സംസാരത്തിലൂടെ കുട്ടികളിലെ വിഷാദരോഗം തിരിച്ചറിയാം


1 min read
Read later
Print
Share

സംസാരത്തിലൂടെ കുട്ടികളിലെ വിഷാദരോഗം തിരിച്ചറിയാം

കുട്ടികളുടെ സംസാരത്തിലൂടെ അവരുടെ ഉത്കണ്ഠകളും വിഷാദരോഗത്തിന്റെ ലക്ഷണങ്ങളും തിരിച്ചറിയാന്‍ നിര്‍മിതബുദ്ധിയിലൂടെ പുതിയ സംവിധാനവുമായി ഒരു കൂട്ടം ഗവേഷകര്‍. എട്ടുവയസ്സില്‍ താഴെയുള്ള കുട്ടികളില്‍ നേരിട്ട് കണ്ടെത്താനാവാത്ത ലക്ഷണങ്ങളടക്കം തിരിച്ചറിയാന്‍ സാധിക്കുമെന്ന് യു.എസിലെ വെര്‍മോണ്ട് സര്‍വകലാശാലയിലെ ഗവേഷകര്‍ അവകാശപ്പെടുന്നു.

കുട്ടികള്‍ ചെറിയ ബുദ്ധിമുട്ടു നേരിടുമ്പോള്‍ തന്നെ പരിശോധനയ്ക്കു വിധേയരാക്കണമെന്ന് ഗവേഷക വിദ്യാര്‍ഥി എലന്‍ മക്ഗിന്നിസ് പറഞ്ഞു. എട്ടുവയസ്സില്‍ താഴെയുള്ള കുട്ടികളെ സാധാരണ പരിശോധനയ്ക്കു വിധേയരാക്കാറില്ല. എന്നാല്‍, വളരെ ചെറുപ്പത്തില്‍ തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്നതാണ് നല്ലത്. തലച്ചോറ് വികസിച്ചുകൊണ്ടിരിക്കുന്ന സമയമായതിനാല്‍ കുട്ടികള്‍ എളുപ്പം ചികിത്സയോടു പ്രതികരിക്കും. ചികിത്സ വൈകുന്തോറും വലിയ അപകടത്തിനു സാധ്യതയുണ്ട്- എലന്‍ പറഞ്ഞു.

ബയോമെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഇന്‍ഫോമാറ്റിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പുതിയ വിവരമുള്ളത്. ട്രയര്‍ സോഷ്യല്‍ സ്ട്രസ്സ് ടാസ്‌ക് എന്നു പേരിട്ട പരിശോധനാ ഘട്ടത്തില്‍ കുട്ടിയുടെ വികാരങ്ങളും ആകാംക്ഷയും മാനസികസമ്മര്‍ദവും വിലയിരുത്താന്‍ സാധിക്കുമെന്ന് മക്ഗിന്നസ് പറഞ്ഞു. ഓരോ കുട്ടിയുടെയും സംസാരത്തിന്റെ ശബ്ദരേഖയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ വിവരങ്ങളെ അല്‍ഗോരിതം ഉപയോഗിച്ച് വിശകലനം ചെയ്യുന്നതാണ് പുതിയ രീതി. അല്‍ഗോരിതം കുട്ടികളിലെ പഠനത്തിന് ഏറ്റവും പറ്റിയ രീതിയാണ്. മൂന്നിനും എട്ടിനും ഇടയിലുള്ള 71 കുട്ടികളെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. 80 ശതമാനം കുട്ടികളിലെയും ബുദ്ധിമുട്ടു കണ്ടുപിടിക്കാന്‍ നിര്‍മിതബുദ്ധിയിലൂടെ സാധിച്ചുവെന്നും പഠനം അവകാശപ്പെടുന്നു.

Content Highlights: Depression in Children

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

മരിച്ചാലും ജീവിക്കും നമ്മുടെ കണ്ണുകള്‍, ചെയ്യേണ്ടത് ഒന്നുമാത്രം

Aug 30, 2019


mathrubhumi

1 min

ഒരൊറ്റ ദിവസത്തെ ഉറക്കം പോയാല്‍ മതി, നിങ്ങളുടെ ശരീരത്തിന്റെ താളം തെറ്റാന്‍

Jun 7, 2019


mathrubhumi

1 min

ആര്‍ത്തവരക്തം കട്ടപിടിക്കുന്നുണ്ടോ, സൂക്ഷിക്കുക

Aug 16, 2018