കോവിഡ് ബാധിതരെ ചേര്‍ത്ത് പിടിച്ചു ഇന്ത്യനൂര്‍ ഗ്ലോബല്‍ കെ.എം.സി.സി.


1 min read
Read later
Print
Share

വീടുകളില്‍ കഴിയുന്ന കോവിഡ് ബാധിതരെ അവരുടെ വീടുകളില്‍ ചെന്ന് ആവശ്യമായ ചികിത്സയും മറ്റനുബന്ധ സേവനവും നല്‍കിയാണ് ഇന്ത്യനൂര്‍ ഗ്ലോബല്‍ കെ.എം.സി.സി വേറിട്ട പ്രവര്‍ത്തനം നടത്തുന്നത്.

കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലെ കോവിഡ് ചികിത്സയില്‍ വിദഗ്ദരായ ഡോക്ടര്‍മാരുടെയും ആര്‍ ആര്‍ ടി അംഗങ്ങളുടെയും സഹകരണത്തോടെയാണ് ഇന്ത്യനൂര്‍ ഗ്ലോബല്‍ കെ.എം.സി.സി. ഈ പദ്ധതി നടത്തി വരുന്നത്.

കോട്ടക്കല്‍ മുനിസിപ്പാലിറ്റിയിലെ 17,18,19 വാര്‍ഡുകളിലെ കോവിഡ് ബാധിതര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ചികിത്സയോടൊപ്പം ആവശ്യമായ മരുന്നുകളും, പരിചരണവും ഗ്ലോബല്‍ കെ.എം.സി.സി.ഉറപ്പു വരുത്തുന്നുണ്ട്.

കോട്ടക്കല്‍ ഇന്ത്യനൂര്‍ പ്രദേശത്തുള്ള ലോകത്തിന്റെ നാനാഭാഗത്തുള്ള പ്രവാസികളായ ഒരുകൂട്ടം പ്രവര്‍ത്തകരെ ഉള്‍കൊള്ളിച്ചു രൂപം കൊടുത്തതാണ് ഇന്ത്യനൂര്‍ ഗ്ലോബല്‍ കെഎംസിസി. പ്രസിഡന്റ്, ഇസ്മായില്‍ മുളഞ്ഞിപ്പുലാന്‍ (കുവൈത്ത്), ജനറല്‍ സെക്രട്ടറി മുജീബ് കൂത്തുമാടന്‍ (ദുബായ്), ട്രഷര്‍ ഹുസൈന്‍ കല്ലിടുമ്പില്‍ എന്നിവരാണ് കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത്.

'ഒറ്റയ്ക്കല്ല ഒപ്പമുണ്ട് കെഎംസിസി' എന്ന സന്ദേശവുമായാണ് ഇന്ത്യനൂര്‍ ഗ്ലോബല്‍ കെഎംസിസി 'ഡോക്റ്റര്‍ അറ്റ് ഹോം' പ്രോഗ്രാം സംഘടിപ്പിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram