Home>Ayurveda
FONT SIZE:AA

വില്വാദിലേഹം

പുണ്യവൃക്ഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന കൂവളം (വില്വം) ആദ്ധ്യാത്മികദുഃഖങ്ങളെപ്പോലെ ആധിഭൗതികദുഃഖങ്ങളെയും ശമിപ്പിക്കുന്നു. ഇന്ത്യയില്‍ എല്ലായിടത്തും ഉപയോഗിച്ചുവരുന്ന ആയുര്‍വേദൗഷധങ്ങളില്‍ ഒന്നാണ് കൂവളം. കൂവളത്തിന്റെ വേരും ഇലകളും കായും ഔഷധഗുണസമ്പന്നമാണ്.

കൂവളവേര് മുഖ്യചേരുവയായി തയ്യാര്‍ ചെയ്യുന്ന വില്വാദിലേഹം ഓരോ വീട്ടിലും സൂക്ഷിക്കേണ്ട ഒരു മരുന്നാണ്. സാധാരണക്കാര്‍ക്കുപോലും സുപരിചിതമായ മുത്തങ്ങ, കൊത്തമ്പാലയരി, ജീരകം, ഏലത്തരി, എലവംഗത്തൊലി, നാഗപ്പൂവ്, ചുക്ക്, മുളക്, തിപ്പലി, ശര്‍ക്കര എന്നിവയാണ് കൂവളവേര്‍കഷായത്തോടൊപ്പം ചേരുന്നത്.

വില്വാദിലേഹം കൂടുതലായും ഉപയോഗിക്കുന്നത് ദഹനേന്ദ്രിയവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളിലാണ്. രുചിയില്ലായ്മ, വായില്‍ വെള്ളമൂറല്‍, ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നിവയുടെ ശമനത്തിന് വില്വാദിലേഹം പ്രയോജനപ്പെടുന്നു. ഇവയോടുചേര്‍ന്നോ അല്ലാതെയോ ഉണ്ടാകുന്ന ശ്വാസംമുട്ടല്‍ ഇല്ലായ്മചെയ്യുവാനും വില്വാദിലേഹം സഹായകരമാണ്. രോഗലക്ഷണങ്ങളെ അമര്‍ച്ച ചെയ്യുന്നതോടൊപ്പംതന്നെ രോഗകാരണങ്ങളെക്കൂടി ഈ ഔഷധം നിര്‍മലനം ചെയ്യുന്നു.
Loading