ആഴ്ചയില്‍ ഒരു മണിക്കൂര്‍ ഭാരോദ്വഹനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത 40 ശതമാനവും പക്ഷാഘാതത്തിനുള്ള സാധ്യത 70 ശതമാനവും കുറയുമെന്ന് പഠനം. അമേരിക്കയിലെ ലോവ സ്‌റ്റേറ്റ് യൂണിവേഴ്‌സ്റ്റി (ഐ സ് യു) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ആളുകള്‍ ചിന്തിക്കുന്നത് ഒരുപാട് സമയം ഭാരമെടുക്കണമെന്നാണ്. എന്നാല്‍ ദിവസം അഞ്ചു മിനിറ്റില്‍ താഴെ മാത്രം ഭാരമെടുക്കുന്നതും ഏറെ ഫലപ്രദമാണ്. നിരവധി എയറോബിക് വ്യായാമങ്ങള്‍ ചെയ്യുന്നതിന് പകരം വെയ്റ്റ്ലിഫ്റ്റിങ് എക്‌സര്‍സൈസ് ചെയ്യുന്നത് ഫലപ്രദമാണ്. ലോവ സ്‌റ്റേറ്റ് യൂണിവേഴ്‌സ്റ്റി പ്രായപൂര്‍ത്തിയായ 13,000 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇത്തരം വ്യായാമങ്ങള്‍ എല്ലിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും ഇടയാക്കും.
ഭാരോദ്വഹന വ്യായാമങ്ങള്‍ ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവും ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോളും നിയന്ത്രിച്ച് നിര്‍ത്താനും ഭാരോദ്വഹന വ്യായാമങ്ങളിലൂടെ സാധിക്കും. കൂടാതെ ആഴ്ചയില്‍ ഒരുമണിക്കൂറില്‍ കുറവ് വ്യായാമം ചെയ്യുന്നവരില്‍ ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്. ഭാരോദ്വഹന വ്യായാമങ്ങള്‍ ചെയ്യുന്നത് മൂലം മസിൽ വര്‍ധിക്കുക മാത്രമല്ല ആരോഗ്യത്തിനും ചില ഗുണങ്ങള്‍ ഉണ്ടാകുമെന്നും ഈ പഠനം വ്യക്തമാക്കുന്നു.
Content Highlight: Weightlifting may lessen risk of heart disease, stroke and diabetes