കാല് മുട്ടുകള്‍ക്ക് ഒരു വ്യാമവും നല്‍കാതെയാണ് നിങ്ങള്‍ ജോഗിങ് ചെയ്യുന്നതെങ്കില്‍ ഉറപ്പായും നിങ്ങളുടെ കാല് മുട്ടുകള്‍ക്ക് ക്ഷയം സംഭവിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഒരാള്‍ ജോഗിങ് തുടങ്ങാന്‍ ആരംഭിക്കുന്നതിന് മുമ്പായി രണ്ടു മാസമെങ്കിലും നടക്കണമെന്നാണ് മുട്ട് മാറ്റിവെക്കല്‍ വിദഗ്ധര്‍ പറയുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ മാത്രമാണ് അവയവങ്ങളുടെ ജോയിന്റുകള്‍ക്ക് വഴക്കം വരുന്നത്.
മുട്ടുകള്‍ക്ക് ചെറിയ രീതിയിലെങ്കിലും വ്യായാമം നല്‍കാതെ ജോഗിങ് ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ നീണ്ടകാലമെടുക്കുകയും ചെയ്യും.
എന്നാല്‍ ഭൂരിഭാഗം പേരും കൊഴുപ്പുള്ള ശരീരവുമായി നേരിട്ട് ജോഗിങ് ചെയ്യുന്നവരാണ് ഇങ്ങനെ ചെയ്യുന്നത് ജോഗിങ് കൊണ്ടുള്ള ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
പുരുഷന്‍മാരേക്കാളേറെ സ്ത്രീകളാണ് ഇത്തരം പ്രശ്‌നങ്ങളുമായി തങ്ങളെ സമീപിക്കുന്നതെന്നാണ് പ്രമുഖരായ ഡോക്ടര്‍മാര്‍ പറയുന്നത്.അതു പോലെ ഒരു വ്യായാമം തന്നെ കൂടുതലല്‍ സമയം ചെയ്യുന്നത് ഒഴിവാക്കണമെന്നും പറയുന്നു.