പക്ഷാഘാതത്തിനു ശേഷം ജീവിതത്തിലേയ്ക്കു തിരിച്ചെത്തുന്നവരോട് പങ്കാളികള്‍ അവരുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് സംസാരിക്കണമെന്നു ഗവേഷണ പഠനം. പക്ഷാഘാതം വന്നവര്‍ അവരുടെ ലൈംഗിക ജീവിതത്തെക്കുറിച്ചു തുറന്നു സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നുവെന്ന് അടുത്തകാലത്തു നടന്ന ചില പഠനങ്ങള്‍ പറയുന്നു. പക്ഷാഘാതത്തിനു ശേഷം രോഗിയേ ജീവിതത്തിലേയ്ക്കു തിരിച്ചുകൊണ്ടുവരുന്ന സമയത്ത് ആരോഗ്യവിദഗ്ധരും രോഗിയ്ക്ക് ആവശ്യമായ ആരോഗ്യകരമായ ലൈംഗികജീവിതത്തെക്കുറിച്ചു സംസാരിക്കുന്നില്ല. പ്രശസ്ത എഴുത്തുകാരിയായ ഡോ. മാര്‍ഗരറ്റ് മാഗ്രത്താണ് ഈ വിഷയത്തെക്കുറിച്ച് പഠനം നടത്തിരിക്കുന്നത്.
ഈ പഠനം അനുസരിച്ചു പക്ഷാഘാതത്തെ അതിജീവിച്ചവര്‍ക്ക് അവരുടെ പങ്കാളികളില്‍ നിന്നും പിന്തുണ ലഭിക്കുന്നില്ല എന്നു പറയുന്നു. പക്ഷാഘാതത്തിനു ശേഷം പങ്കാളികള്‍ അവരുടെ ബന്ധങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍ക്ക് തിരിച്ചറിഞ്ഞു പിന്തുണ നല്‍കണം. ഈ അവസ്ഥയ്ക്കു ശേഷമുള്ള ലൈംഗികജീവിതത്തെക്കുറിച്ച് വളരെ അപൂര്‍വമായി മാത്രമേ ചര്‍ച്ചകള്‍ നടക്കാറുള്ളു. എന്നാല്‍ പക്ഷാഘാതത്തിനു ശേഷവും ലൈംഗികത ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. പക്ഷാഘാതം സംഭവിച്ചതിനു ശേഷവും രോഗിയുടെ ലൈംഗിക ആവശ്യങ്ങളില്‍ മാറ്റം ഉണ്ടാകില്ല. മാറ്റം വരുന്നത് എത്രത്തോളം അവര്‍ക്കു ചെയ്യാന്‍ കഴിയും എന്ന വിഷയത്തില്‍ മാത്രമാണ്.
പക്ഷാഘാതം ഉണ്ടായതിനുശേഷം പുരുഷന്മാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കുടുംബത്തിന്റെ സംരക്ഷകനെന്ന സ്ഥാനത്തിനു മാറ്റം സംഭവിച്ചു എന്നതാണ്. സ്ത്രീകള്‍ക്ക് അമ്മ, ഭാര്യ എന്നീ നിലകളില്‍ അവര്‍ ചെയ്തു കൊണ്ടിരുന്ന കാര്യങ്ങള്‍ അവര്‍ക്കു ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ്. ഈ ചിന്ത പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നു ഗവേഷക തന്റെ പഠനത്തില്‍ പറയുന്നു. ഇത് പങ്കാളിയുടെ ബന്ധത്തെ ബാധിക്കുന്നതോടെ പക്ഷാഘാതം വന്നവര്‍ക്ക് അവരുടെ ആത്മവിശ്വാസം പോലും നഷ്ടമാകുന്നു. എന്നാല്‍ പക്ഷാഘാതം വന്നവരുടെ ലൈംഗിക ജീവിതം മികച്ചതാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും അവര്‍ക്കു പുറത്തു കടക്കാന്‍ കഴിയുമെന്നു പഠനം പറയുന്നു. ക്ലിനിക്കല്‍ റിഹാബിലിറ്റേഷന്‍ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Content Highlights: need to talk about sexuality after having a stroke