അതാണ് അനില്‍ കപൂറിനെ ബാധിച്ചരോഗം, 40 വയസിന് ശേഷം ശ്രദ്ധ വേണം


1 min read
Read later
Print
Share

62-ാം വയസിലും ചുറുചുറുക്കോടെ നടന്ന അനില്‍ കപൂറിന് ഇപ്പോള്‍ എന്താ പെട്ടെന്ന് സംഭവിച്ചത് എന്ന ആശങ്കയിലായിരുന്നു ബോളിവുഡ്.

അനില്‍ കപൂറിനെ ബാധിച്ച രോഗത്തെക്കുറിച്ചാണ് ഇപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ച. 62-ാം വയസിലും ചുറുചുറുക്കോടെ നടന്ന അനില്‍ കപൂറിന് ഇപ്പോള്‍ എന്താ പെട്ടെന്ന് സംഭവിച്ചത് എന്ന ആശങ്കയിലായിരുന്നു ബോളിവുഡ്. തനിക്ക് തോളില്‍ കാല്‍സിഫിക്കേഷന്‍ എന്ന അവസ്ഥ ഉണ്ടെന്ന് അദ്ദേഹം തന്നെ മാധ്യമങ്ങളോട് പറയുകയായിരുന്നു. അനില്‍ കപൂറിന്റെ വലതു തോളിനാണ് ഈ അവസ്ഥ ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ ജര്‍മനിക്ക് ചികിത്സയ്ക്ക് പോകുന്നുണ്ടെന്നും അനില്‍ കപൂര്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

എന്താണ് തോളിലെ കാല്‍സിഫിക്കേഷന്‍ ?

ശരീരകലകളില്‍ കാല്‍സ്യം അടിഞ്ഞുകൂടുന്ന അവസ്ഥയാണ് കാല്‍സിഫിക്കേഷന്‍. തോളില്‍ കാല്‍സ്യം അടിഞ്ഞുകൂടുന്ന അവസ്ഥയാണ് അനില്‍ കപൂറിന് ഉണ്ടായിരിക്കുന്നത്. കാല്‍സ്യം അടിഞ്ഞ് കൂടുന്ന കലകള്‍ക്ക് ചുറ്റും താപനിലയും വര്‍ധിക്കും. ഇത് തോളില്‍ കടുത്തവേദനയ്ക്ക് ഇടയാക്കും. 40 വയസ് കഴിഞ്ഞവര്‍ക്കാണ് ഈ രോഗം കൂടുതലായി വരുന്നത്.

ലക്ഷണങ്ങള്‍

തോളിലുണ്ടാകുന്ന കഠിനമായ വേദനയാണ് രോഗത്തിന്റെ പ്രധാനലക്ഷണം. ഭാരമുള്ള വസ്തുക്കള്‍ എടുക്കുമ്പോഴും ഉയര്‍ത്തുമ്പോഴും വേദനവര്‍ധിക്കും. ചില സാഹചര്യങ്ങളില്‍ കഠിനമായവേദന കൊണ്ട് ഉറക്കം പോലും നഷ്ടപ്പെടാം. എക്‌സറേ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.

ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകള്‍ ഉപയോഗിക്കുന്നതും ഫിസിയോതെറാപ്പി ചെയ്യുന്നതും വേദന കുറയ്ക്കും. ഇതിനു ശേഷവും വേദനകുറയാത്ത സാഹചര്യം ഉണ്ടായാല്‍ മാത്രമാണ് ശസ്ത്രക്രിയയിലേയ്ക്കു കടക്കുക.

Content Highlights: Anil Kapoor suffering from calcification of shoulder, flying to Germany for treatment

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram