സ്ത്രീകള്‍ക്ക് ആര്‍ത്തവം ഒരേസമയം വേദനജനകവും സന്തോഷകരവുമാണ്. എന്നാല്‍ ആര്‍ത്തവദിനത്തില്‍ ഉണ്ടാകുന്ന അമിതരക്തസ്രാവം പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകാറുണ്ട്. ആര്‍ത്തവദിനത്തിലെ അമിത രക്തസ്രാവമാണോ തനിക്ക് ഉണ്ടാകുന്നത് എന്നുപോലും തിരിച്ചറിയാന്‍ കഴിയാതെ വരുന്ന സ്ത്രീകളും കുറവല്ല. എന്നാല്‍ ഈ സമയം ഉണ്ടാകുന്ന അമിതരക്തസ്രാവത്തെ ഭയക്കേണ്ടതുണ്ടോ? ഈ വിഷയത്തെക്കുറിച്ച് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റായ ഡോ. സുനി മാതൃഭൂമി ന്യൂസിലെ ഡോക്ടര്‍@2pm പ്രോഗ്രാമില്‍ സംസാരിച്ചതിൽ നിന്ന്.
ആര്‍ത്തവദിനങ്ങളില്‍ അമിതരക്തസ്രാവം ഉണ്ടായാല്‍ ഭയപ്പെടാനുള്ളത് എന്‍ഡോമെട്രിയല്‍ കാന്‍സര്‍ എന്ന രോഗാവസ്ഥയാണ്. എന്നാല്‍ എല്ലാ അമിതരക്തസ്രാവവും ഇത്തരത്തില്‍ കാന്‍സര്‍ ആകണമെന്നില്ല. ഒരുപക്ഷേ ആര്‍ത്തവദിനത്തിലുണ്ടാകുന്ന അമിതരക്തസ്രാവം എന്‍ഡ്രോമെട്രിയൽ കാന്‍സറിന്റെ ലക്ഷണമായേക്കാം. ഇതുകൂടാതെ ഗര്‍ഭപാത്രത്തിന്റെ അകത്തുവരുന്ന കാന്‍സര്‍. ഗര്‍ഭാശയ മുഖകാന്‍സര്‍ എന്നിവയുടെ ലക്ഷണവുമാകാം അമിത രക്തസ്രാവം.
എന്നാല്‍ ഓവറിയില്‍ ഉണ്ടാകുന്ന കാന്‍സര്‍ അവസാന ഘട്ടത്തിലായിരിക്കും തിരിച്ചറിയാന്‍ കഴിയുക. എന്നാല്‍ ഗര്‍ഭാശയത്തില്‍ ഉണ്ടാകുന്ന കാന്‍സര്‍ അമിതമായ രക്തസ്രാവത്തിലൂടെ തിരിച്ചറിയാം. 10 മുതല്‍ 20 വര്‍ഷം മുമ്പേ സെര്‍വിക്കല്‍ കാന്‍സര്‍ തിരിച്ചറിയാന്‍ കഴിയും. സെര്‍വിക്കാല്‍ സ്‌ക്രീനിങ്ങ് ടെസ്റ്റായ പാപ് സ്മിയർ പരിശോധനയിലൂടെയാണ് ഇതു തിരിച്ചറിയാന്‍ കഴിയുക. അതുകൊണ്ട് തന്നെ അമിതമായ രക്തസ്രാവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഡോക്ടറെ കണ്ട് സ്‌കാനിങ്ങോ മറ്റു പരിശോധനകളൊ നടത്തി പരിഹാരം കണ്ടെത്തേണ്ടതാണ്.
Share this Article
Related Topics