കോവിഡ് വാക്സിൻ അടുത്ത ഘട്ടം മാർച്ച് ഒന്നുമുതൽ; കോ-വിൻ ആപ്പിൽ രജ്സിറ്റർ ചെയ്യേണ്ടത് ഇങ്ങനെ


2 min read
Read later
Print
Share

ദിവസവും സമയവും വാക്സിനേഷൻ കേന്ദ്രവും തിരഞ്ഞെടുക്കാം 

Representative Image | Photo: Gettyimages.in

മാർച്ച് ഒന്നുമുതൽ അടുത്ത ഘട്ടം കോവി‍ഡ് വാക്സിനേഷൻ ആരംഭിക്കുകയാണ്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും 45-നും 59-നും ഇടയിലുള്ള മറ്റുരോഗങ്ങളുള്ളവർ എന്നിവർക്കുമാണ് വാക്സിൻ നൽകുന്നത്. ഇതിനായി ഈ പ്രായപരിധിയിലുള്ളവർ ഓൺലെെനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. യോ​ഗ്യരായവർ കോ-വിൻ എന്ന സർക്കാർ പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

കോവിഡ് 19 വാക്സിനേഷൻ നൽകുന്നത് കൃത്യമായി നിരീക്ഷിക്കാൻ തയ്യാറാക്കിയ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ് കോ-വിൻ (Co-WIN). മാർച്ച് ഒന്നുമുതൽ സർക്കാർതലത്തിൽ പതിനായിരവും സ്വകാര്യമേഖലയിൽ ഇരുപതിനായിരവും കേന്ദ്രങ്ങളാണ് വാക്സിനേഷന് തയ്യാറാക്കിയിരിക്കുന്നത്. സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായാണ് വാക്സിൻ വിതരണം ചെയ്യുന്നത്.

കോ-വിൻ ഡിജിറ്റൽ പ്ലാറ്റ്ഫോം ഫെബ്രുവരി 27,28 തിയതികളിലായാണ് Co-WIN 1.0 എന്നതിൽ നിന്നും Co-WIN 2.0 ലേക്ക് മാറാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ആദ്യഘട്ടം വാക്സിനേഷൻ ജനുവരി 16 ന് ആണ് തുടങ്ങിയത്.

കോ-വിൻ ആപ്പ്

വാക്സിനേഷന്റെ രണ്ടാംഘട്ടത്തിൽ വാക്സിനെടുക്കേണ്ടവർ തിങ്കളാഴ്ച മുതൽ കോ-വിൻ ആപ്പ് വഴി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ജി.പി.എസ്. സംവിധാനമുള്ളതാണ് കോ-വിൻ ആപ്പിന്റെ പരിഷ്ക്കരിച്ച പുതിയ പതിപ്പ്. കോവിഷീൽഡ് വാക്സിൻ ആണോ കോവാക്സിൻ ആണോ വേണ്ടത് എന്ന് രജിസ്റ്റർ ചെയ്യുന്നവർക്ക് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. തിയതിയും വാക്സിനേഷൻ കേന്ദ്രവും ഇവർക്ക് തിരഞ്ഞെടുക്കാം. ഒരു മൊബെെൽ ഫോണിൽ നിന്ന് നാല് അപ്പോയിന്റ്മെന്റുകൾ എടുക്കാം. ആരോ​ഗ്യസേതു ആപ്പ് ഉൾപ്പടെ പലതരം ആപ്ലിക്കേഷനുകളിൽ നിന്നും രജിസ്ട്രേഷൻ നടത്താനും അപ്പോയിന്റ്മെന്റ് നൽകാനും കോ-വിൻ ആപ്പിന് സാധിക്കുമെന്ന് എംപവേർഡ് ​ഗ്രൂപ്പ് ഓൺ കോവിഡ് 19 വാക്സിൻ അഡിമിനിസ്ട്രേഷൻ ചെയർമാൻ ആർ. എസ്. ശർമ പറഞ്ഞു.

രജിസ്ട്രേഷൻ ഇങ്ങനെ

  • കോ-വിൻ ആപ്പോ അല്ലെങ്കിൽ cowin.gov.in എന്ന വെബ്സെെറ്റോ തുറക്കുക.
  • മൊബെെൽ നമ്പറോ ആധാർ നമ്പറോ എന്റർ ചെയ്യുക.
  • അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നതോടെ ഒരു ഒ.ടി.പി. ലഭിക്കും.
  • ഈ അക്കൗണ്ടിൽ കുടുംബാം​ഗങ്ങളെക്കൂടി രജിസ്റ്റർ ചെയ്യാം.
  • രജിസ്റ്റർ ചെയ്താൽ വാക്സിൻ എടുക്കേണ്ട തിയ്യതിയും സമയവും കേന്ദ്രവും ലഭിക്കും. ഇവിടെ പോയി വാക്സിൻ എടുക്കാം.
  • വാക്സിനേഷൻ സ്വീകരിച്ചാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റും മോണിറ്ററിങ് റെഫറൻസ് ഐ.ഡിയും ലഭിക്കും.
  • 45 വയസ്സിന് മുകളിലുള്ളവർ രോ​ഗാവസ്ഥയെക്കുറിച്ചുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. ഏതൊക്കെ രോ​ഗാവസ്ഥയിലുള്ളവരെയാണ് ഉൾപ്പെടുത്തേണ്ടത് എന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Content Highlights:Covid19 vaccination forabove 60 people from march 1 how to use co win app to register yourself, Health, Covid19, Corona Virus, Covid Vaccine

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram