അബുദാബി: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ക്രിസ്മസ് ട്രീ അബുദാബിയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. അബുദാബി എമിറേറ്റ്‌സ് പാലസാണ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഒരു ക്രിസ്മസ് ട്രീയിലൂടെ അബുദാബിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
പതിനൊന്ന് ദശലക്ഷം ഡോളറാണ് ഈ സുന്ദരന്‍ ക്രിസ്മസ് ട്രീയുടെ ചിലവ്. സ്വര്‍ണം പൂശിയ ചെറുഗോളങ്ങളും വജ്രക്കല്ലുകളും സ്വര്‍ണം പതിച്ച നക്ഷത്രങ്ങളും മാലാഖമാരുടെ രൂപങ്ങളുമാണ് ഇതിലുള്‍ക്കൊള്ളിച്ചിട്ടുള്ളത്.
181 വ്യത്യസ്തയിനം വൈരക്കല്ലുകളാണ് ഇതിലുള്ളത്. 43.2 അടി വലിപ്പമുള്ള ട്രീ ഹോട്ടലിന്റെ പ്രധാന അകത്തളത്തിലാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. സ്വദേശികളും വിദേശികളുമായ ഹോട്ടല്‍ സന്ദര്‍ശകര്‍ക്ക് പുറമെ ക്രിസ്മസ് ട്രീ കാണാനായി മാത്രം ഹോട്ടലിലെത്തുന്നവരും നിരവധിയാണ്. അഞ്ച് വര്‍ഷം മുന്‍പും അബുദാബി എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ വൈരവും സ്വര്‍ണവും പതിച്ച ക്രിസ്മസ് ട്രീ ഒരുക്കിയിരുന്നു.
വര്‍ണവിളക്കുകള്‍ കൊണ്ടലങ്കരിച്ച ക്രിസ്മസ് ട്രീക്ക് മുന്നില്‍ നിന്ന് ഫോട്ടോകളെടുക്കാനും, സെല്‍ഫിയെടുക്കാനുമെല്ലാം വരുംദിനങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേകം വിഭവങ്ങളടങ്ങുന്ന വിരുന്നടക്കമുള്ള നിരവധി പരിപാടികളാണ് നടക്കാനിരിക്കുന്നത്.
Share this Article
Related Topics