ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദം മസ്തിഷ്‌കാഘാത സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം.
സമ്മര്‍ദം കുറഞ്ഞ ജോലി ചെയ്യുന്നവരേക്കാള്‍ 22 ശതമാനം ആഘാത സാധ്യത കൂടുതലാണ് മാനസിക സമ്മര്‍ദം കൂടുതലുള്ള ജോലി ചെയ്യുന്നവര്‍ക്കുള്ളതെന്നാണ് കണ്ടെത്തല്‍. സ്തീകളില്‍ ആഘാത സാധ്യത 33 ശതമാനമാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ചൈനീസ് ഗവേഷകര്‍ പറയുന്നു.
മാനസിക സമ്മര്‍ദംകൂടിയ ജോലി ചെയ്യുന്നവരുടെ ഇടയില്‍ അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ എന്നിവകണ്ടുവരുന്നതായും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. യുലി ഹുവാങ് പറയുന്നു.
യു.എസ്, സ്വീഡന്‍, ജപ്പാന്‍, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പടെയുള്ളവരെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ടുള്ള ആറ് ഗവേഷണ പ്രബന്ധങ്ങളും പഠനത്തിന് ഉപയോഗിച്ചതായി ഗവേഷകര്‍ വ്യക്തമാക്കി.
ന്യൂറോളജി ജേണലില്‍ ഒക്ടോബര്‍ 14നാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.