മറവിരോഗത്തിന് കാരണക്കാരന്‍ അമിത വണ്ണമോ?


ക്രമം തെറ്റിയ ഭക്ഷണക്രമവും അമിത വണ്ണവും മറവിരോഗത്തിന് കാരണമാകും

യൗവനത്തില്‍ നിന്നും വാര്‍ധക്യത്തിലേക്ക് കടക്കുന്നതോടെ കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് അല്‍ഷിമേഴ്‌സ്. എന്നാല്‍ പ്രായം കൂടുന്നതിന് മുന്‍പ് തന്നെ ക്രമം തെറ്റിയ ഭക്ഷണക്രമവും അമിത വണ്ണവും മറവി രോഗത്തിന് കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

മസ്തിഷ്‌കത്തിലെ ഭാഗങ്ങളായ ദീര്‍ഘകാല ഓര്‍മ്മയെ നിയന്ത്രിക്കുന്ന ഹിപ്പോക്യാമ്പസിനും മാനസികവും വൈകാരികവുമായ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിനും മറവിരോഗത്തെ നിയന്ത്രിക്കാനുളള കഴിവുണ്ട്. പ്രായാധിക്യമാണ് മറവിരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നായി കണക്കാക്കുന്നത്. എന്നാല്‍ അതോടൊപ്പം തന്നെ അമിതമായ വണ്ണവും ശരിയല്ലാത്ത ഭക്ഷണക്രമവും മസ്തിഷ്‌കത്തിലെ ഈ ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുകയും അത് പിന്നീട് മേധാക്ഷയം അഥവാ ഡിമന്‍ഷ്യക്ക് കാരണമാകുകയും ചെയ്യുന്നു. കാനഡയിലെ ബ്രോക്ക് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയിരിക്കുന്നത്.

അമിത വണ്ണവും കൃത്യമല്ലാത്ത ആരോഗ്യക്രമവും ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിന് ഇടയാക്കുകയും പിന്നീട് ഈ ഇന്‍സുലിനെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും കഴിയാതെ വരുന്നതോടെ ഹിപ്പോക്യാമ്പസിന്റെ പ്രവര്‍ത്തനം താളം തെറ്റുകയും ഇത് മറവിരോഗത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് പഠനത്തിലൂടെ വ്യക്തമാക്കുന്നത്. മസ്തിഷ്‌കത്തിന്റെ മറ്റ് പല ഭാഗങ്ങളും മറവിരോഗത്തെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

Contetnt Highlight: obesity cause alzheimers, Obesity, Dementia

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram