സ്‌ട്രോക്കില്‍ നിന്ന് എങ്ങനെ രക്ഷനേടാം


ഡോ. അനിൽകുമാർ ശിവൻ | drakus.aiims.@yahoo.co.in

2 min read
Read later
Print
Share

കൃത്യസമയത്ത് രോഗത്തിന്റെ തീവ്രത കണ്ടെത്തിയാൽ സ്ട്രോക്ക് ബാധിച്ചവരുടെ ജീവൻ രക്ഷിക്കാൻ കഴിയും. ബ്രെയിൻ ആൻജിയോഗ്രാം അതിനുള്ള പ്രധാന വഴിയാണ്

ലോകത്ത് ഹൃദ്രോഗം കഴിഞ്ഞാൽ ഏറ്റവുമധികംപേരുടെ ജീവനെടുക്കുന്നത് സ്ട്രോക്ക് അഥവാ ബ്രെയിൻ അറ്റാക്കാണ്. സ്ട്രോക്ക് ഉണ്ടാകുന്ന 100 പേരിൽ 30 പേർ മരിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 25 ശതമാനം സ്ട്രോക്ക് രോഗികളും ചെറുപ്പക്കാരാണ്. കുടുംബത്തിന്റെ നെടുംതൂണായവരെ സ്ട്രോക്ക് ബാധിക്കുമ്പോൾ, മാനസികമായി മാത്രമല്ല സാമ്പത്തികമായും കുടുംബാംഗങ്ങൾ ഓരോരുത്തരും തളർന്നുപോകും.

അടിയന്തരപരിശോധനയും കൃത്യസമയത്ത് ചികിത്സയും നൽകിയാൽ പൂർണമായും സുഖപ്പെടുത്താവുന്ന ജീവിത ശൈലീരോഗമാണ് സ്ട്രോക്ക്. ഇന്ത്യയിൽ, ഓരോ നാലു സെക്കൻഡിലും ഒരാൾക്ക് വീതം സ്ട്രോക്ക് ഉണ്ടാകുന്നു, നാലുമിനിറ്റിൽ ഒരാൾ എന്ന തോതിൽ മരിക്കുകയും ചെയ്യുന്നു.

പ്രധാന ലക്ഷണങ്ങൾ

തലകറക്കം, കാഴ്ചക്കുറവ്, ദൃശ്യങ്ങൾ രണ്ടായി കാണുക, നടക്കുമ്പോൾ വീണുപോവുക, ബോധം മറയുക, അപസ്മാരം, കണ്ണിന്റെ കൃഷ്ണമണികൾ ഒരു വശത്തേക്ക് പോവുക, അന്തംവിടുക, സംസാരിക്കാൻ ബുദ്ധിമുട്ടുക, പറയുന്നത് മനസ്സിലാകാതിരിക്കുക, നടക്കുമ്പോൾ വേച്ചുവേച്ച് പോവുക.

സ്ട്രോക്കും മരണവും

സ്ട്രോക്ക് മരണത്തിന്റെ 70 ശതമാനവും ഉണ്ടാകുന്നത് ആദ്യത്തെ സ്ട്രോക്കിൽ തന്നെയാണ്. ശേഷിക്കുന്ന 30 ശതമാനത്തിൽ, 20 ശതമാനം പേരിൽ തുടർച്ചയായുണ്ടാകുന്ന സ്ട്രോക്കും 10 ശതമാനത്തിൽ മറ്റു പല കാരണങ്ങളുമാണ് മരണത്തിന് ഇടയാക്കുന്നത്. സ്ട്രോക്ക് വന്ന് ആദ്യത്തെ രണ്ടാഴ്ചകൾക്കുള്ളിലാണ് ബഹുഭൂരിപക്ഷം പേരും മരിക്കുന്നത്. ഉടനെ ചികിത്സ ലഭിക്കാത്തതും വലിയ രക്തക്കുഴൽ അടഞ്ഞുപോകുന്നതും പ്രധാനമരണകാരണങ്ങളാണ്.

അടിയന്തര പരിശോധനകൾ

ഗുരുതരമായ സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ സി.ടി.സ്കാൻ എടുത്ത് രക്തസ്രാവം അല്ലെന്ന് ഉറപ്പുവരുത്തുക, മരുന്നുകൾ തുടങ്ങുന്നതിനൊപ്പം തന്നെ അടിയന്തരമായി ബ്രെയിൻ ആൻജിയോഗ്രാം എടുക്കുന്നത് അഭികാമ്യമാണ്. മൂന്നു മണിക്കൂറിനുള്ളിൽ സി.ടി.സ്കാനും ആറുമണിക്കൂറിനുള്ളിൽ ബ്രെയിൻ ആൻജിയോഗ്രാമും എടുക്കണം.

