മഴ ആസ്വദിക്കാന്‍ കഴിയാറില്ലേ? എങ്കില്‍ നിങ്ങള്‍ക്ക് ഈ രോഗം ഉണ്ടോ എന്ന് പരിശോധിക്കണം


2 min read
Read later
Print
Share

പെയ്തിറങ്ങുന്ന മഴയെ ഒരിക്കല്‍ പോലും ആസ്വദിക്കാന്‍ പറ്റില്ലെന്നുണ്ടോ നിങ്ങള്‍ക്ക്? മഴയ്‌ക്കൊപ്പം മനസ്സിനുള്ളില്‍ സങ്കടക്കടലിരമ്പുന്നുണ്ടോ? എങ്കില്‍

ഴക്കാലമെത്തി, മഴയും തണുപ്പും ആസ്വദിച്ച് കിടന്നുറങ്ങാം, അല്ലെങ്കില്‍ മഴ ആസ്വദിച്ചൊരു കട്ടനടിക്കാം. എന്തായാലും മഴ ആസ്വദിക്കാന്‍ വഴികള്‍ ഏറെയാണ്. എന്നാല്‍ പെയ്തിറങ്ങുന്ന മഴയെ ഒരിക്കല്‍ പോലും ആസ്വദിക്കാന്‍ പറ്റില്ലെന്നുണ്ടോ നിങ്ങള്‍ക്ക്? മഴയ്‌ക്കൊപ്പം മനസ്സിനുള്ളില്‍ സങ്കടക്കടലിരമ്പുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് മണ്‍സൂണ്‍ ബ്ലൂസ് അഥവാ മഴക്കാല വിഷാദം എന്ന സീസണല്‍ അഫക്ടീവ് രോഗം (seasonal affective disorder) ഉണ്ടോ എന്ന് നിരീക്ഷിക്കേണ്ടതുണ്ട്.

മഴക്കാലം, മഞ്ഞുകാലം തുടങ്ങിയ കാലാവസ്ഥകളില്‍ സൂര്യന്റെ പ്രകാശത്തില്‍ ഉണ്ടാവുന്ന വ്യതിയാനം ഇത്തരക്കാരെ ഏറെ ബാധിക്കും. അതിനാല്‍ തന്നെ നല്ല വെയിലുള്ള വേനല്‍ക്കാലങ്ങളില്‍ പൊതുവേ സാധാരണ നിലയിലായിരിക്കും ഇവരുടെ മാനസികാവസ്ഥ.

പാശ്ചാത്യന്‍ രാജ്യങ്ങളില്‍ മഞ്ഞുകാലത്താണ് ഇത്തരക്കാരില്‍ sad syndrome ഗുരുതരമാവുന്നത്. മഞ്ഞുമൂടിക്കിടക്കുന്നതിനാല്‍ ദിവസങ്ങളോളം സൂര്യന്‍ കാണാമറയത്ത് നില്‍ക്കുന്നത് ഇവരുടെ മാനസിക നിലയെ വഷളാക്കും. ഇന്ത്യയില്‍ മഞ്ഞുകാലം അധികം ബാധിക്കാത്തതിനാല്‍ മഴക്കാലത്താണ് sad syndrome കൂടുതല്‍ പ്രകടമാവുന്നത്.

എന്താണ് sad syndrome?

കാലാവസ്ഥാ വ്യതിയാനങ്ങളെ ആശ്രയിച്ചിരിക്കുന്ന വിഷദമാണ് sad syndrome. ശൈത്യകാലത്താണ് ഇത് ആളുകളില്‍ കൂടുതലായി പ്രകടമാവുന്നതെങ്കിലും ഇപ്പോള്‍ മഴക്കാലത്തും പ്രകടമാവാറുണ്ട്. ഈ രോഗം നിങ്ങളെ മോശം മാനസികാവസ്ഥയിലേക്ക് നയിക്കും. ഒന്നിനോടും താല്‍പര്യമില്ലായ്മ, വിഷാദ ഭാവം, അനാവശ്യ ചിന്തകള്‍, മാനസിക സമ്മര്‍ദ്ദം, മാനസിക- ശാരീരിക ഊര്‍ജ നഷ്ടം എന്നിവ ലക്ഷണങ്ങളായി കണ്ടേക്കാം.

