നിങ്ങള്‍ ഹാപ്പിയാണോ?
'ഓ, അങ്ങനെയൊക്കെ പോകുന്നു' എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ വായിക്കൂ.
എന്തുകൊണ്ടാണ് ഇത്തരമൊരു ഒഴുക്കന്‍ മറുപടി പലരില്‍ നിന്നും വരുന്നത്? ആരോഗ്യത്തിന് പ്രാധാന്യം കല്പിക്കുന്നവര്‍ ആഹാരത്തിലും വ്യായാമത്തിലും നന്നായി ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ നല്ല മാനസികാവസ്ഥയ്ക്കും നമ്മുടെ ആരോഗ്യത്തിലും ആയുസ്സിലും സ്വാധീനം ഉണ്ടെന്ന കാര്യം പലരും ഗൗനിക്കാറില്ല. സന്തോഷത്തോടെ കഴിയുന്നവര്‍ക്ക് ശാരീരികവും മാനസികവുമായ ഏറെ ഗുണഫലങ്ങള്‍ ലഭിക്കുന്നുണ്ട്. ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണം ലഭിക്കുന്ന സ്വാഭാവിക ഔഷധമാണ് സന്തോഷം.
സന്തോഷം പല രോഗങ്ങളുടെയും കടന്നുവരവ് തടയുന്നുണ്ട്. സന്തുഷ്ടരായവര്‍ക്ക് ഹൃദ്രോഗ സാധ്യത മറ്റുള്ളവരേക്കാള്‍ അഞ്ചിലൊന്നോളം കുറയുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. മനസ്സില്‍ സന്തോഷമുണ്ടെങ്കില്‍ ഹൃദയ പ്രവര്‍ത്തനം മെച്ചപ്പെടും. സന്തോഷമുള്ളവരുടെ രോഗപ്രതിരോധ വ്യവസ്ഥ കൂടുതല്‍ ശക്തമായിരിക്കും. അവരില്‍ രോഗാണുക്കളെ നശിപ്പിക്കുന്ന കില്ലര്‍ കോശങ്ങളും മറ്റും കൂടുതല്‍ ഉണ്ടാകും. അത് രോഗങ്ങളെ പ്രതിരോധിക്കും. സന്തോഷം നിലനിര്‍ത്തുന്നവരില്‍ പ്രത്യുത്പാദനശേഷി മെച്ചപ്പെടുമെന്നൊരു ഗുണം കൂടിയുണ്ട്. അത് നല്ല സെക്‌സിന് സഹായിക്കും.
ഇത്തരത്തില്‍, ആനന്ദവും ആരോഗ്യവും തമ്മില്‍ ഇഴപിരിയാത്ത ബന്ധമാണുള്ളത്. അതിനാല്‍ ജീവിതത്തിലെ ഓരോ ചെറിയ നേട്ടങ്ങളിലും ആനന്ദം കണ്ടെത്താന്‍ കഴിയണം. അതുവഴി മെച്ചപ്പെട്ട ശാരീരിക-മാനസിക ആരോഗ്യം നേടാന്‍ സാധിക്കും.
അതിനാല്‍ ഇനി തീരുമാനിക്കാം, ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ആസ്വദിക്കുമെന്നും അതില്‍ ആനന്ദം കണ്ടെത്തുമെന്നും. അതിനുള്ള ടെക്‌നിക്കുകള്‍ അറിയാം.
വായിക്കൂ...
മാതൃഭൂമി ആരോഗ്യമാസിക ജനുവരി ലക്കം ന്യൂ ഇയര്‍ പതിപ്പ്
ഇപ്പോള്‍ വിപണിയില്‍...
Content Highlights: How to Be Happy, Techniques for Happiness