സി.ടി. ആൻജിയോഗ്രാമിൽനിന്ന് രണ്ട് പ്രധാനപ്പെട്ട വിവരങ്ങൾ അറിയാൻ കഴിയും:

1. ചെറിയ രക്തക്കുഴലാണോ വലിയ രക്തക്കുഴലാണോ അടഞ്ഞത്.
2. കഴുത്തിലെ രക്തക്കുഴലാണോ തലച്ചോറിലെ രക്തക്കുഴലാണോ അടഞ്ഞത്.
രോഗിയുടെ അസുഖത്തിന്റെ ഗുരുതരാവസ്ഥയും രക്ഷപ്പെടാനുള്ള സാധ്യതയും ഒരുപരിധിവരെ ബ്രെയിൻ ആൻജിയോഗ്രാമിലൂടെ അറിയാൻ കഴിയും. വലിയ ക്ലോട്ട് ആണെങ്കിൽ രക്തക്കട്ട അലിയിക്കുന്ന മരുന്നിനൊപ്പം കത്തീറ്റർ ചികിത്സകൂടി വേണ്ടിവരും.

കത്തീറ്റർ ആൻജിയോഗ്രാം സ്റ്റെന്റ് ചികിത്സ

കത്തീറ്റർ ആൻജിയോഗ്രാം സ്റ്റെന്റ് ചികിത്സ ഒരു ജീവൻരക്ഷാ ചികിത്സാരീതിയാണ്. ഈ ചികിത്സാരീതികൊണ്ട് ഒരു പരിധി വരെ തലച്ചോറിന്റെ പ്രവർത്തനം പഴയ രീതിയിലാക്കാൻ കഴിയുകയും സാധാരണ ജീവിതത്തിലേക്ക് ആരോഗ്യകരമായ തിരിച്ചുപോക്ക് സാധ്യമാകുകയും ചെയ്യും.

ചികിത്സ എങ്ങനെ

തുടയെല്ലിനടുത്തുള്ള രക്തക്കുഴലിൽ ചെറിയ ദ്വാരം ഉണ്ടാക്കി അതിലൂടെ ഒരു കത്തീറ്റർ കടത്തുന്നു. ശേഷം കോൺട്രാസ്റ്റ് മരുന്ന് കുത്തിവെച്ച് കഴുത്തിലെയും തലച്ചോറിലെയും രക്തക്കുഴലുകളുടെ ആൻജിയോഗ്രാം വീണ്ടുമെടുത്ത് ക്ലോട്ട് കണ്ടെത്തി സ്റ്റെന്റ് റിട്രീവർ വഴി ക്ലോട്ട് എടുത്തു കളയുന്നു.

വെല്ലുവിളികൾ

എല്ലാ രോഗികളിലും കത്തീറ്റർ ആൻജിയോഗ്രാം സ്റ്റെന്റ് ചികിത്സ ഉടനടി പരിപൂർണ ഫലപ്രാപ്തി നൽകണമെന്നില്ല. ഇതൊരു ജീവൻരക്ഷാ ചികിത്സാ രീതിയാണെന്ന അവബോധം സമൂഹത്തിൽ ഉണ്ടാകണം.

സ്ട്രോക്ക് തടയാൻ

  1. രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുക.
  2. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക.
  3. ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കുക.
  4. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക.

(തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ
കോളേജിലെ ന്യൂറോളജിസ്റ്റാണ് ലേഖകൻ)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

6 min

പ്രമേഹത്തെ ചെറുക്കാം; ജീവിതം മധുരിക്കട്ടെ

Apr 6, 2016


mathrubhumi

2 min

കുട്ടികള്‍ ഉറങ്ങുന്ന മുറിയില്‍ ഫാന്‍ എത്ര സ്പീഡില്‍ ഇടണം?

Dec 27, 2019


mathrubhumi

7 min

എന്ത് ചെയ്താലും പിന്നാലെയെത്തുന്ന അലര്‍ജി; എങ്ങനെ തടയും?

Nov 8, 2019