മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കിൽപ്പോലും പൊണ്ണത്തടിയുള്ളവർക്ക് വിഷാദ രോഗമുണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണെന്ന് പുതിയ പഠനങ്ങൾ മുന്നറിയിപ്പു നൽകുന്നു.
ഇന്റർനാഷണൽ ജേണൽ ഓഫ് എപിഡമിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പൊണ്ണത്തടി പ്രമേഹം പോലുള്ള രോഗങ്ങളെക്കാൾ വിഷാദരോഗത്തിന് കാരണമാകുന്നതായി കണ്ടെത്തി.
‘പൊണ്ണത്തടിയുള്ളവരിൽ അർബുദം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയതിനു പുറമേ അത് വിഷാദരോഗത്തിന് വഴിവെക്കുമെന്നും തെളിഞ്ഞു’- പഠനത്തിന് നേതൃത്വം നൽകിയ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിലെ പ്രൊഫസർ എലിന ഹൈപ്പോനെൻ പറഞ്ഞു.
വിഷാദരോഗമുള്ള 48,000 പേരിലാണ് പഠനം നടത്തിയത്. വിഷാദരോഗം കണ്ടെത്തി അത് കുറയ്ക്കുന്നതിന് പുതിയ പഠനം സഹായമാകും. കൂടാതെ, ആരോഗ്യ ജീവിതശൈലി സ്വീകരിക്കുന്നതിനും ഇത് സഹായിക്കും - പഠനത്തിന് നേതൃത്വം നൽകിയവർ പറയുന്നു.
content highlight: Genetic link between obesity and depression uncovered, say scientists
Share this Article
Related Topics