍ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് കൊടുക്കുന്നതിനെ ഈ ഘട്ടത്തില്‍ യാതൊരു വിധത്തിലും ന്യായീകരിക്കാന്‍ ആവുന്നതല്ല.
ഇനി അഥവാ ഭാവിയില്‍ വിശിഷ്ടമായ പഠനങ്ങള്‍, ''മൂന്നാം ഡോസ് ഫലം ചെയ്യും'' എന്ന് നിസ്സംശയം തെളിയിക്കുകയാണെങ്കില്‍ ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യാം. തുടര്‍ച്ചയായ അന്വേഷണവും വ്യക്തമായ തെളിവുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള സ്വയം തിരുത്തലും ശാസ്ത്രത്തിന്റെ രീതിയാണ്.

(ഐ.എം.എ.(ഐ.എം.എ. കേരള ഘടകം റിസര്‍ച്ച് സെല്‍ വൈസ് ചെയര്‍മാന്‍ ആണ് ലേഖകന്‍)

Content Highlights: Do you need a Covid19 Booster dose, Health, Covid19, Corona Virus, Covid Vaccination

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram