ഉപേക്ഷിച്ചാലും ദിവസങ്ങള്‍ക്കുള്ളില്‍ മണ്ണില്‍ അലിഞ്ഞുചേരും, പാളയില്‍നിന്ന് ഡയപ്പറുമായി നിരഞ്ജന്‍


പുനരുപയോഗിക്കാന്‍ സാധിക്കുന്ന ഡയപ്പറുകളില്‍ ടര്‍ക്കി തുണികളും മറ്റും ഉപയോഗിക്കും.

തിരുവനന്തപുരം: കമുകുപാളയില്‍നിന്നു പ്രകൃതിസൗഹാര്‍ദ ഡയപ്പര്‍ നിര്‍മിച്ച നിരഞ്ജന്‍ ശാസ്ത്രമേളയില്‍ കൈയടി നേടി. കാസര്‍കോട് ചായോത്ത് എച്ച്.എസ്.എസില്‍നിന്നാണ് ഈ ഒന്‍പതാം ക്ലാസുകാരന്‍ മാര്‍ ഇവാനിയോസ് കോേളജില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിനെത്തിയത്.

ഉപയോഗിച്ചശേഷം ഉപേക്ഷിച്ചാലും ദിവസങ്ങള്‍ക്കുള്ളില്‍ മണ്ണില്‍ അലിഞ്ഞുചേരും. പാള മൃദുവാകുന്നതിന് ആദ്യം ചുണ്ണാമ്പ് വെള്ളത്തിലിട്ടു വെക്കും. പിന്നീട് വെയിലത്തുവെച്ച് ഉണക്കുന്ന പാള കൂടുതല്‍ മൃദുവാകുന്നതിനും ചര്‍മത്തിനു പ്രശ്‌നങ്ങളില്ലാതിരിക്കുന്നതിനുമായി ഗ്ലിസറിന്‍ ചേര്‍ക്കും. ഇങ്ങനെ മൃദുവാകുന്ന പാളയിലേക്ക് ഉപയോഗത്തിനനുസരിച്ച് പഞ്ഞിയും മരുന്നുകൂട്ടുകളും അടങ്ങിയ പാളികള്‍ വെക്കും. പുനരുപയോഗിക്കാന്‍ സാധിക്കുന്ന ഡയപ്പറുകളില്‍ ടര്‍ക്കി തുണികളും മറ്റും ഉപയോഗിക്കും.

40 രൂപയാണ് നിര്‍മാണച്ചെലവ്. ഇവ ഏറ്റവും കുറഞ്ഞത് ഒരു മാസംവരെ ഉപയോഗിക്കാന്‍ കഴിയുമെന്നും നിരഞ്ജന്‍ പറയുന്നു.

Content Highlights: diapers made of areca spathe

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram