Home>Ayurveda
FONT SIZE:AA

ഇന്ദുകാന്തഘൃതം

കേരളീയപാരമ്പര്യം ആയുര്‍വേദത്തിനു നല്‍കിയ നിസ്തുലമായ സംഭാവനകളില്‍ ഒന്നാണ് ഇന്ദുകാന്തഘൃതം. രോഗശാന്തിയും ദേഹകാന്തിയും ഒരുപോലെ പ്രദാനംചെയ്യുന്നു എന്നുള്ളതാണ് ഈ മരുന്നിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ, കാവ്യാത്മകമായ ഒരു പേരാണ് ഇതിനു നല്‍കിയിട്ടുള്ളത്. ചന്ദ്രസമാനസുന്ദരമായ ആരോഗ്യാവസ്ഥയെ സൂചിപ്പിക്കുന്നു 'ഇന്ദുകാന്തം'.

ഞെട്ടാല്‍വല്‍ത്തൊലി, ദേവതാരം, ദശമൂലം മുതലായ പതിനെട്ടു മരുന്നുകളും നെയ്യും പാലും ചേര്‍ത്താണ് ഇന്ദുകാന്തഘൃതം തയ്യാറാക്കുന്നത്. വാതവ്യാധികള്‍, ക്ഷയം, തീവ്രമായ ഉദരരോഗങ്ങള്‍, ആവര്‍ത്തിച്ചുണ്ടാകുന്ന പനി (ശിളലരശേീി) ഇവയുടെ പരിഹാരത്തിനാണ് ഇന്ദുകാന്തഘൃതം ഉപയോഗിക്കുന്നത്. ഇതോടൊപ്പം രോഗപ്രതിരോധശക്തി വര്‍ധിപ്പിച്ച് നാനാവിധരോഗങ്ങളില്‍നിന്ന് മുക്തിനേടാനും ഈ മരുന്ന് സഹായകമാകുന്നു. പ്രായഭേദെമന്യേ ഉപയോഗിക്കാവുന്ന ഒരു കേരളീയമരുന്നാണിത്.

നെയ്യ് ഉപയോഗിക്കാന്‍ സാധ്യമാകാത്ത അവസ്ഥയില്‍ ഇന്ദുകാന്തം കഷായം, ഇന്ദുകാന്താമൃതം സിറപ്പ് എന്നിവ നിര്‍ദേശിക്കപ്പെടുന്നു.

Loading