ഇടയ്ക്കിടയ്ക്ക് ക്ഷീണം വരുമ്പോള്‍ ഒരു ഉന്‍മേഷത്തിന് നല്ല ആവി പറക്കുന്ന ചൂടുചായ ഊതി ഊതി കുടിക്കുന്നത് ഒരു സുഖമാണ്. എന്നാല്‍ ശരീരത്തിനും ആരോഗ്യത്തിനും ചൂടുചായ അത്ര നല്ലതല്ല എന്ന് പഠനം. ഇന്റര്‍നാഷ്ണല്‍ ജേര്‍ണല്‍ ഓഫ് ക്യാന്‍സറിലാണ് ഇങ്ങനെ ഒരു പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് ചൂടുചായ കുടിക്കുന്നത് അന്നനാള ക്യാന്‍സറിനു കാരണമാകുമെന്നാണ് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ സര്‍വൈലന്‍സ് റിസേര്‍ച്ച് സ്ട്രാറ്റജി ഡയറക്ടര്‍ ഡോ.ഫര്‍ഹാദ് ഇസ്ലാമിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം വ്യക്തമാക്കിരിക്കുന്നത്.
മുന്‍കാലങ്ങളിലുള്ള പഠനങ്ങളും ഈ കണ്ടെത്തലിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ളതാണ്. ഇടയ്ക്കിടയ്ക്ക് ചൂടു ചായ കുടിക്കുന്നത് escc (-esophangeal squamouse cell carinoma)ക്കുള്ള സാധ്യത കൂട്ടുമെന്നും പഠനം സൂചിപ്പിക്കുന്നു. 2004 മുതല്‍ 2017 വരെ 50,000 പേരില്‍ നടത്തിയ നിരീക്ഷണത്തില്‍ നിന്നാണ് ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തിയത്.
അപ്പോള്‍ ചൂടുചായ കുടിക്കാന്‍ പറ്റില്ലെ എന്ന് ഓര്‍ത്ത് വിഷമിക്കാന്‍ വരട്ടെ, 60 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലുള്ള ചൂടുള്ള ചായ കുടിക്കുന്നതാണ് കൂടുതല്‍ അപകടം. ചായ എടുത്ത് അഞ്ച് മിനിറ്റ് ശേഷം അത് ചെറുതായി തണുത്തു തുടങ്ങുമ്പോള്‍ കുടിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല എന്നും പഠനം വ്യക്തമാക്കുന്നു. ചായ മാത്രമല്ല നന്നായി ചൂടായ കാപ്പിയും അപകടം തന്നെയാണെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്.
Content Highlights: Drinking hot tea may increase risk of esophageal cancer: Study
Share this Article
Related Topics