കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി കഴിഞ്ഞു. കൂടാതെ കോഴിക്കോട് ഉഷ്ണതരംഗമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ആദ്യമായി ഉഷ്ണതരംഗം ഉണ്ടായത് 2016 ഏപ്രില്‍ മാസമായിരുന്നു. പാലക്കാടും കോഴിക്കോടും ദിവസങ്ങള്‍ നീണ്ടുനിന്ന കൊടും ചൂട് കണക്കിലെടുത്ത് ഏപ്രില്‍ 30 നായിരുന്നു ഈ പ്രഖ്യാപനം. പാലക്കാട് നാലുദിവസം തുടര്‍ച്ചയായി 41 ഡിഗ്രി ചൂടാണ് ഉണ്ടായത്. ഈ സമയങ്ങളില്‍ തീരദേശനഗരമായ കോഴിക്കോട് താപനില 37 ഡിഗ്രിക്കു മുകളില്‍ ഉയര്‍ന്നിരുന്നു.
കൂടാതെ കണ്ണൂരും കോഴിക്കോടും 38. 5 ഡിഗ്രി ചൂട് രേഖപ്പടുത്തുകയും ചെയ്തു. 2016 ഏപ്രില്‍ 27, 28 തിയ്യതികളില്‍ ഉഷ്ണതരംഗത്തിന് സാധ്യത മുന്നറിയിപ്പ് നല്‍കിയെങ്കിലും ആ ദിവസങ്ങളില്‍ അതിനുള്ള സാഹചര്യം ഉണ്ടായില്ല. എന്നാല്‍ ഏപ്രിൽ 29 ആയതോടെ ചൂട് വീണ്ടും കൂടുകയായിരുന്നു. ഏപ്രില്‍ 30-ന് പാലക്കാട് ഒഴികെയുള്ള സ്ഥലങ്ങളില്‍ താപനിലയില്‍ നേരിയ കുറവുണ്ടായി. കൂടാതെ അത്യുഷ്ണം മൂലം കൊല്ലം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ മൂന്ന് തൊഴിലാളികള്‍ മരിക്കുന്ന സാഹചര്യവും ഉണ്ടായി. അന്ന് ഉണ്ടായിരുന്നു. ആഗോള താപനത്തെ തുടര്‍ന്നുണ്ടായ കാലാവസ്ഥ വ്യതിയാനം മൂലം കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി കേരളത്തില്‍ ചൂട് കൂടി വരികയാണ്.
Content Highlights: kerala first heat waves in 2016