കോവിഡ് വാക്സിൻ രണ്ടാമത്തെ ഡോസ് സമയപരിധിക്കുള്ളിൽ എടുത്തില്ലെങ്കിൽ ഫലപ്രാപ്തി ഉണ്ടാകില്ലേ?


By ഡോ. അനീഷ് ടി. എസ്.

1 min read
Read later
Print
Share

ഇടവേള കൂടുന്നുവെന്നുള്ളതുകൊണ്ട് ഫലപ്രാപ്തി ഉയരുകയാണ് ചെയ്യുന്നത്

Representative Image| Photo: GettyImages

ലപ്രാപ്തി ഉണ്ടാകും. ആദ്യ ഡോസ് വാക്സിൻ എടുത്തുകഴിഞ്ഞാൽ അതുമൂലം ഉണ്ടായിട്ടുള്ള ആന്റിബോഡി റെസ്പോൺസ് അഥവാ നമ്മുടെ രോ​ഗപ്രതിരോധ ശക്തിയെ അത് ഉദ്ദീപിപ്പിക്കുകയും രോ​ഗപ്രതിരോധ ശേഷി ഏതാണ്ട് പൂർവസ്ഥിതിയിലേക്ക് എത്തുകയും ചെയ്യുന്ന സമയത്ത് രണ്ടാമത്തെ ഡോസ് എടുക്കുക, രണ്ട് ഡോസിനുള്ള ഇടവേളകളിൽ രോ​ഗം ബാധിക്കാനുള്ള സാധ്യത കുറയ്ക്കുക തുടങ്ങിയ കാര്യങ്ങൾ മുൻനിർ‌ത്തിയാണ് രണ്ടുഡോസ് വാക്സിൻ എടുക്കാൻ നിശ്ചിത ഇടവേള ക്രമീകരിച്ചിരിക്കുന്നത്.

ഇതിൽ തന്നെ കോവിഷീൽഡ് വാക്സിന്റെ പരീക്ഷണങ്ങൾ വ്യാപകമായി നടന്നിരുന്നു. ഇതിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ഒരു മാസം മുതൽ നാലുമാസം വരെയുള്ള വിവിധ സമയത്ത് പഠനം നടത്തിയപ്പോൾ അകലം കൂടുന്ന സമയത്ത് ഫലപ്രാപ്തി കൂടുതൽ ഉണ്ടായിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതായത് ഇപ്പോൾ നിർദേശിക്കുന്ന രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കോവിഷീൽഡ് വാക്സിന്റെ കാര്യത്തിൽ 42 ദിവസവും കോവാക്സിന്റെ കാര്യത്തിൽ‍ 28 ദിവസവുമാണ്.

പക്ഷേ, അതിന്റെ ഡോസ് നൽകുന്നതിനുള്ള ആ ഇടവേള കൂടുന്നുവെന്നുള്ളതുകൊണ്ട് ഫലപ്രാപ്തി ഉയരുകയാണ് ചെയ്യുന്നത്. അതല്ലാതെ ഫലപ്രാപ്തി കുറയുകയല്ല ചെയ്യുന്നത്. രണ്ടുഡോസിനും ഇടയിലുള്ള സമയത്ത് ഒറ്റ ഡോസിന്റെ മാത്രം പ്രതിരോധശേഷിയെ നമുക്ക് ഉണ്ടാവുകയുള്ളൂ എന്നുള്ളതുകൊണ്ട് വളരെ വേ​ഗത്തിൽ രോ​ഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കൃത്യമായ സമയത്ത് രണ്ടാമത്തെ ഡോസ് എടുക്കുന്നതായിരിക്കും നല്ലത്. ഇതല്ലാതെ, രണ്ടാമത്തെ ഡോസ് സമയപരിധിക്കുള്ളിൽ എടുത്തില്ലെങ്കിൽ ഫലപ്രാപ്തിയുണ്ടാവില്ല എന്നത് തെറ്റാണ്.

(തിരുവനന്തപുരം ​ഗവ. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാ​ഗം അസോസിയേറ്റ് പ്രൊഫസറും കോവിഡ് 19 സ്റ്റേറ്റ് എക്സ്പെർട്ട് പാനൽ അം​ഗവുമാണ് ലേഖകൻ)

Content Highlights: Why the months long interval between two doses of covid19 Vaccine, Health, Covid19

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram