കോവിഡ് വാക്സിൻ കുത്തിവയ്പ്പാണോ മൂക്കിലടിക്കുന്ന നേസൽ സ്പ്രേയാണോ നല്ലത്?


2 min read
Read later
Print
Share

മൂക്കിലേക്ക് മരുന്ന് സ്പ്രേ രൂപത്തിലെത്തുന്നത് കൂടുതൽ ഫലപ്രദമാവുകയും വെെറസുകൾ പെരുകാതെ ആദ്യം തന്നെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും

Representative Image | Photo: Gettyimages.in

ണ്ടാം ഘട്ട കോവിഡ് കുത്തിവയ്പ്പ് ഇന്ത്യയിൽ മാർച്ച് ഒന്നുമുതൽ ആരംഭിച്ചിട്ടുണ്ട്. ലോകത്തെമ്പാടും വാക്സിനേഷൻ നടക്കുന്നുണ്ടെങ്കിലും പുതിയ വാക്സിനുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ശാസ്ത്രലോകം തേടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ഭാരത് ബയോടെക്കിന്റെ മൂക്കിൽ പ്രയോ​ഗിക്കാവുന്ന(ഇൻട്രാനേസൽ) വാക്സിന്റെ ഒന്ന്-രണ്ട് ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഒാഫ് ഇന്ത്യ അനുമതി നൽകിയിരിക്കുകയാണ്.

യു.എസ്. കമ്പനിയായ അൾട്ടിമ്മ്യൂൺ നേസൽ സ്പ്രേ രൂപത്തിലുള്ള കോവി‍ഡ് നേസൽ വാക്സിൻ വികസിപ്പിക്കുന്നുണ്ട്. ഇത് കുട്ടികളിൽ പ്രത്യേകിച്ച് കോവിഡ് 19 വ്യാപനത്തെ ചെറുക്കുമെന്നാണ് അവകാശപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് കുത്തിവയ്പ്പാണോ നേസൽ സ്പ്രേയാണോ നല്ലത് എന്ന കാര്യത്തിൽ ചർച്ചകൾ ഉണ്ടായിരിക്കുന്നത്.

കുത്തിവയ്പ്പും നേസൽ സ്പ്രേയും തമ്മിലുള്ള വ്യത്യാസം

പരമ്പരാ​ഗത രീതിയിലുള്ളതാണ് തൊലിപ്പുറത്തു കൂടി കുത്തിവയ്ക്കുന്ന രീതി. നേസൽ വാക്സിനുകളാണെങ്കിൽ മൂക്കിലെ മ്യൂക്കോസൽ സ്തരത്തിൽ അടങ്ങിയിരിക്കുന്ന വെെറസിനെ ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. നേസൽ സ്പ്രേ വാക്സിനുകൾ മൂക്കിന്റെ നോസ്ട്രില്ലുകളിലേക്ക് സ്പ്രേ ചെയ്യാം. സൂചിയില്ലാത്ത സിറിഞ്ചുകൾ ഉപയോ​ഗിച്ചാണ് ഇത് ചെയ്യുന്നത്.

കോവിഡ് 19 ബാധിക്കുന്നത് മൂക്കിലെ മ്യൂക്കോസൽ സ്തരത്തെയാണ്. അതിനാൽ മൂക്കിലേക്ക് മരുന്ന് സ്പ്രേ രൂപത്തിലെത്തുന്നത് കൂടുതൽ ഫലപ്രദമാവുകയും വെെറസുകൾ പെരുകാതെ ആദ്യം തന്നെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

നേസൽ സ്പ്രേ വാക്സിന്റെ ഫലപ്രാപ്തി

യു.എസ്. സ്റ്റാർട്ടപ്പ് കമ്പനിയായ അൾട്ടിമ്മ്യൂൺ നേസൽ സ്പ്രേ രൂപത്തിലുള്ള കോവി‍ഡ് നേസൽ വാക്സിൻ വികസിപ്പിക്കുന്നുണ്ട്. 18-55 പ്രായക്കാർ ഉൾപ്പെടുന്ന 180 പേരുള്ള ഒരു സംഘത്തിലാണ് കമ്പനി ആഡ് കോവിഡ് എന്ന ഇൻട്രാനേസൽ വാക്സിൻ പരീക്ഷിച്ചത്. അവ ഉണ്ടാക്കുന്ന പാർശ്വഫലങ്ങളും അവ പരീക്ഷണത്തിൽ പങ്കെടുത്തവരുടെ ശരീരത്തിൽ ഉത്പാദിപ്പിച്ച ആന്റിബോഡികളുടെയും ടി കോശങ്ങളുടെയും അളവും നിരീക്ഷിച്ചു. നേസൽ സ്പ്രേകൾ മ്യൂക്കോസൽ സ്തരത്തിന് പ്രത്യേക പ്രതിരോധം നൽകുകയും ആന്റിബോഡികൾ ഉത്പാദിപ്പിച്ച് പ്രതിരോധവ്യവസ്ഥയെ ഉണർത്തി അണുബാധയെ തടയാൻ സഹായിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ.

നേസൽ സ്പ്രേയുടെ ​ഗുണങ്ങൾ

കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കുന്ന ഇമ്മ്യൂണോ​ഗ്ലോബുലിൻ എ എന്ന ആന്റിബോഡിയെ ഉത്പാദിപ്പിക്കാൻ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ നേസൽ സ്പ്രേ സഹായിക്കുമെന്നും പഠനത്തിൽ കണ്ടെത്താനായി. മാത്രവുമല്ല നേസൽ സ്പ്രേ പരിസ്ഥിതി സൗഹൃദമാണ്. ചെലവു കുറഞ്ഞതും എവിടെയും സൂക്ഷിക്കാവുന്നതുമാണ്. റഫറിജറേറ്ററിൽ സൂക്ഷിക്കേണ്ട ആവശ്യവുമില്ല. എളുപ്പത്തിൽ ഉപയോ​ഗിക്കാൻ സാധിക്കുമെന്നത് മറ്റൊരു സവിശേഷതയാണ്. ഇത് മൂലം കൂടുതൽ ആളുകൾക്ക് വളരെ വേ​ഗത്തിൽ കോവിഡ് പ്രതിരോധം ലഭിക്കാനും സാധിക്കും.

Content Highlights: Covid Vaccine, can nasal sprays prevent Covid19 transmissions more effectively, Health, Covid19

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram