മലാശയാര്‍ബുദം പടര്‍ന്നുപിടിക്കാന്‍ കാരണമാകുന്ന പ്രോട്ടീന്‍ കണ്ടെത്തി. 'ഇംപോര്‍ട്ടിന്11' എന്ന പ്രോട്ടീന്‍ അര്‍ബുദത്തിനു കാരണമാകുന്ന ബീറ്റാ കേറ്റനിന് പ്രോട്ടീനുകളെ വന്‍കുടലിലെ അര്‍ബുദകാരികളായ കോശങ്ങളുടെ മര്മത്തിലേക്കു കടത്തിവിടുകയും അങ്ങനെ പരിവര്‍ത്തനം സംഭവിച്ച കോശങ്ങള്‍ അര്‍ബുദം പടര്ത്താനിടയാക്കുകയും ചെയ്യുന്നെന്ന് സെല്‍ ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഈ കൈമാറ്റം തടയാ നായാല്‍ അര്‍ബുദവളര്‍ച്ച തടയാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ബീറ്റാ കേറ്റനിന്റെ വര്ധനകൊണ്ടുണ്ടാകുന്ന കോശപരിവര്ത്തനങ്ങളാണ് ഭൂരിഭാഗം മലാശയ അര്‍ബുദങ്ങള്‍ക്കും കാരണം.
'ഇംപോര്‍ട്ടിന്11' പ്രോട്ടീന്റെ കണ്ടുപിടിത്തം കോശപരിവര്ത്തന പ്രക്രിയ തടയാനുള്ള പുതിയ സാങ്കേതികവിദ്യകള്‍ കണ്ടുപിടിക്കാന്‍ ശാസ്ത്രലോകത്തെ സഹായിക്കുമെന്നാണ് കരുതുന്നത്.
Content Highlights: Proteins to detect colorectal cancer