എന്തുകൊണ്ട് sad syndrome?

സൂര്യപ്രകാശം നമ്മുടെ ശരീരത്തിന്റെ സിര്‍ക്കാഡിയന്‍ താളത്തെ സ്വാധീനിക്കുന്ന പ്രധാനഘടകമാണ്. എന്നാല്‍ സൂര്യപ്രകാശം ലഭിക്കാതെ വരുമ്പോള്‍ ഈ താളം തെറ്റുന്നു. പ്രകാശത്തിന്റെ അഭാവത്തില്‍, പൈനല്‍ ഗ്രന്ഥി മെലറ്റോണിന്‍ പുറത്തുവിടുന്നു, ഇത് നമുക്ക് എപ്പോഴും ക്ഷീണമാവും നല്‍കുക. എന്നാല്‍ വെളിച്ചം നിങ്ങളുടെ കണ്ണുകളിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അത് മെലറ്റോണിന്റെ ഉത്പാദനം നിര്‍ത്തുന്നു, ശരീരത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലെത്തുന്നു. ന്യൂറോട്രാന്‍സ്മിറ്റര്‍ സെറാടോണിനേയും പ്രകാശം സ്വാധീനിക്കും. കാലാവസ്ഥയ്ക്ക് അനുസരിച്ച് ശരീരത്തിലേക്കെത്തുന്ന പ്രകാശത്തിന്റെ അളവിനനുസരിച്ചാണ് തലച്ചോര്‍ ഇക്കാര്യം തിരിച്ചറിഞ്ഞ് നമ്മളില്‍ മൂഡ് മാറ്റങ്ങല്‍ ഉണ്ടാക്കുന്നത്.

സിര്‍ക്കാഡിയന്‍ താളത്തിലുണ്ടാവുന്ന ക്രമക്കേടുകള്‍ കാര്‍ബോഹൈഡ്രേറ്റുകളോടുള്ള ആസക്തിയിലേക്ക് നയിച്ചേക്കാം, ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റ് വര്‍ധിക്കുന്നത് അമിതഭാരത്തിലേക്ക് നയിക്കും. ചിലപ്പോള്‍ ഈ അവസ്ഥ വിപരീത ഫലമാവും നല്‍കുക. വിശപ്പ് കുറച്ച് ശരീരഭാരം കുറയുന്ന അവസ്ഥയും വന്നുചേരാം. ഉറക്കത്തേയും ഇത് ബാധിക്കും. മെറ syndroem ന്റെ പ്രധാനലക്ഷണങ്ങളാണ് ഇവ.

ചികിത്സ?

പൊതുവേ ചെറുപ്പക്കാരായ സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. പാരമ്പര്യ ഘടകങ്ങളും രോഗത്ത സ്വാധീനിക്കും. ലാബ് ടെസ്റ്റുകളിലൂടെ ഈ രോഗം നിര്‍ണയിക്കാനാവില്ല. ഇത് എല്ലാ വര്‍ഷവും ഒരേ സമയത്താവും രോഗികളില്‍ പ്രകടമാവുന്നത്. അതിനാല്‍ ഒന്നോ രണ്ടോ വര്‍ഷത്തെ നിരീക്ഷണത്തിലൂടെ മാത്രമേ രോഗം കൃത്യമായി നിശ്ചയിക്കാനാവുകയുള്ളൂ. വിഷാദത്തിന് സമാനമായ ലക്ഷണങ്ങളാണ് sad syndrome നും ഉള്ളത്. പ്രകാശത്തിന്റെ സ്വാധാനം വര്‍ധിപ്പിച്ചുകൊണ്ടുള്ള ലൈറ്റ് തെറാപ്പി, ധ്യാനം, സൈക്കോതെറാപ്പി തുടങ്ങിയ ചികിത്സകളിലൂടെ രോഗത്തെ നിയന്ത്രിക്കാനാവും.

Content Highlight: Low sunlight and depression

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram