മുട്ടുസന്ധിയിലെ അസ്ഥികളെ ആവരണം ചെയ്യുന്ന തരുണാസ്ഥികൾ നശിച്ചുപോകുന്ന അവസ്ഥയെ മുട്ടുതേയ്മാനം (Osteoarthritis) എന്ന് പറയാം. ലോകമെമ്പാടുമുള്ള ജനങ്ങളെ ഏതാണ്ട് ഒരേ രീതിയിൽ അലട്ടുന്ന പഴക്കം ചെന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് മുട്ടുതേയ്മാനം.
ഇന്ന് ഇന്ത്യയിൽ 45 വയസ്സിന് മുകളിലുള്ള പത്തിലൊരാൾക്ക് ഈ പ്രശ്നം ഉണ്ടാകുന്നുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. 15 വർഷം മുന്‍പ് മുട്ടുതേയ്മാനം ബാധിച്ച രോഗികൾ അതവരുടെ ജീവിതത്തിന്റെ ഭാഗമായി കരുതി അതുമായി പൊരുത്തപ്പെട്ട് വേദനയും സഹിച്ച് ജീവിക്കുകയായിരുന്നു. എന്നാൽ ഇന്ന് ലോകമെമ്പാടും മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വളരെയധികം പ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു.
രോഗികളുടെ ബുദ്ധിമുട്ട് കുറയ്ക്കാനും നല്ല ഫലം കിട്ടാനും ഈ മേഖലയിൽ പല നൂതന ശസ്ത്രക്രിയാമാർഗങ്ങളും ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. ഇവിടെയാണ് മുട്ടുമാറ്റിവയ്ക്കാനുള്ള നൂതനമായ ശസ്ത്രക്രിയയുടെ പ്രാധാന്യം. പ്രായാധിക്യം മൂലം വരുന്നതാണ് മുട്ട് തേയ്മാനം. മരുന്നുകൾ കൊണ്ട് ഇത് പൂർവസ്ഥിതിയിലാക്കാൻ ബുദ്ധിമുട്ടായതിനാൽ മുട്ട് മാറ്റിവയ്ക്കൽ തന്നെയാണ് ശാശ്വത പരിഹാരം.
കൂടുതൽ അറിയാൻ വായിക്കൂ,,,
മാതൃഭൂമി ആരോഗ്യമാസിക ജനുവരി 2020 ലക്കം
ഇപ്പോൾ വിപണിയിൽ
Content Highlights: New Knee replacement surgery, knee pain, knee pain treatment