സന്തോഷം മനസിന്റെ ഭാഗമാണെന്ന് കരുതുന്നവരുടെ ശ്രദ്ധയ്ക്ക്. ജനിതക ഘടനയില്‍ ഒരു പ്രത്യേക ജീന്‍ കൂടുതലുണ്ടെങ്കില്‍ നിങ്ങള്‍ സന്തോഷവാനാകും. സന്തോഷം കൂടുന്നതും നിലനിര്‍ത്തുന്നതും ജീനുകളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണെന്ന് കണ്ടെത്തിയിരിക്കുന്നത് ബള്‍ഗേറിയ വാര്‍ണ സര്‍വകലാശാലയിലെ മൈക്കില്‍ മിന്‍കോവാണ് .
വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന മനുഷ്യരുടെ ജീനുകളിലെ വ്യത്യാസങ്ങള്‍ അവരുടെ സന്തോഷത്തെ ബാധിക്കുന്നതായി അദ്ദേഹം പറയുന്നു.
രാജ്യത്തിന്റെ സുരക്ഷയുടെ അടിസ്ഥാനത്തിലല്ല വ്യക്തികളില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നത്. സുരക്ഷയും സന്തോഷവും പ്രതികൂലമായ സാഹചര്യങ്ങളാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങളും കവര്‍ച്ചയും നടക്കുന്നത് ആഫ്രിക്ക, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ്.
എന്നാല്‍, അവിടത്തെ ജനങ്ങള്‍ സന്തോഷമുള്ളവരും പിരിമുറക്കമില്ലാത്തവരുമാണ്. ഇവരില്‍ ജനിതക ഘടനയുടെ ഭാഗമായ ക്രോമസോം കൂടുതലായി കണ്ടെത്തി.
ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷവാന്‍മാരായ ജനത മെക്‌സിക്കോയിലാണ്. കാരണം ഈ പ്രത്യേക ക്രോമസോമിന്റെ അളവ് ഇവരില്‍ കൂടുതലാണ്.
ഇറാഖ്, ജോര്‍ദ്ദാന്‍, ഹോങ്ങ്‌കോങ്, ചൈന, തായ്‌ലന്‍ഡ് അടക്കമുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ ജനിതക ഘടനയില്‍ ഈ ക്രോമസോം കുറവാണ്. ഇവരില്‍ കടുത്ത മാനസിക പിരിമുറുക്കം കാണുന്നതായും അദ്ദേഹം പറയുന്നു.
ജനിതക ഘടനയെ നിര്‍ണയിക്കുന്നതില്‍ വംശീയതയും ഇടകലരുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു. ഊഷ്ണമേഖലയില്‍ താമസിക്കുന്ന ജനങ്ങളില്‍ സന്തോഷമുണ്ടാക്കുന്ന ജീന്‍ കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.